Wednesday, December 28, 2011

..യാത്ര..

സാറെ സാറിന്‍റെ മുഖം കണ്ടാല്‍ അറിയാം നല്ല ഭാഗ്യമുള്ള ആളാണെന്ന്.. ഒരു ടിക്കറ്റ്‌ എടുക്കു സര്‍‍..ഇന്നാണ് നറുക്കെടുപ്പ്.. അമ്പത് ലക്ഷവും കാറും ഉണ്ട്.. സാറിന് അടിക്കും..

ഒരു സുഹൃത്തിന്‍റെ മോളുടെ ഇരുപത്തെട്ടിനു ചേര്‍ത്തലയില്‍ പോയതായിരുന്നു വിനയന്‍..
വിനയന്‍ വിനീതനായി ചിരിച്ചു കൊണ്ട് പറഞ്ഞു വേണ്ട ചേട്ടാ.. ഞാന്‍‍ ലോട്ടറി എടുക്കാറില്ല.. എനിക്ക് ഭാഗ്യവുമില്ല...


സാറെ അങ്ങിനെ പറയല്ലേ.. ഇത് എടുക്കു ഇത് തീര്‍ച്ചയായും അടിക്കും..ലോട്ടറിക്കാരന്‍ വിടുന്ന ലക്ഷണമില്ല..

പിറകെ കൂടി... നിര്‍ബന്ധം കൊണ്ട് വിനയന്‍ ‍ ഒരു ടിക്കറ്റ്‌ എടുത്തു.. സൂക്ഷിച്ചു പോക്കറ്റില്‍ വെയ്ക്കുന്നതിന് ഇടയില്‍

അയാള്‍ക്കത് ഓര്‍മവന്നു.. പണ്ട് തന്റെ കൂട്ടുകാരന്‍ വേണു തൃശൂര്‍ ഒരു ഇന്റര്‍വ്യൂ പോയതാണ്.. അന്ന് ചില്ലറ ഇല്ലായിരുന്ന കൊണ്ട് വേണു ഒരു ടിക്കറ്റ്‌ എടുത്തു.. വീട്ടില്‍ ‍ വന്നു ബാകി പൈസ അച്ഛന് കൊടുത്തു .. കണക്കു ചോദിച്ചപ്പോള്‍ രണ്ടു രൂപയ്ക്ക് ലോട്ടറി എടുത്തു എന്ന് പറഞ്ഞു, അതിനു വേണു  കേള്‍ക്കാന്‍ ‍ ചീത്ത ഒന്നും ബാകി ഉണ്ടായിരുന്നില്ല..ആ ടിക്കറ്റ്‌ അവന്റെ അച്ഛന്‍ ചുരുട്ടി കൂട്ടി വലിച്ചെറിഞ്ഞു എന്നിട്ടും വേണു
ആരും കാണാതെ അതെടുത്തു സൂക്ഷിച്ചു വെഞ്ചു.. അടിക്കുമെന്നുള്ള  വിശ്വാസം കൊണ്ടല്ല.. രണ്ടു രൂപ കൊടുത്തു എടുത്തതല്ലേ എന്ന് വിചാരിച്ചു..

ഫലം വന്നപ്പോഴോ..ഒന്നാം സമ്മാനം വേണുവിനു തന്നെ, ഏഴു ലെക്ഷം രൂപ.. ഇപ്പൊ വേണു  ആരാണ്.. രണ്ടു മൂന്നു ബസ്‌, കാര്‍‍, ലോറി, പലതരം ബിസിനസ്‌... കുടുംബം രെക്ഷപെട്ടു..

വേണുവിനെ  പോലെ ഞാനും ആദ്യായി എടുക്കുന്ന ലോട്ടറി ആണ്.. ചിലപ്പോ അടിക്കുംയിരിക്കും എന്ന് അയാള്‍ അറിയാതെ തന്നെ അയാളുടെ മനസ് ആശിച്ചു..



