Wednesday, April 25, 2012

..വേദ വാക്യം..



പറഞ്ഞതൊന്നും  മറന്നതില്ല
അന്നച്ഛന്‍   പറഞ്ഞതൊന്നും
മറക്കുകില്ല..

എൻ‍ മംഗല്യ  നാളിൽ
അഷ്ടമംഗല്യം  മറിഞ്ഞു വീണു
വാൽകണ്ണാടി   ഉടഞ്ഞുപോയി...
താലിചരടും നിലത്തുവീണു..

അമ്മാവൻ‍ പിന്നിൽ പറഞ്ഞിരുന്നു ..
പൊരുത്തം ഒട്ടുമെയില്ലെയെന്നു..

ചോര തിളപ്പിൻ കൊടും ചൂടില്‍
പ്രമാണങ്ങളൊക്കെയും ഭ്രാന്തമായി..
എനിക്ക് വിശ്വാസമൊക്കെയും
അന്ധമായി..

ആരെയോ തോല്‍പ്പിച്ച്
ഇടതു കാല്‍ വെച്ച്
രാഹു കാലത്തു യാത്രപോയീ..

കാലി കുടവും കൈയിലേന്തി
ശുഭ്ര വസ്ത്രം ധരിച്ചു
ജേഷ്ഠത്തി കുളക്കടവിൽ‍,
കരിമ്പൂച്ച വഴിമുറിച്ചു..

അച്ഛന്‍ ഒരുപാടു പറഞ്ഞുനോക്കി
വേണ്ട ഉണ്ണീ
ഒരു യാത്ര ഇന്നു ഇനി വേണ്ടയെന്നു..
കരിമ്പൂച്ച   ഉറപ്പെന്ന് ചൊല്ലിയന്നു..

കേള്‍ക്കാതെ  ഞാന്‍ യാത്രയായി
വണ്ടി ചക്രങ്ങള്‍ക്കു താളം പിഴച്ചു,
ജീവന്‍ ബാക്കിയിട്ടു
ഒരു കാല് കാലൻ  കൊണ്ടു പോയി ..
 
കൃഷ്ണവിഗ്രഹം അന്നുടഞ്ഞു വീണു..
അമ്മ തേങ്ങി കരഞ്ഞുപോയി..


പറഞ്ഞതൊന്നും  മറന്നതില്ല
ചോര തിളപ്പിൻ‍ കൊടും ചൂടിൽ‍ ‍
പ്രമാണങ്ങളൊക്കെയും ഭ്രാന്തമെന്നു
വിശ്വാസമൊക്കെയും അന്ധമെന്നു..
ആരെയോ തോല്‍പ്പിച്ച്
ഇടതു കാല്‍ വെച്ച്
രാഹു കാലത്തു യാത്രപോയീ

അച്ഛന്‍ പറഞ്ഞതോർമ്മവന്നു ..
ഇല്ലം വിട്ടു യാത്രയാവും,
കണ്ടക ശനി കൊണ്ടേ പോകുമെന്നു !
പിണ്ഡം വെയ്ക്കുവാന്‍ ഏറെയില്ല..
പിന്നെയും അച്ഛന്‍ ഒന്നു ചൊല്ലിയന്നു
ഇല്ലം നിനക്ക്  സ്വപ്നമാവും..


പൂരാടം നക്ഷത്രം
രണ്ടാം  പാദത്തിൽ‍ ജനനം 
താത വിയോഗം ഉറപ്പിച്ചു..
മുടങ്ങി മ്രിത്യുംജയഹോമവും പലവട്ടം..

ജാതകം പിഴച്ചില്ല
ജേഷ്ഠനു‍ വിഷം തീണ്ടി
കണ്ണന്  അച്ഛന്‍റെ ചുവർ  ചിത്രം
ബാകി ആയി..



ജേഷ്ഠത്തി പഴി ചാരി
കൃഷ്ണാ നീ വഞ്ചകൻ‍ തന്നെയോ ..
എൻ കണ്ണുനീരൊട്ടുമേ കണ്ടീലയോ ..
ഒരു സതി ഞാൻ അന്നു കൊതിച്ചു പോയി
എന്തിനീ ജീവിതം പാഴാക്കി നീ
കണ്ണാ ഞാന്‍ മഹാ പാപിയോ ?

രാമായണം ഓർമയില്ലേ
രാമൻ‍ പതിനാലു വർഷം വനത്തിലായി
നഷ്ടമായി പിതാവും രാജ്യവും
സ്വപത്നിയും..

സംഭവിച്ചതൊക്കെയും
സത്യമായി..
പറഞ്ഞതൊക്കെയും
സത്യമായി..
ബലി കർമ്മങ്ങൾ‍ ചെയ്തു ഞാൻ‍ ...
അവളും പടിയിറങ്ങി.


തിരിച്ചു വന്നപ്പോള്‍
കേട്ടറിഞ്ഞു..
വെളിച്ചപാടും യാത്രയായി
വാളു മാത്രം ബാകിയായി
പിൻഗാമി ഇല്ലയോ വാളേന്തുവാന്‍


മുറ്റത്തെ കൽവിളക്കണഞ്ഞുപോയി ..
പെരുന്തച്ചന്മാരാരും
ബാകിയില്ലേ?

കൊന്നുവല്ലോ  തന്‍ പുത്രനെ
ഇനി പുത്രകാമേഷ്ടിക്ക് എന്തർത്ഥം!

കൈ അബദ്ധത്തിന്റെ  പേരില്‍ തച്ചൻ‍ കൊടും
ചതി ചെയ്തുവല്ലോ?

പുത്രകാമേഷ്ടി നടത്തുവാന്‍
ഇല്ലത്ത് തന്ത്രികളാരുമേ ബാകിയില്ലേ?


ഈകൊടും ചൂടിലും എന്‍
ധമനിയില്‍ രക്തം  തണുത്തുറഞ്ഞു..
മഹാ വ്യാധികള്‍ പരന്നുവല്ലോ!

ചിത്രകൂടങ്ങള്‍  ഉടഞ്ഞു വീണു
ഗ്രാമം വരണ്ടുണങ്ങിയല്ലോ..
ഒരു പെരുമഴക്കാലം
എന്‍ സ്വപ്നമായി ..

പരിഹാരം തേടി  ഞാന്‍ യാത്രയായി

താളിയോലകള്‍ തപ്പി പെറുക്കി
വേദങ്ങള്‍ മൂന്ന് പരതിനോക്കി
..അതിരാത്രം, സോമയാഗം,യാഗങ്ങൾ‍ 
പലതും ചെയ്തിടേണം  
അല്ലാതെ മറ്റൊന്നും കണ്ടതില്ല ...
സംശയം ഒന്നു വന്നു ചേര്‍ന്നു
ആരോ അഥര്‍വം ചെയ്തിരുന്നോ?
എന്തിനീ കൊടും പാതകം? 
ആര്‍ക്കു വേണ്ടി? 

Sunday, March 11, 2012

..കര്‍മയോഗം!!





ആട്ട വിളക്കണയാറായി 
തിരശ്ശീല വീഴാറായി
കഥ എന്തെന്ന് നീ 
അറിഞ്ഞീലയോ?

മൂക്കത്ത് വിരല്‍വെച്ചു 
മൂത്തവര്‍ മൂകരായി 
മരംകോച്ചും മകരത്തില്‍ 
തോറ്റം പാട്ടുകള്‍ കേട്ടിരുന്നു..

ചിരിക്കുന്ന മുഖവും 
ശപിക്കുന്ന മനസ്സുമായി 
പഴകിയ കര്‍മ ബന്ധങ്ങളില്‍ 
നഷ്ടപ്രണയത്തെ ഓര്‍ത്തു നീ 
കരയുന്നുവോ?

മുഖപടം അണിഞ്ഞു 
ആട്ടം തിമിര്‍ത്തപ്പോള്‍
ചുവടുകള്‍ എവിടെയോ 
പിഴച്ചുപോയോ?
പഠിച്ചതൊക്കെയും നീ 
മറന്നുപോയോ?

