നിന്‍ പ്രഭാകിരണങ്ങളില്‍
നീ അറിയാതെ
നിന്നിലെയ്ക്കലിഞ്ഞു
ചേര്‍ന്നതാണ് ഞാന്‍..
ഈ വഴിയമ്പലത്തില്‍..
ചിതലരിക്കാത്ത,
ദ്രവിക്കാത്ത മനസ്സുമായി
ഞാന്‍ കാത്തിരിക്കും.
നീ കോറിയിട്ട ചിത്രങ്ങളൊക്കെയും
എന്‍ ഹൃദയത്തില്‍ ചിതലരിക്കാതെ
കാക്കുന്നു ഞാനിപ്പോഴും..
തീഷ്ണമാം ഉച്ചപകല്‍ മാറ്റി
പടിഞ്ഞാറന്‍ ചക്രവാളത്തില്‍
നിനക്കായി ഒരു സുന്ദര സന്ധ്യ
ഞാന്‍ മെനഞ്ഞു വെച്ചു..
നിന്‍ നെറ്റിയില്‍ ചാര്‍ത്തുവാന്‍
ഒരു സിന്ദൂര ചെപ്പു ഞാന്‍ തുറന്നു വെച്ചു
..
പ്രഭാതത്തില്‍ പൊന്‍കിരണങ്ങളാം
മംഗല്യ ഹാരയുമായി ഞാന്‍ ഓടിയെത്തി
നിനക്കായി പുലരി തെളിയിക്കാന്‍
ഞാന്‍
ഓടിയെത്തി..
ഒരു പൊന്‍ പുടവയുമായി
ഞാന്‍ ഏറെ കാത്തു നിന്നു.
വാല്മീകത്തില്‍ നീ മറഞ്ഞു
പോയെങ്കിലും
എന്‍ ഹൃദയത്തില്‍ ചിതലരിക്കാതെ
കാത്തുസൂക്ഷിക്കും
നിന്‍ ചുമര്‍ചിത്രം
എന്നും ഒരു ദീപം തെളിച്ചു
ഞാന്‍ പൂജ ചെയ്യും..
സഖീ, മൌനമായി
നിന്‍ പ്രാണനാഥന്‍
ഒരു പുതു വസന്തം തേടി
ഈ വഴിയമ്പലത്തില്‍
വാല്മീകത്തിനു കാവലായി
കാത്തിരിക്കും..
ദ്രവിച്ചു പോകാത്തൊരു മനസ്സുമായി
കാലമാം ഇരുളില്‍ അലിഞ്ഞു
ചേരാതെ..
സഖീ ഞാന്‍ കാത്തിരിക്കാം..
ഒരിക്കലും ഒടുങ്ങാത്ത
പ്രണയത്തിനായി
കാത്തിരിക്കാം...
3 comments:
ഈ വഴിയമ്പലത്തില്‍..
ചിതലരിക്കാത്ത,
ദ്രവിക്കാത്ത മനസ്സുമായി
ഞാന്‍ കാത്തിരിക്കും.
thanks... in fact this was written as a reply...to one of the poems I have read in a site..i thank that friend for giving me a spark to light this..
വാല്‍മീകമല്ല സുഹൃത്തേ. വല്മീകം എന്നാണ് ശരി.
Post a Comment