അടുത്ത സീറ്റില്‍ വന്നിരുന്ന ആള്‍ വിനയനെ നോക്കി ചിരിച്ചപ്പോള്‍ വിനയനും അറിയാതെ ചിരിച്ചു പോയി..

ചേട്ടാ ഈ ബസ്‌ എത്ര മണിക്ക് പോകും.. ? മൂന്നേകാലിനു പോകും..

ഹോ ഇപ്പൊ മൂന്നേ ആയുള്ളൂ...

ഇനി പതിനച്ചു മിനിറ്റ് ഉണ്ട് അല്ലെ.. എന്ത് ചെയ്യാം വെയിറ്റ് ചെയ്യുക തന്നെ..

ബസ്സ്‌ സ്റ്റാന്‍ഡില്‍ അത്ര തിരക്കില്ല.. എങ്കിലും പലതരം കച്ചവടക്കാര്‍ കറങ്ങുന്നുണ്ട്..ലോട്ടറി വായു ഗുളിക, കൂള്‍ ഡ്രിങ്ക്സ്, മാഗസിന്‍സ് അങ്ങിന പലതും..

അടുത്തിരുന്നയാള്‍ വീണ്ടും വിനയനോട് ചോദിച്ചു.. ചേട്ടാ.. ചേട്ടന്‍ എവിടെയ്ക്കാണ്.. ഞാന്‍ അമ്പലപ്പുഴ..
ആണോ.. ഞാനും അവിടെയ്ക്ക് തന്നെ..


ഇരിക്കുന്നതിനു മുന്നേ തന്നെ അവന്‍ എന്റെ കാലിലേയ്ക്ക് നന്നായി നോക്കുന്നുണ്ടായിരുന്നു..

പിന്നീടാണ്‌ ആ നോട്ടത്തിന്റെ  അര്‍ഥവും വിനയന്  മനസിലായത്.. ചേര്‍ത്തല അല്ലെ? കാലില്‍ മന്ത് ഉണ്ടോ എന്ന് നോക്കിയതാവും..!!

ഉടനെ അടുത്ത ചോദ്യം, ‍ അവിടെ എവിടെയാണ്.. ഞാന്‍ പടിഞ്ഞാറെ നടേ.. ഹ ഞാനും അവിടെ കിഴക്കെനടെ തന്നെ.. അപ്പൊ എനിക്കൊരു കൂട്ടായി.. കയ്യിലിരുന്ന പ്രേസ്ടിജിന്റെ പ്രഷര്‍ കുക്കെര്‍ നോക്കി അയാള്‍ പറഞ്ഞു. ഇതിനു ഭയങ്കര വെയിറ്റ്.. സീറ്റിനു താഴെ വെയ്ക്കാം അല്ലെ.. വിനയന്‍ മൂളി...

ഇത് ഇവിടുന്നു വാങ്ങിച്ചതാണ്... എന്റെ ഒരു സുഹൃത്തിന്റെ കടയാണ്.. അവനെ കണ്ടപ്പോള്‍ ഞാന്‍ വെറുതെ പറഞ്ഞു.. ഭാര്യ ഒരു 5 ലിറ്റര്‍ പ്രഷര്‍ കൂക്കെര്‍ വാങ്ങണം എന്ന് വളരെകാലായി പറയുന്നു എന്ന്.. അപ്പൊ അവന്‍ പറഞ്ഞു..മോഹന നീ കൊണ്ട് പൊയ്ക്കോ പൈസ പിന്നെ ഞാന്‍ വീട്ടില്‍ വരുമ്പോള്‍ തന്നാല്‍ മതി എന്ന്.. ഞാന്‍ പറഞ്ഞു വേണ്ട കടമായി വേണ്ട ഞാന്‍ പിന്നീടു വാങ്ങിക്കോളം എന്ന്.. പക്ഷെ അവന്‍ കേള്‍ക്കണ്ടേ? .. അവന്‍ പറയുകയാണ് മോഹന.. നമ്മള്‍ ഒരു ബെഞ്ചില്‍ ഇരുന്നു പത്തു വര്ഷം പഠിച്ചതല്ലേ.. നിന്റെ ചോറ് കുറെ ഞാന്‍ ഉണ്ടാതല്ലേ.. അപ്പൊ ഇതൊരു കടണോ എന്ന്.. 2260 രൂപ MRP അവന്‍ 1900 തന്നാല്‍ മതി എന്ന് പറഞ്ഞു...