ഭൂമിയെ രക്ഷിക്കാന്‍ 
കാളകൂടം നിന്‍ ഘണ്ടത്തില്‍  
അത്യുത്തമം നീലഘണ്ടാ 
ശംഭോ ക്ഷമിക്കൂ  
പഞ്ചാക്ഷരം പാവം 
മുടക്കാറില്ല!

കദളികൂമ്പു പോല്‍ ലോലമായ 
നിന്‍ കയ്യ് താരയില്‍ 
പൊന്‍വളകള്‍ അണിഞ്ഞു 
പൊന്‍ താരകമായി 
ആര്‍ത്തുല്ലസിച്ച നീ 
നെഞ്ചകം പൊട്ടുന്ന 
വാക്കിന്റെ ചൂടില്‍ 
ഒരു മഞ്ഞു തുള്ളിപോലെ 
മാഞ്ഞു പോയോ?

കോപാഗ്നിയില്‍ 
നിന്‍ അര്‍ദ്ധം പിളര്‍ന്നു 
രോഷമാം ജീവിത 
ചിതാഗ്നിയില്‍ ഒരു സതിയായ് 
വെറുതെ എരിഞ്ഞണയുന്നതെന്തിനു നീ?
കൊല്ലന്റെ  ആലയില്‍ ഊതി പഴുപ്പിച്ച 
ലോഹത്തെ തല്ലി പരത്തുമ്പോള്‍
നിശബ്ദമാകുന്നു ഒരമ്മതന്‍ 
അസ്ഥി പിളര്‍ക്കുന്ന 
സൃഷ്ടിതന്‍ രോദനം..
കര്‍മയോഗമാം ജീവിത 
ചൂളയില്‍ 
വിങ്ങി നീറുന്ന 
കക്ക-തന്‍ രോഷമോ 
ഈ ദുര്‍ഗന്ധ കാരണം?

വിധിയെ ചെറുക്കുവാന്‍ 
വിയര്‍പോഴിക്കീടുന്നു, 
പാവം 
വിഫലയായി വിഷാദത്തിന്‍ 
കണ്ണുനീര്‍ മഴയില്‍ 
അലിഞ്ഞു ചേര്‍ന്നു.

വിധിയെ പഴിച്ചിട്ട് 
എന്ത് കാര്യം!!
ഇനി എന്ത് നേടാന്‍?

ഞാന്‍ ചൊല്ലിയതോക്കെയും 
അര്‍ഥ ശൂന്യം 
ഒക്കെയും തനിയാവര്‍ത്തനം 
പഠിച്ചു വളരുവാന്‍ ഊര് ചുറ്റി 
പൊട്ടിയ പട്ടം കണക്കെ 
പറന്നകന്നു..

രണ്ടക്ഷരം ചേര്‍ത്താല്‍ 
അര്‍ത്ഥം അറിയാതെ 
നട്ടുച്ച വിണ്ണില്‍ 
കൊടും ചൂട് കാറ്റില്‍ 
നെഞ്ചകം പൊട്ടി 
ക്കരഞ്ഞുപോയി 
ഒരു കാശി തുമ്പപോലെ
വാടിപോയി.

* * * *
മാരീചനാകാന്‍ മായവിയല്ല ഞാന്‍ 
സീതയെ മോഷ്ടിക്കാന്‍ 
രാവണനല്ല ഞാന്‍;  
മോഹിനിയവാന്‍ വിഷ്ണുവുമല്ല ഞാന്‍ 
പച്ചമണ്ണിന്‍ മണമുള്ള 
മാനുഷ്യനാണ് ഞാന്‍.. 

ചൂളപോലെരിയുന്നു മണ്ണും മനസ്സും
ഈ മഹാ നഗരത്തിന്‍ ടാറിട്ട 
പാതയില്‍ മിഴികള്‍ അടഞ്ഞു 
അഞ്ജതയില്‍ വഴുതിവീണ് 
അന്ധകാരത്തിന് അടിമയായി.. 
ഒക്കെയും എന്റെയീ കര്‍മയോഗം 

വിധിയെ പഴിച്ചിട്ട് കാര്യമുണ്ടോ 
ശംഭോ വഴിഒന്നില്ലിനിക്ക്   
ഈ മുള്ളുകള്‍ ചവിട്ടാതെ; 
മുക്തി കിട്ടീടുവാന്‍ 
പഞ്ചാക്ഷരം ചൊല്ലാം ശിഷ്ടകാലം 
....
അനുപല്ലവി പാടി കഴിഞ്ഞതില്ല
കാര്‍മുകില്‍ കൂട്ടിമുട്ടുന്നപോലെ 
ശബ്ദഘോഷത്തോടെ 
നെഞ്ചകം പൊട്ടി പൊഴിയുന്നു 
കണ്ണുനീര്‍ മുത്തുകള്‍..
തിരശ്ശീല വീഴും മുന്നേ അതില്‍ 
ആട്ടവിളക്കണഞ്ഞു പോയി 
കേളി നിലച്ചു അരങ്ങു നിശ്ചലം;
ര യില്‍ കളിക്കുവാന്‍ രാപ്പാടി 
അപ്പോഴും കഥയറിയാതെ 
പറന്നകന്നു;

ഹൃദയ തന്ത്രികളില്‍ എവിടെയോ 
സ്വര്‍ഗ്ഗ രാഗം മീട്ടി പറന്നകന്നു 
ഒക്കെയും എന്റെയീ കര്‍മയോഗം!!

Wednesday, December 28, 2011

..യാത്ര..

സാറെ സാറിന്‍റെ മുഖം കണ്ടാല്‍ അറിയാം നല്ല ഭാഗ്യമുള്ള ആളാണെന്ന്.. ഒരു ടിക്കറ്റ്‌ എടുക്കു സര്‍‍..ഇന്നാണ് നറുക്കെടുപ്പ്.. അമ്പത് ലക്ഷവും കാറും ഉണ്ട്.. സാറിന് അടിക്കും..

ഒരു സുഹൃത്തിന്‍റെ മോളുടെ ഇരുപത്തെട്ടിനു ചേര്‍ത്തലയില്‍ പോയതായിരുന്നു വിനയന്‍..
വിനയന്‍ വിനീതനായി ചിരിച്ചു കൊണ്ട് പറഞ്ഞു വേണ്ട ചേട്ടാ.. ഞാന്‍‍ ലോട്ടറി എടുക്കാറില്ല.. എനിക്ക് ഭാഗ്യവുമില്ല...


സാറെ അങ്ങിനെ പറയല്ലേ.. ഇത് എടുക്കു ഇത് തീര്‍ച്ചയായും അടിക്കും..ലോട്ടറിക്കാരന്‍ വിടുന്ന ലക്ഷണമില്ല..

പിറകെ കൂടി... നിര്‍ബന്ധം കൊണ്ട് വിനയന്‍ ‍ ഒരു ടിക്കറ്റ്‌ എടുത്തു.. സൂക്ഷിച്ചു പോക്കറ്റില്‍ വെയ്ക്കുന്നതിന് ഇടയില്‍

അയാള്‍ക്കത് ഓര്‍മവന്നു.. പണ്ട് തന്റെ കൂട്ടുകാരന്‍ വേണു തൃശൂര്‍ ഒരു ഇന്റര്‍വ്യൂ പോയതാണ്.. അന്ന് ചില്ലറ ഇല്ലായിരുന്ന കൊണ്ട് വേണു ഒരു ടിക്കറ്റ്‌ എടുത്തു.. വീട്ടില്‍ ‍ വന്നു ബാകി പൈസ അച്ഛന് കൊടുത്തു .. കണക്കു ചോദിച്ചപ്പോള്‍ രണ്ടു രൂപയ്ക്ക് ലോട്ടറി എടുത്തു എന്ന് പറഞ്ഞു, അതിനു വേണു  കേള്‍ക്കാന്‍ ‍ ചീത്ത ഒന്നും ബാകി ഉണ്ടായിരുന്നില്ല..ആ ടിക്കറ്റ്‌ അവന്റെ അച്ഛന്‍ ചുരുട്ടി കൂട്ടി വലിച്ചെറിഞ്ഞു എന്നിട്ടും വേണു
ആരും കാണാതെ അതെടുത്തു സൂക്ഷിച്ചു വെഞ്ചു.. അടിക്കുമെന്നുള്ള  വിശ്വാസം കൊണ്ടല്ല.. രണ്ടു രൂപ കൊടുത്തു എടുത്തതല്ലേ എന്ന് വിചാരിച്ചു..

