ഇഷ്ടമായിരുന്നു നിന്നെ എനിക്കൊരുപാട്
ഇഷ്ടമായിരുന്നു നിന്‍വരവെനിക്കൊരുപാട്
കാലചക്രം ഒരുപാടു കറെങ്ങിയെങ്കിലും
എന്നിഷ്ടം ഇപ്പോഴും മാറിയില്ല..
..മറക്കുവാന്‍ കഴിയില്ല ആ ദിവസങ്ങള്‍..
നിന്നെ കാത്തിരുന്ന ആ ദിവസങ്ങള്‍..
നീ ഒന്ന് വന്നെങ്കില്‍ എന്ന് കൊതിച്ചുപോയി
നീ ഒന്ന് തലോടുവാന്‍ കൊതിച്ചിനിന്നു
നിന്‍ കാലൊച്ച കാതോര്‍ത്തു കാത്തു നിന്നു
ഞാന്‍ നിന്നെയും കാത്തു ഞാന്‍
വടക്ക് പടിഞ്ഞാറോട്ട് നോക്കിനിന്നു..
ഓലപമ്പരം കറക്കുവാന്‍ നീ
എന്‍ കളിതോഴനായത് നീ മറന്നുവല്ലേ?
പൊന്നോണനാളില്‍ നീ എന്‍ പട്ടം
പരത്തി ഉയര്‍ത്തിയില്ലേ?
കളിക്കൂട്ടുകാര നീ മറന്നുവോ?
എന്നെയും പിന്നെയെന്‍ ബാല്യവും?
ഒരു കൊടും വേനലില്‍
പാടവരമ്പില്‍ വിയര്‍പ്പില്‍ കുളിച്ചുഞാന്‍ ഇരുന്നപ്പോള്‍
നീയെന്നെ തലോടിയതും വിയര്‍പ്പുതുള്ളികള്‍
ഒപ്പിമാറ്റിയതും നീ മറന്നു വല്ലേ? എന്നെയും?
ഒരിക്കല്‍ മാമ്പഴം കണ്ടു ഞാന്‍ മോഹിച്ചപ്പോള്‍
എത്രവേണം എന്ന് നീ ചോദിച്ചില്ലേ?
ഒരുപാടു പൊട്ടിച്ചു നീ തന്നിരുന്നു
എനിക്കൊരുപാട് പ്രാവശ്യം നീ തന്നിരുന്നു..
ഇഷ്ടമായിരുന്നു നിന്നെ എനിക്കൊരുപാട്
ഇഷ്ടമായിരുന്നു നിന്‍വരവെനിക്കൊരുപാട്?
പക്ഷെ മറന്നുവല്ലോ നീ എന്‍ ഇഷ്ടങ്ങള്‍ ഒക്കെയും
പിന്നെ യീ എന്നെയും!
പിന്നെ ഒരു ഇടവപാതിയില്‍ നീ എന്നോട്
പിണങ്ങി! എന്‍ കദളി വാഴ നീ ഓടിച്ചു,
എന്‍ കളിവീട് നീ പറത്തികളഞ്ഞു,
എന്റെ കടലാസ്തോണികള്‍ നീ മുക്കികളഞ്ഞു
കളിക്കൂട്ടുകാര നീ മറന്നോ നിന്‍ ദേഷ്യവും
എന്റെ ബാല്യവും നിന്‍ കൂട്ടുകാരിയെയും!
ഇഷ്ടമായിരുന്നു നിന്നെ എനിക്കൊരുപാട്
ഇഷ്ടമായിരുന്നു നിന്‍വരവെനിക്കൊരുപാട്..
കാലചക്രം ഒരുപാടു കറെങ്ങിയെങ്കിലും
എന്നിഷ്ടം ഇപ്പോഴും മാറിയില്ല..
ഇന്നലെ രാത്രിയില്‍ ഞാന്‍ ഉറങ്ങിയില്ലോട്ടുമേ!
നീ ഒന്ന് തലോടിയാല്‍ ഞാന്‍ ഉറങ്ങിപോകും
ആട്ടം കാണുവാന്‍ പോയിരുന്നു ഞാന്‍
അപ്പോഴും സ്വപ്നങ്ങള്‍ ഒരുപാടു ഞാന്‍ കണ്ടുപോയി..
കഥ ഏതെന്നു നിനക്കറിയെണ്ടയോ?
എനിക്ക് ജനിക്കാതെ പോയനിന്‍ പുത്രന്റെ..
നിന്പുത്രന്‍ അല്ലെ!, അവന്‍ നിന്നെക്കാള്‍ മിടുമിടുക്കന്‍
സംശയം ഒട്ടുമേ ഇല്ലെനിക്ക്..
കീചകനെ കൊന്നവന്‍ ആര്‍ത്തുവിളിച്ചപ്പോള്‍
അറിയാതെ നിന്നെഞാന്‍ ഓര്‍ത്തുപോയി..
എന്നെ വിട്ടിട്ടു നീ പോയതല്ലേ
കുന്തിയെ തേടി നീ പോയതല്ലേ
വടക്കുപടിഞ്ഞാറിന്‍ നാഥനല്ലേ
നീ എന്നെമറന്നുവോ കഷ്ടം തന്നെ?
പഴിക്കുകില്ല ഞാന്‍ ദുര്വാസാവിനെയും
നിന്നെയും കുന്തിയെയും
പിഴക്കുകില്ല അഥര്‍വ വേദവും ദുര്‍വാസാവും!
ഇഷ്ടമായിരുന്നു നിന്നെ എനിക്കൊരുപാട്
ഇഷ്ടമായിരുന്നു നിന്‍വരവെനിക്കൊരുപാട്
കാലചക്രം ഒരുപാടു കറെങ്ങിയെങ്കിലും
എന്നിഷ്ടം ഇപ്പോഴും മാറിയില്ല..
വടക്ക് പടിഞ്ഞാറു നോക്കിഞാന്‍
നിന്നെയും കാത്തു കാത്തു ഉണ്ടാവും
എന്നും നിന്നെയും കാത്തു ഞാന് ഉണ്ടാവും..
2 comments:
Jay bee evideyanu.. Enneyum marannuvalle... God bless you...
sugarboo extra long digital titanium styler - ITANIAN ART
Buy chocolate and chocolate titanium bolt and chocolate 2016 ford focus titanium with free delivery to your men\'s titanium wedding bands Chocolate Chocolate titanium dab tool in White Sugar-free.com ✓FREE Shipping ✓Free trex titanium headphones returns.
Post a Comment