ഞാന്‍ കയ്യിലുള്ള 1000 രൂപ കൊടുത്തു പോന്നു.. ഞാന്‍ വിചാരിച്ചു ഓണം അല്ലെ, എന്തായാലും ഭാര്യക്ക് ഒരു സര്‍പ്രൈസ് ആവട്ടെ എന്ന്! എനിക്കാണെങ്കില്‍ കടം വാങ്ങുന്നെ ഇഷ്ടമേ അല്ല..

ചേട്ടാ ഒരു ഉപകാരം ചെയ്യാമോ.. ഒരു ആയിരം രൂപ തരാമോ.. അമ്പലപുഴ ഇറങ്ങുമ്പോള്‍ തന്നെ ഞാന്‍ പൈസ അവിടെ ചേട്ടന് തരാം.. നമ്മുടെ വീട് തൊട്ടടുതല്ലേ.. ഇവന്‍റെ പൈസ അങ്ങ് കൊടുത്തേയ്ക്കാം..

വിനയന്‍ ‍ ഒന്ന് മടിച്ചു എങ്കിലും കണ്ടാല്‍ സുമുഖനായ.. പാന്റ്സും ഷര്‍ട്ടും ധരിച്ചു ഷൂ ഒക്കെ ഇട്ട ചെറുപ്പക്കാരനെ കണ്ടാല്‍ ഏതോ നല്ലവീടിലെ പയ്യന്‍‍.. കൂടുതല്‍ ഒന്നും വിചാരിച്ചില്ല.. ആയിരം രൂപ എടുത്തു കയ്യില്‍ കൊടുത്തു.. ചേട്ടാ കുക്കെര്‍ ‍ ഇവിടെ ഇരിക്കുന്നു ഞാന്‍ ദേ പൈസ അവനു കൊടുത്തു ഇതാ എത്താം ഇത് ‍ ഒന്ന് നോക്കിക്കോണേ?..

വിനയന്‍ ബ്രാണ്ട് ന്യൂ കുക്കെര്‍ ‍ കാലിനോട് ചേര്‍ത്ത് വെച്ച്.. പെട്ടന്ന് വരണേ ബസ്‌ ഉടനെ യാത്രയാവും എന്ന് പറഞ്ഞു..

Prestige Delux Hard Anodized 5 ലിറ്റര്‍ പ്രഷര്‍ കുക്കെര്‍.. കൊള്ളാം..

.. കണ്ടക്ടര്‍ കേറി ടിക്കറ്റ്‌ കൊടുക്കാന്‍ തുടങ്ങി, എല്ലാവരും ഒന്ന് കേറി നിക്കണേ...

വിനയന്‍ ഒരു ടിക്കറ്റ്‌ എടുത്തു.. അടുത്ത സീറ്റില്‍ വെച്ച തൂവാല നോക്കി കണ്ടക്ടര്‍ ചോദിച്ചു.. ഇതെന്താ.. ഒരാള്‍ ദേ വരുന്നു സാറെ..ഒരു മിനിറ്റ് വെയിറ്റ് ചെയ്യണേ..

വിനയന്‍ മോഹനെ നോക്കി വിഷമിച്ചു..മൂന്നു നാല് മിനിറ്റ് ആയിട്ടും മോഹനെ കാണുന്നില്ല..

കണ്ടക്ടര്‍ ബെല്ലടിച്ചു.. വണ്ട്‌ നീങ്ങി തുടങ്ങി.. ദൈവമേ.. ഇനിയിപ്പോ ഞാന്‍ എന്ത് ചെയ്യും.. കുക്കെര്‍ എന്റെ കയ്യിലും .. ഇനി ഇത് അവന്‍റെ വീട് അന്യേഷിച്ചു കണ്ടെത്തി അവിടെ കൊണ്ടേ കൊടുക്കേണ്ടി വരും... അതും എനിക്ക് ഒരു പണി ആയി.. പാവത്തിന്റെ ബസ്‌ വിട്ടുപോയി.. എന്ത് ചെയ്യാനാണ്..