ഫലം വന്നപ്പോഴോ..ഒന്നാം സമ്മാനം വേണുവിനു തന്നെ, ഏഴു ലെക്ഷം രൂപ.. ഇപ്പൊ വേണു  ആരാണ്.. രണ്ടു മൂന്നു ബസ്‌, കാര്‍‍, ലോറി, പലതരം ബിസിനസ്‌... കുടുംബം രെക്ഷപെട്ടു..

വേണുവിനെ  പോലെ ഞാനും ആദ്യായി എടുക്കുന്ന ലോട്ടറി ആണ്.. ചിലപ്പോ അടിക്കുംയിരിക്കും എന്ന് അയാള്‍ അറിയാതെ തന്നെ അയാളുടെ മനസ് ആശിച്ചു..



അടുത്ത സീറ്റില്‍ വന്നിരുന്ന ആള്‍ വിനയനെ നോക്കി ചിരിച്ചപ്പോള്‍ വിനയനും അറിയാതെ ചിരിച്ചു പോയി..

ചേട്ടാ ഈ ബസ്‌ എത്ര മണിക്ക് പോകും.. ? മൂന്നേകാലിനു പോകും..

ഹോ ഇപ്പൊ മൂന്നേ ആയുള്ളൂ...

ഇനി പതിനച്ചു മിനിറ്റ് ഉണ്ട് അല്ലെ.. എന്ത് ചെയ്യാം വെയിറ്റ് ചെയ്യുക തന്നെ..

ബസ്സ്‌ സ്റ്റാന്‍ഡില്‍ അത്ര തിരക്കില്ല.. എങ്കിലും പലതരം കച്ചവടക്കാര്‍ കറങ്ങുന്നുണ്ട്..ലോട്ടറി വായു ഗുളിക, കൂള്‍ ഡ്രിങ്ക്സ്, മാഗസിന്‍സ് അങ്ങിന പലതും..

അടുത്തിരുന്നയാള്‍ വീണ്ടും വിനയനോട് ചോദിച്ചു.. ചേട്ടാ.. ചേട്ടന്‍ എവിടെയ്ക്കാണ്.. ഞാന്‍ അമ്പലപ്പുഴ..
ആണോ.. ഞാനും അവിടെയ്ക്ക് തന്നെ..


ഇരിക്കുന്നതിനു മുന്നേ തന്നെ അവന്‍ എന്റെ കാലിലേയ്ക്ക് നന്നായി നോക്കുന്നുണ്ടായിരുന്നു..

പിന്നീടാണ്‌ ആ നോട്ടത്തിന്റെ  അര്‍ഥവും വിനയന്  മനസിലായത്.. ചേര്‍ത്തല അല്ലെ? കാലില്‍ മന്ത് ഉണ്ടോ എന്ന് നോക്കിയതാവും..!!

ഉടനെ അടുത്ത ചോദ്യം, ‍ അവിടെ എവിടെയാണ്.. ഞാന്‍ പടിഞ്ഞാറെ നടേ.. ഹ ഞാനും അവിടെ കിഴക്കെനടെ തന്നെ.. അപ്പൊ എനിക്കൊരു കൂട്ടായി.. കയ്യിലിരുന്ന പ്രേസ്ടിജിന്റെ പ്രഷര്‍ കുക്കെര്‍ നോക്കി അയാള്‍ പറഞ്ഞു. ഇതിനു ഭയങ്കര വെയിറ്റ്.. സീറ്റിനു താഴെ വെയ്ക്കാം അല്ലെ.. വിനയന്‍ മൂളി...

ഇത് ഇവിടുന്നു വാങ്ങിച്ചതാണ്... എന്റെ ഒരു സുഹൃത്തിന്റെ കടയാണ്.. അവനെ കണ്ടപ്പോള്‍ ഞാന്‍ വെറുതെ പറഞ്ഞു.. ഭാര്യ ഒരു 5 ലിറ്റര്‍ പ്രഷര്‍ കൂക്കെര്‍ വാങ്ങണം എന്ന് വളരെകാലായി പറയുന്നു എന്ന്.. അപ്പൊ അവന്‍ പറഞ്ഞു..മോഹന നീ കൊണ്ട് പൊയ്ക്കോ പൈസ പിന്നെ ഞാന്‍ വീട്ടില്‍ വരുമ്പോള്‍ തന്നാല്‍ മതി എന്ന്.. ഞാന്‍ പറഞ്ഞു വേണ്ട കടമായി വേണ്ട ഞാന്‍ പിന്നീടു വാങ്ങിക്കോളം എന്ന്.. പക്ഷെ അവന്‍ കേള്‍ക്കണ്ടേ? .. അവന്‍ പറയുകയാണ് മോഹന.. നമ്മള്‍ ഒരു ബെഞ്ചില്‍ ഇരുന്നു പത്തു വര്ഷം പഠിച്ചതല്ലേ.. നിന്റെ ചോറ് കുറെ ഞാന്‍ ഉണ്ടാതല്ലേ.. അപ്പൊ ഇതൊരു കടണോ എന്ന്.. 2260 രൂപ MRP അവന്‍ 1900 തന്നാല്‍ മതി എന്ന് പറഞ്ഞു...

ഞാന്‍ കയ്യിലുള്ള 1000 രൂപ കൊടുത്തു പോന്നു.. ഞാന്‍ വിചാരിച്ചു ഓണം അല്ലെ, എന്തായാലും ഭാര്യക്ക് ഒരു സര്‍പ്രൈസ് ആവട്ടെ എന്ന്! എനിക്കാണെങ്കില്‍ കടം വാങ്ങുന്നെ ഇഷ്ടമേ അല്ല..

ചേട്ടാ ഒരു ഉപകാരം ചെയ്യാമോ.. ഒരു ആയിരം രൂപ തരാമോ.. അമ്പലപുഴ ഇറങ്ങുമ്പോള്‍ തന്നെ ഞാന്‍ പൈസ അവിടെ ചേട്ടന് തരാം.. നമ്മുടെ വീട് തൊട്ടടുതല്ലേ.. ഇവന്‍റെ പൈസ അങ്ങ് കൊടുത്തേയ്ക്കാം..

വിനയന്‍ ‍ ഒന്ന് മടിച്ചു എങ്കിലും കണ്ടാല്‍ സുമുഖനായ.. പാന്റ്സും ഷര്‍ട്ടും ധരിച്ചു ഷൂ ഒക്കെ ഇട്ട ചെറുപ്പക്കാരനെ കണ്ടാല്‍ ഏതോ നല്ലവീടിലെ പയ്യന്‍‍.. കൂടുതല്‍ ഒന്നും വിചാരിച്ചില്ല.. ആയിരം രൂപ എടുത്തു കയ്യില്‍ കൊടുത്തു.. ചേട്ടാ കുക്കെര്‍ ‍ ഇവിടെ ഇരിക്കുന്നു ഞാന്‍ ദേ പൈസ അവനു കൊടുത്തു ഇതാ എത്താം ഇത് ‍ ഒന്ന് നോക്കിക്കോണേ?..

വിനയന്‍ ബ്രാണ്ട് ന്യൂ കുക്കെര്‍ ‍ കാലിനോട് ചേര്‍ത്ത് വെച്ച്.. പെട്ടന്ന് വരണേ ബസ്‌ ഉടനെ യാത്രയാവും എന്ന് പറഞ്ഞു..

Prestige Delux Hard Anodized 5 ലിറ്റര്‍ പ്രഷര്‍ കുക്കെര്‍.. കൊള്ളാം..

.. കണ്ടക്ടര്‍ കേറി ടിക്കറ്റ്‌ കൊടുക്കാന്‍ തുടങ്ങി, എല്ലാവരും ഒന്ന് കേറി നിക്കണേ...

