കേള്ക്കുന്നില്ലേയെന് വിശപ്പിന്റെ വിളി
നിങ്ങള്‍ ആരും കേള്‍ക്കുന്നില്ലേ
എന്‍ രോദനം?
വണ്ടിച്ചക്രങ്ങള്‍ തേഞ്ഞു തീരാറായി
ഒപ്പം എന്റെ പാദങ്ങളും
എത്രദൂരം ഇനി ബാക്കിയുണ്ട്
അറിയില്ല എന്നാണ്എന് അവസാന യാത്ര!
ആറടി മണ്ണില്ല ഒന്ന് വിശ്രമിക്കാന്‍
എന്റെ ദുഃഖങ്ങള്‍ ഒക്കെയും
താഴ്ത്തിവേയ്ക്കാന്,
ഭാരങ്ങള്‍ ഒക്കെയും ഒന്നിറക്കി വെയ്ക്കാന്‍!
ഇച്ഹിച്ചു പോയി ഞാന്‍ ഒരു വാമനനെ
വന്നെന് ദുഃഖങ്ങള്‍ ഒക്കെയും തീര്തിടുവാന്‍..
വര്ഷത്തിലോന്നിങ്ങു വന്നിടുവാന്‍
മഹാബലിയെപോലെ ആയിടുവാന്‍
പൊന്നോണ സദ്യയോന്നു ഉണ്ടുപോകാന്‍!
റാന്തല്‍ വിളക്ക്അണയരായി..
കൊല്ലന്റെ ആലയിലെ തീയും.
മൂരിതന് ലാടവും തേഞ്ഞു തീര്‍ന്നു..
വഴിവിളക്കുകള്‍ പണ്ടേ അണഞ്ഞു..
ഇല്ലപടിപ്പുരയില് കാത്തിരുപ്പ്
രണ്ടു നാഴികയില്‍ ഏറെ ആയി
ആ വിളിയൊന്നു കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാന്‍ ഒരുപാടു നേരം
കാത്തിരുന്ന്..
പണ്ട് ഞാന്‍ പലവട്ടം വന്നിരുന്നു
അത്താഴം ഒരുപാടു ഉണ്ടിരുന്നു
കാലം ഒരുപാടു കഴിഞ്ഞു വല്ലോ
അത്താഴ പട്ടിനിക്കാരില്ലയിപ്പോള്..
"അത്താഴ പട്ടിനിക്കാരുണ്ടോ"
എന്ന അമ്മതന്‍ വിളിയും നിലച്ചു ഇപ്പോള്‍..
റാന്തല്‍ വിളിക്കിന്റെ അരണ്ട
വെളിച്ചത്തില്‍, വിഷകാരി പോകുന്നതെവിടെയ്ക്കിപ്പോള്!
അവര്‍ തമ്മില്‍ പറയുന്നു
കടിച്ചവന് ഉഗ്രന്‍ തന്നെയെന്നു..
രെക്ഷപെടുന്നത് കഷ്ടമെന്നു..
ശംഭോ, യെന്തേ നീ കാണാത്തത്
എന്നെ നിനക്കും വേണ്ടയല്ലേ?
മുറിക്കുവാന്‍ മവോന്നുഎനിക്ക് ഇല്ലാത്തതോ..
തെക്കോട്ട് പിടിക്കുവാന്‍ ആളു എനിക്കില്ലാതതോ..
കൂവളമാല ഞാന്‍ പണ്ട് ചാര്തിയതോ
ഇപ്പൊ ഞാന്‍ ചാര്താതതോ?
പഞ്ചാക്ഷര മന്ത്രം ഞാന്‍ പണ്ട് ചൊല്ലിയതോ?
ഇപ്പൊ ഞാന്‍ ചൊല്ലാതതോ?
എന്തെ നീ എന്നെ കാണാത്തത്!
ഇനിയും തെക്കോട്ട് എത്രദൂരം
ശംഭോ നീ ഒരുനോക്കു കാണുന്നില്ലേ
നിന് നന്ദികേസന്റെ കരുണഎല്ലാം..
വണ്ടിച്ചക്രങ്ങള്‍ തേഞ്ഞു തീരാറായി
ഒപ്പം എന്റെ പാദങ്ങളും
എത്രദൂരം ഇനി ബാക്കിയുണ്ട്
അറിയില്ല എന്നാണ്എന് അവസാന യാത്ര!
5 comments:
valare nannayittundu..... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........
thanks jayaraj..
നന്നായിട്ടുണ്ട് ...ശരിക്കും നിങ്ങളെ മിസ് ചെയ്യുന്നു...നല്ല ബ്ലോഗുകള്‍ ഞങ്ങള്‍ക്ക് നഷ്ടമാവുകയല്ലേ? ഇനിയും എഴുതുക! ആശംസകള്‍ !
dear santhoshji...i will join you soon..all the best..
Good ezhuthaanulla kazhivu nallathupoleyund. expecting more....
Pnne ee 'കൊല്ലന്റെ ആല' yum onnu vittupidichekkanee.. koode ശംഭോ ennulla alariviliyum aavartthanamaayittenikku thonni pala blogilum.
AASAMSAKAL..SUHRUTTHE.
PLZ VISIT & JOIN MY A/C.
Post a Comment