.. അവന്റെ മൊബൈല്‍ നമ്പര്‍ വാങ്ങാനും മറന്നു... ഹ ഒരു പോംവഴിയുണ്ട്..കവലയിലുള്ള "കണ്ണന്‍‍" ഓട്ടോ അവന്‍റെ കൂട്ടുകാരന്‍റെ ആണ് എന്നാണല്ലോ പറഞ്ഞെ..

അപ്പൊ അവനെ കണ്ടാല്‍ മോഹനെ കണ്ടെത്താം.. അങ്ങിനെ തന്റെ ആയിരം രൂപയും വാങ്ങാം.. വിനയന് ആശ്വാസമായി... എന്തായാലും.. 2260 രൂപയുടെ കുക്കെര്‍ ‍ തന്റടുത്ത്‌ ഉണ്ട്... അതുകൊണ്ട് പേടിക്കാന്‍ ഒന്നുമില്ല..

സൂപ്പര്‍ ഫാസ്റ്റ് ബസ്‌ ആണ്.. നല്ല സ്പീഡില്‍ ഓടുന്നുണ്ട്.. നല്ല കുളിര്‍മയുള്ള പടിഞ്ഞാറന്‍ ‍ കാറ്റില്‍ വിനയന്റെ കണ്ണ് വിനയന്‍ അറിയാതെ തന്നെ അടഞ്ഞു പോയി..

* * * *
....മൊബൈല്‍ഫോണില്‍ കൂടി ഓടക്കുഴല്‍ നാദം ഒഴുകിയെത്തിയപ്പോള്‍.. വിനയന്‍ കണ്ണ് തുറന്നു... വീട്ടിന്നു അവളാണ്..

വൈകുന്നേരം അമ്പലത്തില്‍ പോകാന്നു ഞാന്‍ രാവിലെ പറഞ്ഞിരുന്നു..ലേറ്റ് ആവുന്ന കൊണ്ടാവും അവള്‍ വിളിക്കുന്നെ.. എവിടെയെത്തി...

ഞാന്‍ പുന്നപ്ര  കഴിഞ്ഞു.. ഉടനെ എത്തും ഒരു അര മണികൂര്‍.. പിന്നെ ഒരു കാര്യമുണ്ട്..എന്താ.. അത്.. ഹ ഞാന്‍ വരട്ടെ എന്നിട്ട് പറയാം..

അവള്‍ക്കു കൌതുകം കൂടി!!

വിനയേട്ട കാര്യം പറ.. ഹേ അത്രയ്ക്ക് അത്യാവശ്യമല്ല.. ഞാന്‍ എത്തട്ടെ അപ്പൊ പറയാം.. പറ വിനയേട്ട എന്താ കാര്യം..

കാര്യം അറിയാന്‍ ഇന്ദുവിന് തിടുക്കം.. പറയാം ഞാന്‍ വരുവാണ്.. എന്ന് പറഞ്ഞു വിനയന്‍ ഫോണ്‍ കട്ട്‌ ചെയ്തു.. ഇന്ദു വീണ്ടു വിളിച്ചു വിനയന്‍ വീണ്ടും കട്ട്‌ ചെയ്തു..

* * *

കണ്ടക്ടര്‍...അമ്പലപ്പുഴ ഇറങ്ങാനുള്ളവര്‍ വേഗം ഇറങ്ങിക്കോ.. എന്ന് പറയുന്ന കേട്ട് വിനയന്‍ ‍ പെട്ടന്ന് കുക്കെര്‍ ‍ എടുത്തു ഇറങ്ങി.. വിനയന്‍റെ വീട്ടിലോട്ടു കുറച്ചു നടക്കണം
നടക്കാനുള്ള ദൂരമേ ഉള്ളു.. എങ്കിലും കയ്യില്‍ കുക്കെര്‍ ഉള്ളതുകൊണ്ട് വിനയന്‍ ‍ ഓട്ടോ വിളിക്കാന്‍ തീരുമാനിച്ചു.. കയ്യ് കാണിച്ചു.. ഓട്ടോ ഉടനെ അടുതെത്തി..