വിനയന്‍ ഒരു ടിക്കറ്റ്‌ എടുത്തു.. അടുത്ത സീറ്റില്‍ വെച്ച തൂവാല നോക്കി കണ്ടക്ടര്‍ ചോദിച്ചു.. ഇതെന്താ.. ഒരാള്‍ ദേ വരുന്നു സാറെ..ഒരു മിനിറ്റ് വെയിറ്റ് ചെയ്യണേ..

വിനയന്‍ മോഹനെ നോക്കി വിഷമിച്ചു..മൂന്നു നാല് മിനിറ്റ് ആയിട്ടും മോഹനെ കാണുന്നില്ല..

കണ്ടക്ടര്‍ ബെല്ലടിച്ചു.. വണ്ട്‌ നീങ്ങി തുടങ്ങി.. ദൈവമേ.. ഇനിയിപ്പോ ഞാന്‍ എന്ത് ചെയ്യും.. കുക്കെര്‍ എന്റെ കയ്യിലും .. ഇനി ഇത് അവന്‍റെ വീട് അന്യേഷിച്ചു കണ്ടെത്തി അവിടെ കൊണ്ടേ കൊടുക്കേണ്ടി വരും... അതും എനിക്ക് ഒരു പണി ആയി.. പാവത്തിന്റെ ബസ്‌ വിട്ടുപോയി.. എന്ത് ചെയ്യാനാണ്..


.. അവന്റെ മൊബൈല്‍ നമ്പര്‍ വാങ്ങാനും മറന്നു... ഹ ഒരു പോംവഴിയുണ്ട്..കവലയിലുള്ള "കണ്ണന്‍‍" ഓട്ടോ അവന്‍റെ കൂട്ടുകാരന്‍റെ ആണ് എന്നാണല്ലോ പറഞ്ഞെ..

അപ്പൊ അവനെ കണ്ടാല്‍ മോഹനെ കണ്ടെത്താം.. അങ്ങിനെ തന്റെ ആയിരം രൂപയും വാങ്ങാം.. വിനയന് ആശ്വാസമായി... എന്തായാലും.. 2260 രൂപയുടെ കുക്കെര്‍ ‍ തന്റടുത്ത്‌ ഉണ്ട്... അതുകൊണ്ട് പേടിക്കാന്‍ ഒന്നുമില്ല..

സൂപ്പര്‍ ഫാസ്റ്റ് ബസ്‌ ആണ്.. നല്ല സ്പീഡില്‍ ഓടുന്നുണ്ട്.. നല്ല കുളിര്‍മയുള്ള പടിഞ്ഞാറന്‍ ‍ കാറ്റില്‍ വിനയന്റെ കണ്ണ് വിനയന്‍ അറിയാതെ തന്നെ അടഞ്ഞു പോയി..

* * * *
....മൊബൈല്‍ഫോണില്‍ കൂടി ഓടക്കുഴല്‍ നാദം ഒഴുകിയെത്തിയപ്പോള്‍.. വിനയന്‍ കണ്ണ് തുറന്നു... വീട്ടിന്നു അവളാണ്..

വൈകുന്നേരം അമ്പലത്തില്‍ പോകാന്നു ഞാന്‍ രാവിലെ പറഞ്ഞിരുന്നു..ലേറ്റ് ആവുന്ന കൊണ്ടാവും അവള്‍ വിളിക്കുന്നെ.. എവിടെയെത്തി...

ഞാന്‍ പുന്നപ്ര  കഴിഞ്ഞു.. ഉടനെ എത്തും ഒരു അര മണികൂര്‍.. പിന്നെ ഒരു കാര്യമുണ്ട്..എന്താ.. അത്.. ഹ ഞാന്‍ വരട്ടെ എന്നിട്ട് പറയാം..

അവള്‍ക്കു കൌതുകം കൂടി!!

വിനയേട്ട കാര്യം പറ.. ഹേ അത്രയ്ക്ക് അത്യാവശ്യമല്ല.. ഞാന്‍ എത്തട്ടെ അപ്പൊ പറയാം.. പറ വിനയേട്ട എന്താ കാര്യം..

കാര്യം അറിയാന്‍ ഇന്ദുവിന് തിടുക്കം.. പറയാം ഞാന്‍ വരുവാണ്.. എന്ന് പറഞ്ഞു വിനയന്‍ ഫോണ്‍ കട്ട്‌ ചെയ്തു.. ഇന്ദു വീണ്ടു വിളിച്ചു വിനയന്‍ വീണ്ടും കട്ട്‌ ചെയ്തു..

* * *

കണ്ടക്ടര്‍...അമ്പലപ്പുഴ ഇറങ്ങാനുള്ളവര്‍ വേഗം ഇറങ്ങിക്കോ.. എന്ന് പറയുന്ന കേട്ട് വിനയന്‍ ‍ പെട്ടന്ന് കുക്കെര്‍ ‍ എടുത്തു ഇറങ്ങി.. വിനയന്‍റെ വീട്ടിലോട്ടു കുറച്ചു നടക്കണം
നടക്കാനുള്ള ദൂരമേ ഉള്ളു.. എങ്കിലും കയ്യില്‍ കുക്കെര്‍ ഉള്ളതുകൊണ്ട് വിനയന്‍ ‍ ഓട്ടോ വിളിക്കാന്‍ തീരുമാനിച്ചു.. കയ്യ് കാണിച്ചു.. ഓട്ടോ ഉടനെ അടുതെത്തി..

വിനയന്‍ ‍ അതിന്റെ പേരൊന്നു നോക്കി.. "കൃഷ്ണ കൃപ"... എങ്ങോട്ടാണ് ചേട്ടാ.. അല്പം കിഴക്കോട്ടു പോയി ഇടത്തോട്ട് തിരിഞ്ഞാല്‍ വീടെത്തി..

വിനയന്‍ ‍ ഓട്ടോ ഡ്രൈവറോട് ഒരു സ്വകാര്യം ചോദിച്ചു.. പിന്നെ ഈ "കണ്ണന്‍ " എന്ന ഓട്ടോ അറിയുമോ?..

കണ്ണനോ? പടിഞ്ഞാറെ നടയില്‍ ‍ ആണോ ? ഹ .. അങ്ങിനെ ഒരു ഓട്ടോ അറിയില്ല.. ചേട്ടാ ഉണ്ണിയാണോ?
വിനയന് സംശയം ആയി.. ഹ ചില്ലപ്പോള്‍ "ഉണ്ണി" ആവും.. അത് കിഴക്കേ നടയില്‍ ‍ ആണ്.. ആണോ?

ഹ അപ്പൊ ഉണ്ണിയാവും.. എന്‍റെ ഓര്‍മ ശെരിയല്ല..

ദേ ആ കാണുന്ന "വൃന്ദാവന്‍" ന്റെ മുന്നില്‍ നിര്‍ത്തിക്കോ.. ഗേറ്റില്‍ ഓട്ടോ നിര്‍ത്തിയപ്പോള്‍ ‍.. ഇന്ദു ഉമ്മറത്ത്‌ ഉണ്ടായിരുന്നു.. മോന്‍ മുറ്റത്ത്‌ ‍ സൈക്കിള്‍ ചവിട്ടി കളിക്കുന്നു..

കയ്യില്‍ ഇരിക്കുന്ന പാക്കറ്റ് കണ്ടു.. ഇന്ദു നടന്നു വിനയന്റെ അടുതെത്തി.. ഹോ ഇന്ന് കാക്ക മലന്നു പറക്കും.. ദൈവമേ ഈ വിനയെട്ടന് നല്ല ബുദ്ധി തോന്നിച്ചു..

ഞാന്‍ എത്ര നാളായി പറയുന്നു ഒരു കുക്കെര്‍ വാങ്ങുന്ന കാര്യം.. ഇതൊരു സര്‍പ്രൈസ് ആയല്ലോ എന്‍റെ കൃഷ്ണാ!!


അവള്‍ ‍ സന്തോഷം കൊണ്ട്.. അത് തിരിച്ചും മറിച്ചും നോക്കി.. എന്നിട്ട് ഡൈനിങ്ങ്‌ ടാബിളില്‍ വെച്ച്..

മോനെ നീ ഡ്രസ്സ്‌ വൃതികെടക്കണ്ട.. അമ്പലത്തില്‍ പോവാണ്.. വേഗം വാ..

വിനയേട്ട വേഗം കുളിച്ചു വാ..

വിനയന്‍ തോര്‍ത്തെടുത്ത് കുളിമുറി കേറി.. ഇന്ദു തയ്യാറായി ഇരിക്കുവാരുന്നു..


വിനയന്‍ പെട്ടെന്ന് തയ്യാറായി വന്നു..
..

ഏട്ടാ വേഗം വാ ദീപാരാധന ആയി.. തോഴുതുവരാം പെട്ടെന്ന്..

വേഗത്തില്‍ ‍ അവര്‍ നടന്നു..

അംബലത്തില്‍ എത്തിയതും നട തുറന്നു..
..ഒരു ത്രിമധുരം മോന്റെ പേരില്‍ നടത്തി..

പുതിയ കുക്കെര്‍ കിട്ടയത് കൊണ്ട് ഇന്ദു വളരെ സന്തോഷത്തില്‍ ആയിരുന്നു..

സാധാരണ അവിടെ അമ്പല മുറ്റത്ത്‌ പത്തു മിനിറ്റ് ഇരുന്നിട്ടാവും അവര്‍ പോരുക ...
കുക്കെര്‍ ‍ കാണാനുള്ള തിരക്കില്‍ ‍ ഇന്ദു പറഞ്ഞു വേഗം പോകാം എന്ന്..
..കളിത്തട്ടില്‍ ഓട്ടം തുള്ളന്‍ ആരംഭിക്കാന്‍ സമയമായി.. മയ്ക്കില്‍ അനൌന്സേമെന്റ്റ് നടക്കുന്നുണ്ട്.. മോന് ഓട്ടം തുള്ളല്‍ വളരെ ഇഷ്ടാണ്.. എങ്കിലും ഇന്ദു അവന്റെ കയ്യ് പിടിച്ചു വേഗത്തില്‍ നടന്നു..

തിരിച്ചു നടന്നപ്പോള്‍ വിനയന്‍ കാര്യങ്ങള്‍ ഒക്കെ ഇന്ടുവിനോട് പറഞ്ഞു..

ഇന്ദുവിന് ദേഷ്യം വന്നു.. കുക്കെര്‍ മറ്റൊരാളുടെ ആണ് എന്ന് കേട്ടപ്പോള്‍ അവളുടെ മുഖത്തെ സന്തോഷം പെട്ടന്ന് ഒലിച്ചു പോയി..

അവള്‍ പറഞ്ഞു വിനയേട്ടന്‍ ഇനി "ഉണ്ണി" എന്നാ ഓട്ടോ തേടി പോവണ്ട..

ആയിരം രൂപയ്ക്ക് കുക്കെര്‍ കിട്ടിയില്ലേ?.. നമുക്ക് കുറച്ചു ദിവസം വെയിറ്റ് ചെയ്യാം

അവന്‍ തിരക്കി ആയിരം രൂപയുമായി വന്നാല്‍ കുക്കെര്‍ കൊടുക്കാം.. അത് മതി..

വിനയയും അവളുടെ അഭിപ്രായത്തോട് യോജിച്ചു..

..വീടെത്തി.. കത്തി എടുത്തു കൊണ്ട് വന്നു അതില്‍ ഒട്ടിച്ചിരുന്ന സെല്ലോ ടേപ്പ്
അവള്‍ മുറിച്ചു മാറ്റി.. തിടുക്കത്തോടെ തുറന്നു..

..... എന്റെ കൃഷ്ണ ഇതെന്താ.. ഇതെന്തു മായ..

വിനയേട്ട.. ഇതുകണ്ടോ.. നിങ്ങളെ ആരോ പറ്റിച്ചു..

ദേ നോക്ക്..

വിനയന്‍ അടുത്ത മുറിയില്‍ നിന്നും എന്താ ഇന്ദു എന്ത് പറ്റി എന്ന് ചോദിച്ചു ഓടിയെത്തി
ആയിരം രൂപയ്ക്ക് മൂന്നു ഇഷ്ടിക..

രണ്ടുപേരും ഒരു നിമിഷം കണ്ണില്‍ കണ്ണില്‍ നോക്കി മിണ്ടാതെ നിന്നു!
വിനയന്‍ അപ്പോഴും വിശ്വാസം കൈവിട്ടില്ല.. ഉണ്ണിയെന്ന ഓട്ടോ ഉണ്ടല്ലോ..

അവനെ പിടിക്കാം.. രാവിലെ തന്നെ "ഉണ്ണിയെ" തേടി പോയെങ്കിലും..ഓട്ടോക്കാരന്

അങ്ങിനെ ഒരാളിനെ അറിയില്ലത്രേ... വിനയന് തട്ടിപ്പ് അപ്പോഴാണ് മനസിലായെ..


കണ്ണന്‍ ‍ എന്ന് തന്നെ ആയിരുന്നു അവന്‍ പറഞ്ഞെ.. അമ്പലപ്പുഴ അല്ലെ.. അപ്പൊ
ഒരു കണ്ണന്‍ ആവട്ടെ എന്ന് വിചാരിച്ചു കാണും... പഠിച്ച കള്ളന്‍ ..


..കള്ളാ കണ്ണാ നീ എന്നെയും പറ്റിച്ചു .. വീട്ടില്‍ തിരിച്ചെത്തി ഇന്ദു കാണാതെ പത്രം എടുത്തു ലോട്ടറി റിസള്‍ട്ട്‌ നോക്കി...പത്തു രൂപ പോലും ഇല്ല.. ഭാഗ്യ ദേവത വന്നപ്പോള്‍

എല്ലായിടത്തും കൂടി എന്ന് വിചാരിച്ചു.. ഇപ്പൊ ഉള്ളതും പോയി..
വിനയന്‍ വീണ്ടും ലോട്ടറി റിസള്‍ട്ട്‌ ഒന്നുകൂടി ഒത്തു നോക്കി.. അപ്പോഴാണ്
ഒരു കാര്യം കൂടി മനസിലായത്..ലോട്ടറി കാരനും പറ്റിച്ചു.. നറുക്കെടുപ്പ് കഴിഞ്ഞു
ഫലം പ്രസിദ്ധീകരിച്ച ലോട്ടറി ആയിരുന്നു..??

വിനയന്‍ പുറത്തു പറയാന്‍ പറ്റാത്ത അമളി ഓര്‍ത്തു കുറച്ചു നേരം വിഷമിച്ചിരുന്നു..

റോഡിലേയ്ക്ക് നോക്കിയിരുന്ന വിനയന്‍ പെട്ടന്നാണ് ഒരു കാര്യം ശ്രെധിച്ചത്
ദേ ഒരു ഓട്ടോ സ്പീഡില്‍ പോകുന്നു.. "ഉണ്ണികണ്ണന്‍‍"... അതാണോ അവന്‍ പറഞ്ഞ
ഓട്ടോ.. ??? 

Monday, November 28, 2011

... തെക്കൊട്ടൊരു യാത്ര...

കേള്‍ക്കുന്നില്ലേയെന്‍ വിശപ്പിന്റെ വിളി
നിങ്ങള്‍ ആരും കേള്‍ക്കുന്നില്ലേ
എന്‍ രോദനം?

വണ്ടിച്ചക്രങ്ങള്‍ തേഞ്ഞു തീരാറായി
ഒപ്പം എന്റെ പാദങ്ങളും
എത്രദൂരം ഇനി ബാക്കിയുണ്ട്
അറിയില്ല എന്നാണ്എന്‍ അവസാന യാത്ര!

ആറടി മണ്ണില്ല ഒന്ന് വിശ്രമിക്കാന്‍
എന്റെ ദുഃഖങ്ങള്‍ ഒക്കെയും
താഴ്ത്തിവേയ്ക്കാന്‍,
ഭാരങ്ങള്‍ ഒക്കെയും ഒന്നിറക്കി വെയ്ക്കാന്‍!

ഇച്ഹിച്ചു പോയി ഞാന്‍ ഒരു വാമനനെ
വന്നെന്‍ ദുഃഖങ്ങള്‍ ഒക്കെയും തീര്തിടുവാന്‍..
വര്‍ഷത്തിലോന്നിങ്ങു വന്നിടുവാന്‍
മഹാബലിയെപോലെ ആയിടുവാന്‍
പൊന്നോണ സദ്യയോന്നു ഉണ്ടുപോകാന്‍!

റാന്തല്‍ വിളക്ക്അണയരായി..
കൊല്ലന്റെ ആലയിലെ തീയും.
മൂരിതന്‍ ലാടവും തേഞ്ഞു തീര്‍ന്നു..
വഴിവിളക്കുകള്‍ പണ്ടേ അണഞ്ഞു..


ഇല്ലപടിപ്പുരയില്‍ കാത്തിരുപ്പ്
രണ്ടു നാഴികയില്‍ ഏറെ ആയി
ആ വിളിയൊന്നു കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാന്‍ ഒരുപാടു നേരം
കാത്തിരുന്ന്..

പണ്ട് ഞാന്‍ പലവട്ടം വന്നിരുന്നു
അത്താഴം ഒരുപാടു ഉണ്ടിരുന്നു
കാലം ഒരുപാടു കഴിഞ്ഞു വല്ലോ
അത്താഴ പട്ടിനിക്കാരില്ലയിപ്പോള്‍..
"അത്താഴ പട്ടിനിക്കാരുണ്ടോ"
എന്ന അമ്മതന്‍ വിളിയും നിലച്ചു ഇപ്പോള്‍..


റാന്തല്‍ വിളിക്കിന്റെ അരണ്ട
വെളിച്ചത്തില്‍, വിഷകാരി പോകുന്നതെവിടെയ്ക്കിപ്പോള്‍!
അവര്‍ തമ്മില്‍ പറയുന്നു
കടിച്ചവന്‍ ഉഗ്രന്‍ തന്നെയെന്നു..
രെക്ഷപെടുന്നത് കഷ്ടമെന്നു..

ശംഭോ, യെന്തേ നീ കാണാത്തത്
എന്നെ നിനക്കും വേണ്ടയല്ലേ?
മുറിക്കുവാന്‍ മവോന്നുഎനിക്ക് ഇല്ലാത്തതോ..
തെക്കോട്ട്‌ പിടിക്കുവാന്‍ ആളു എനിക്കില്ലാതതോ..

കൂവളമാല ഞാന്‍ പണ്ട് ചാര്തിയതോ
ഇപ്പൊ ഞാന്‍ ചാര്താതതോ?
പഞ്ചാക്ഷര മന്ത്രം ഞാന്‍ പണ്ട് ചൊല്ലിയതോ?
ഇപ്പൊ ഞാന്‍ ചൊല്ലാതതോ?
എന്തെ നീ എന്നെ കാണാത്തത്!

ഇനിയും തെക്കോട്ട്‌ എത്രദൂരം
ശംഭോ നീ ഒരുനോക്കു കാണുന്നില്ലേ
നിന്‍ നന്ദികേസന്റെ കരുണഎല്ലാം..

വണ്ടിച്ചക്രങ്ങള്‍ തേഞ്ഞു തീരാറായി
ഒപ്പം എന്റെ പാദങ്ങളും
എത്രദൂരം ഇനി ബാക്കിയുണ്ട്
അറിയില്ല എന്നാണ്എന്‍ അവസാന യാത്ര!

..മായുന്ന ഓര്‍മ്മകള്‍..

മറഞ്ഞുപോയി മണ്ണില്‍
നാട്ടുവഴി
പൊളിഞ്ഞു പോയി
കളിത്തട്ടും..
പണ്ട് ഞാന്‍ കളിച്ച ആല്‍ത്തറയും
ഹരി ശ്രീ വരച്ച ആശാന്‍റെ കളരിയും
എന്റെ ആശാനും..
മറഞ്ഞു പോയി
മണ്ണില്‍ മറഞ്ഞുപോയ്‌..

ചിതല് കേറാത്ത എന്‍ മനസ്സില്‍ ഇന്നും
ബാകിയുണ്ട്‌ കുറെ ഓലകള്‍
ഞാന്‍
ഹരി ശ്രീ പഠിച്ച യെന്‍എഴുത്തോലകള്‍
പണ്ട് ആശാന്‍ എഴുതിയ
എഴുത്തോലകള്‍..

അന്യം വന്നുപോയ പനയും
പനയോലയും, പനതേങ്ങയും
ആശാന്‍റെ ആരായവും
ഒലെക്കെട്ടും
കോലായില്‍ തൂക്കിയ
ചുവര്‍ ചിത്രത്തില്‍ ബാകിയുണ്ട്‌..
മണ്‍മറിയാതെ ബാകിയുണ്ട്‌
എന്‍മനസിലും..

കളിതട്ടിന്‍ കഴുക്കോലില്‍
കുടില്‍ കെട്ടിയ കരിവണ്ടും
കുത്തിനോവിച്ചപ്പോള്‍ കരിവണ്ട്
പാടിയ നാടന്‍ മൂളിപ്പാട്ടും
ര യില്‍ കുടിയേറും വവ്വാലും
എറുമ്പ് പിടിക്കുന്ന കുഴിയാനയും
എന്‍ മനസ്സില്‍ മായാത്ത ചിത്രമായി..

മാഞ്ഞു പോയി മണ്ണില്‍ അന്നു
ആശാന്‍ എഴുതിയ
അക്ഷരങ്ങള്‍
മണ്ണില്‍ എഴുതിയ അക്ഷരങ്ങള്‍
ആശാന്‍റെ കൂടെ യാത്രയായി
മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന്
യാത്രയായി വെറും ഓര്‍മ്മകള്‍
ബാകി വെച്ച് യാത്രയായി..

...

ഇന്ന്

ഞാനും മറന്നു പോയി
എന്നെയും, എന്‍ ബാല്യവും
ആശാന്‍റെ കളരിയും
നാട്ടുവഴിയും
മനസ്സും മറക്കുന്നു
മണ്ണില്‍ മറയുന്നു
എന്‍ ഓര്‍മ്മകള്‍
ജീവിതഓലയില്‍ കുറച്ചക്ഷരങ്ങള്‍
കുറിച്ചിട്ടു മനസ്സും ശരീരവും
മണ്ണില്‍ മറഞ്ഞുപോകും..
പിന്നെയെന്‍ ഓര്‍മ്മകള്‍ ബാകിയാവും..

Sunday, June 12, 2011

..കറുപ്പിന് ഏഴു അഴക്‌....




..भय्या एक fair and lovely देदो! എന്ന് പറയുന്ന കേട്ടാണ് ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കിയത്... അറിയാതെ ചിരിച്ചുപോയെങ്കിലും ഞാന്‍ ചിരി കണ്ട്രോള്‍ ചെയ്തു...
പുറത്തു കാണിച്ചില്ല.. നന്നായി കറുത്ത ഒരു പെണ്‍കുട്ടി.. ഒരു 22 - 24 വയസ്സ് കാണും, മുഖം കുറച്ചു വെളുപ്പിക്കാനുള്ള വെഗ്രത... പക്ഷെ കറുത്തത്ആണെങ്കിലും നല്ല സുന്ദരി തന്നെ അവള്‍ പക്ഷെ കറുപ്പിനെ കുറിച്ച് ഞാന്‍ ഒന്ന് ചിന്തിച്ചു പോയി.. "കറുപ്പിന് ഏഴു അഴകെന്നു" പറഞ്ഞു കേട്ടിട്ടുണ്ട്! കറുപ്പിന് ഏഴു അഴകോ? ഞാന്‍ അതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി.. വീണ്ടും എനിക്ക് ഒരു സംശയം " പഴഞ്ചൊല്ലില്‍ പതിരുണ്ടോ" അറിയില്ല.. എന്റെ സംശയം കൂടി... medicine വാങ്ങി തിരിച്ചു ഞാന്‍ അടുത്തുള്ള സലിം restaurant ന്റെ അടുത്തെത്തി 2 ചിക്കന്‍ ടിക്ക ഓര്‍ഡര്‍ ചെയ്തു, ഓര്‍ഡര്‍ പായ്ക്ക് ചെയ്യാന്‍ 10 മിനിറ്റ് എടുക്കും എന്ന് പറഞ്ഞു.. അവിടെ നില്‍ക്കുമ്പോള്‍ ഞാന്‍ വീണ്ടും വീണ്ടും കറുപ്പിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി... "കറുപ്പിന് ഏഴു അഴക്‌" എന്ന് പറയുന്നത് സെരിയനെന്നു എനിക്ക് തോന്നിത്തുടങ്ങി.. കറുപ്പിനെ കുറിച്ച് ഒരുപാടു ചിന്തകള്‍ മനസിലേയ്ക്ക് ഓടിയെത്താന്‍ തുടങ്ങി..

മഹാകവി അക്കിത്തം പറഞ്ഞതും അതാണല്ലോ! "വെളിച്ചം ദുഖമാണ്ഉണ്ണീ തമസല്ലോ സുഖപ്രദം" ...ശെരിയാണ്‌ അദ്യേഹം പറഞ്ഞതും ശെരിയാണ്‌... രാത്രികാലങ്ങള്‍ എത്ര സുന്ദരം..
പിന്നെയും ഞാന്‍ ചിന്തിച്ചു.. കാര്‍കൂന്തല്‍... മനോഹരമായ നീളമുള്ള നല്ല കറുത്ത മുടി... ഏതു സ്ത്രീയുടെയും സ്വപനം തന്നെ.. പിന്നെ പലപ്പോഴും കല്യാണ ആലോചനകള്‍ നടക്കുമ്പോള്‍ കുട്ടിക്ക് നല്ല മുടി ഉണ്ടോ എന്ന് ചില അമ്മമാര്‍ ചോദിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട്.. അപ്പൊ നല്ല കറുത്ത മുടിയും സുന്ദരം തന്നെ.. അല്ലാന്നു പറയാന്‍ പറ്റില്ല... കാരണം.. വെളുത്തത് കറുപ്പിക്കാന്‍ ജനം നന്നായി പാട് പെടുന്നുണ്ട്... എത്ര നാള്‍ മറച്ചു വെയ്ക്കാന്‍ ആവും ആവോ?

പണ്ട് എന്റെ കുട്ടികാലത്ത് ഞാന്‍ കണ്ടിട്ടുണ്ട് "ഉമി കരി" കൊണ്ട് പല്ല് തേക്കുന്നത്... അന്ന് ടൂത്ത് പേസ്റ്റ് വളരെ rare ആയി ആയിരുന്നു ഉപയോഗിച്ചിരുന്നത്... കറുത്തത് ആയതു കൊണ്ടല്ല പറഞ്ഞത്, കറുത്തത് ആണെങ്കിലും അതും ഉത്തമം അല്ലെ?  KP നമ്പൂതിരിസ് ദന്ത ധാവനചൂര്‍ണം ഉപയോഗിക്കുമായിരുന്നു... പക്ഷെ കൂടുതല്‍ ഉപയോഗം "ഉമി കരി" തന്നെ.. അപ്പൊ കരി ആണെങ്കിലും കറുത്തതാണ്‌എങ്കിലും "ഉമി കരി" ഉത്തമം തന്നെ!

भाई आपका चिक्केन टिक्का ready എന്ന് പറഞ്ഞപ്പോള്‍ ആണ് "കറുപ്പില്‍" നിന്നും എന്റെ ശ്രെധ ഒരു നിമിഷത്തേയ്ക്ക് മാറിയത്... ചിക്കന്‍ ടിക്കയും വാങ്ങി വീടില്‍ വന്നു ചിക്കന്‍ ടിക്ക ഡൈനിങ്ങ്‌ ടേബിളില്‍ വെച്ചിട്ട് ഞാന്‍ നേരെ terrace ഗാര്‍ഡന്‍ നില്‍ പോയി കസേരയില്‍ ഇരുന്നു ആകാശംതേയ്ക്കു നോക്കി കുറച്ചു നേരം ഇരുന്നു അപ്പോഴാണ് ചന്ദ്രനിലെ "കറുപ്പ്" എന്റെ മനസിലേയ്ക്ക് വന്നത്.. എത്ര വിചിത്രം എന്ന് ഞാന്‍ ചിന്തിച്ചു... പിന്നീടു ഞാന്‍ വീണ്ടും ഓര്‍ത്തുപോയി കരിവളയും കണ്മഷിയും കറുപ്പല്ലേ എന്ന്... കണ്ണെഴുതി പൊട്ടും തൊട്ടു നീണ്ട കാര്‍കൂന്തല്‍ ഉള്ള സ്ത്രീയും സുന്ദരി തന്നെ...അല്ലെ? നല്ല കറുത്ത കണ്ണ് - ആണായാലും പെണ്ണായാലും - ആകര്‍ഷകം തന്നെ.. പിന്നെ ആണിന് നല്ല കറുത്ത മീശയും അലങ്കാരം തന്നെ...??

കറുപ്പിനെ കുറിച്ച് പറഞ്ഞാല്‍ തീരില്ല... ബ്രിട്ടീഷ്‌ ആര്‍മിയിലെ High Land Regimentil - ലെ "ബ്ലാക്ക്‌ വാച്ച്" (കയ്യില്‍ കെട്ടുന്ന വാച്ച് അല്ല) - വളരെ ഫേമസ് ആണ് ....പിന്നെയും എനിക്കൊരു സംശയം.. എന്താ നമ്മുടെ വക്കീലന്മാരും ജഡ്ജ് ഉം ഒക്കെ ബ്ലാക്ക്‌ കോട്ട് ധരിക്കുന്നത്...? പിന്നെ കറുത്ത കാര്‍... വളരെ authorititive ആയും, powerful ആയും symobolize ചെയ്യുന്നു...
പിന്നെയും ഞാന്‍ ഓര്‍ത്തുപോയി.. ഒരിക്കല്‍ ഞങ്ങള്‍ "ദില്ലി ഹട്ടില്‍" പോയത്... അപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ ചോദിച്ചു "ബ്ലാക്ക്‌ ഡോഗ്" വേണോ എന്ന്... ഞാന്‍ ചോദിച്ചു എവിടെ liquor shop ഉണ്ടോ എന്ന്... എന്റെ കൂട്ടുകാരന്‍ പറഞ്ഞു liquor ഇന്റെ കാര്യം അല്ല സാക്ഷാല്‍ "കറുത്ത പട്ടിയുടെ" കാര്യം തന്നെ ആണ് പറഞ്ഞത്.. നാഗാലാ‌‍ന്‍ഡ് - ന്റെ ഫുഡ്‌ സ്ടാളില്‍ കിട്ടും എന്ന്... ഞാന്‍ വീണ്ടും ചോദിച്ചു...പട്ടി ഇറച്ചിയോ എന്ന്? അതെ എന്ന് മറുപടി.. നാഗാലാ‌‍ന്‍ഡ് ഇല്‍ "കറുത്ത മൃഗങ്ങള്‍" പ്രിയംകരം തന്നെ..? കാക്ക ആയാലും, പട്ടിയായാലും, പൂച്ച ആയാലും..






ആഗ്രഹം ഉണ്ടോ... എങ്കില്‍ നഗലണ്ടിലേക്ക് വണ്ടികേറിക്കോ..!!
നമ്മളുടെ NSG black cat cammandos - സൂപ്പര്‍ തന്നെ... ഇനിയും എനിക്ക് പറയാനുണ്ട്‌  "കറുപ്പിനെ" കുറിച്ച്.. തമിള്‍നാട്ടില്‍ ഒരു "കറുപ്പ് സാമി" ഉണ്ട്... നിങ്ങള്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇനി എന്താ "കറുത്തത്" - മറന്നോ നമ്മുടെ "ആന" - ശക്തിമാന്‍, സുന്ദരന്‍ -
മലയാളം സിനിമയിലെ കറുത്ത സുന്ദരിയെ മറന്നോ? സുര്യ...the black pearl.. ആരെങ്കിലും ഒരിക്കല്‍ എങ്കിലും ചിന്തിചിട്ടുണ്ടോ നമ്മുടെ വാഹനങ്ങളുടെ ടയര്‍ എന്തെ കറുത്തത്... ?? മറ്റെന്തെങ്കിലും കളര്‍ ആകാമായിരുന്നു... ഡാര്‍ക്ക്‌ ബ്ലൂ ആക്കാമായിരുന്നു...???

സലിം ഇന്റെ പരസ്യത്തില്‍ പറയുന്ന പോലെ തന്നെ... mouth melting ...really !!! വെളുപ്പിന് അഴകുണ്ട് എന്ന് ഞാന്‍ ഇതുവരെ എങ്ങും വായിച്ചിട്ടില്ല...കേട്ടിട്ടും ഇല്ല.. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട വെളുത്ത സുഹൃത്തുകള്‍ ക്ഷെമിക്കുക.. ഹ ഞാന്‍ പിന്നീടൊരിക്കല്‍ വെളുപ്പിനെ കുറിച്ചും എഴുതാം.. so dont worry !!
ഇനിയും ഞാന്‍ കൂടുതല്‍ പറയാം.. അതിനുമുന്‍പ്‌ ഞാന്‍ ആ ചിക്കന്‍ ടിക്ക ഒന്ന് കഴിച്ചോട്ടെ? നിങ്ങള്‍ വേണമെങ്കില്‍ ഒരു "ബ്ലാക്ക്‌ കോഫി" അല്ലെങ്കില്‍ ഒരു ബ്ലാക്ക്‌ ടീ അതും അല്ലെങ്കില്‍ ഒരു പെഗ് ബ്ലാക്ക്‌ ഡോഗ് തന്നെ ആയിക്കോ..

..ഭീമ പിതാവ്...

ഇഷ്ടമായിരുന്നു നിന്നെ എനിക്കൊരുപാട്
ഇഷ്ടമായിരുന്നു നിന്‍വരവെനിക്കൊരുപാട്
കാലചക്രം ഒരുപാടു കറെങ്ങിയെങ്കിലും
എന്നിഷ്ടം ഇപ്പോഴും മാറിയില്ല..

..മറക്കുവാന്‍ കഴിയില്ല ആ ദിവസങ്ങള്‍..
നിന്നെ കാത്തിരുന്ന ആ ദിവസങ്ങള്‍..
നീ ഒന്ന് വന്നെങ്കില്‍ എന്ന് കൊതിച്ചുപോയി
നീ ഒന്ന് തലോടുവാന്‍ കൊതിച്ചിനിന്നു
നിന്‍ കാലൊച്ച കാതോര്‍ത്തു കാത്തു നിന്നു
ഞാന്‍ നിന്നെയും കാത്തു ഞാന്‍
വടക്ക് പടിഞ്ഞാറോട്ട് നോക്കിനിന്നു..

ഓലപമ്പരം കറക്കുവാന്‍ നീ
എന്‍ കളിതോഴനായത് നീ മറന്നുവല്ലേ?
പൊന്നോണനാളില്‍ നീ എന്‍ പട്ടം
പരത്തി ഉയര്‍ത്തിയില്ലേ?
കളിക്കൂട്ടുകാര നീ മറന്നുവോ?
എന്നെയും പിന്നെയെന്‍ ബാല്യവും?

ഒരു കൊടും വേനലില്‍
പാടവരമ്പില്‍ വിയര്‍പ്പില്‍ കുളിച്ചുഞാന്‍ ഇരുന്നപ്പോള്‍
നീയെന്നെ തലോടിയതും വിയര്‍പ്പുതുള്ളികള്‍
ഒപ്പിമാറ്റിയതും നീ മറന്നു വല്ലേ? എന്നെയും?

ഒരിക്കല്‍ മാമ്പഴം കണ്ടു ഞാന്‍ മോഹിച്ചപ്പോള്‍
എത്രവേണം എന്ന് നീ ചോദിച്ചില്ലേ?
ഒരുപാടു പൊട്ടിച്ചു നീ തന്നിരുന്നു
എനിക്കൊരുപാട് പ്രാവശ്യം നീ തന്നിരുന്നു..

ഇഷ്ടമായിരുന്നു നിന്നെ എനിക്കൊരുപാട്
ഇഷ്ടമായിരുന്നു നിന്‍വരവെനിക്കൊരുപാട്?
പക്ഷെ മറന്നുവല്ലോ നീ എന്‍ ഇഷ്ടങ്ങള്‍ ഒക്കെയും
പിന്നെ യീ എന്നെയും!

പിന്നെ ഒരു ഇടവപാതിയില്‍ നീ എന്നോട്
പിണങ്ങി! എന്‍ കദളി വാഴ നീ ഓടിച്ചു,
എന്‍ കളിവീട് നീ പറത്തികളഞ്ഞു,
എന്റെ കടലാസ്തോണികള്‍ നീ മുക്കികളഞ്ഞു
കളിക്കൂട്ടുകാര നീ മറന്നോ നിന്‍ ദേഷ്യവും
എന്റെ ബാല്യവും നിന്‍ കൂട്ടുകാരിയെയും!

ഇഷ്ടമായിരുന്നു നിന്നെ എനിക്കൊരുപാട്
ഇഷ്ടമായിരുന്നു നിന്‍വരവെനിക്കൊരുപാട്..
കാലചക്രം ഒരുപാടു കറെങ്ങിയെങ്കിലും
എന്നിഷ്ടം ഇപ്പോഴും മാറിയില്ല..

ഇന്നലെ രാത്രിയില്‍ ഞാന്‍ ഉറങ്ങിയില്ലോട്ടുമേ!
നീ ഒന്ന് തലോടിയാല്‍ ഞാന്‍ ഉറങ്ങിപോകും
ആട്ടം കാണുവാന്‍ പോയിരുന്നു ഞാന്‍
അപ്പോഴും സ്വപ്നങ്ങള്‍ ഒരുപാടു ഞാന്‍ കണ്ടുപോയി..
കഥ ഏതെന്നു നിനക്കറിയെണ്ടയോ?
എനിക്ക് ജനിക്കാതെ പോയനിന്‍ പുത്രന്റെ..

നിന്പുത്രന്‍ അല്ലെ!, അവന്‍ നിന്നെക്കാള്‍ മിടുമിടുക്കന്‍
സംശയം ഒട്ടുമേ ഇല്ലെനിക്ക്..
കീചകനെ കൊന്നവന്‍ ആര്‍ത്തുവിളിച്ചപ്പോള്‍
അറിയാതെ നിന്നെഞാന്‍ ഓര്‍ത്തുപോയി..

എന്നെ വിട്ടിട്ടു നീ പോയതല്ലേ
കുന്തിയെ തേടി നീ പോയതല്ലേ
വടക്കുപടിഞ്ഞാറിന്‍ നാഥനല്ലേ
നീ എന്നെമറന്നുവോ കഷ്ടം തന്നെ?


പഴിക്കുകില്ല ഞാന്‍ ദുര്വാസാവിനെയും
നിന്നെയും കുന്തിയെയും
പിഴക്കുകില്ല അഥര്‍വ വേദവും ദുര്‍വാസാവും!

ഇഷ്ടമായിരുന്നു നിന്നെ എനിക്കൊരുപാട്
ഇഷ്ടമായിരുന്നു നിന്‍വരവെനിക്കൊരുപാട്
കാലചക്രം ഒരുപാടു കറെങ്ങിയെങ്കിലും
എന്നിഷ്ടം ഇപ്പോഴും മാറിയില്ല..

വടക്ക് പടിഞ്ഞാറു നോക്കിഞാന്‍
നിന്നെയും കാത്തു കാത്തു ഉണ്ടാവും
എന്നും നിന്നെയും കാത്തു ഞാന് ഉണ്ടാവും..