വിനയന്‍ ‍ അതിന്റെ പേരൊന്നു നോക്കി.. "കൃഷ്ണ കൃപ"... എങ്ങോട്ടാണ് ചേട്ടാ.. അല്പം കിഴക്കോട്ടു പോയി ഇടത്തോട്ട് തിരിഞ്ഞാല്‍ വീടെത്തി..

വിനയന്‍ ‍ ഓട്ടോ ഡ്രൈവറോട് ഒരു സ്വകാര്യം ചോദിച്ചു.. പിന്നെ ഈ "കണ്ണന്‍ " എന്ന ഓട്ടോ അറിയുമോ?..

കണ്ണനോ? പടിഞ്ഞാറെ നടയില്‍ ‍ ആണോ ? ഹ .. അങ്ങിനെ ഒരു ഓട്ടോ അറിയില്ല.. ചേട്ടാ ഉണ്ണിയാണോ?
വിനയന് സംശയം ആയി.. ഹ ചില്ലപ്പോള്‍ "ഉണ്ണി" ആവും.. അത് കിഴക്കേ നടയില്‍ ‍ ആണ്.. ആണോ?

ഹ അപ്പൊ ഉണ്ണിയാവും.. എന്‍റെ ഓര്‍മ ശെരിയല്ല..

ദേ ആ കാണുന്ന "വൃന്ദാവന്‍" ന്റെ മുന്നില്‍ നിര്‍ത്തിക്കോ.. ഗേറ്റില്‍ ഓട്ടോ നിര്‍ത്തിയപ്പോള്‍ ‍.. ഇന്ദു ഉമ്മറത്ത്‌ ഉണ്ടായിരുന്നു.. മോന്‍ മുറ്റത്ത്‌ ‍ സൈക്കിള്‍ ചവിട്ടി കളിക്കുന്നു..

കയ്യില്‍ ഇരിക്കുന്ന പാക്കറ്റ് കണ്ടു.. ഇന്ദു നടന്നു വിനയന്റെ അടുതെത്തി.. ഹോ ഇന്ന് കാക്ക മലന്നു പറക്കും.. ദൈവമേ ഈ വിനയെട്ടന് നല്ല ബുദ്ധി തോന്നിച്ചു..

ഞാന്‍ എത്ര നാളായി പറയുന്നു ഒരു കുക്കെര്‍ വാങ്ങുന്ന കാര്യം.. ഇതൊരു സര്‍പ്രൈസ് ആയല്ലോ എന്‍റെ കൃഷ്ണാ!!


അവള്‍ ‍ സന്തോഷം കൊണ്ട്.. അത് തിരിച്ചും മറിച്ചും നോക്കി.. എന്നിട്ട് ഡൈനിങ്ങ്‌ ടാബിളില്‍ വെച്ച്..

മോനെ നീ ഡ്രസ്സ്‌ വൃതികെടക്കണ്ട.. അമ്പലത്തില്‍ പോവാണ്.. വേഗം വാ..

വിനയേട്ട വേഗം കുളിച്ചു വാ..

വിനയന്‍ തോര്‍ത്തെടുത്ത് കുളിമുറി കേറി.. ഇന്ദു തയ്യാറായി ഇരിക്കുവാരുന്നു..


വിനയന്‍ പെട്ടെന്ന് തയ്യാറായി വന്നു..
..

ഏട്ടാ വേഗം വാ ദീപാരാധന ആയി.. തോഴുതുവരാം പെട്ടെന്ന്..

വേഗത്തില്‍ ‍ അവര്‍ നടന്നു..

അംബലത്തില്‍ എത്തിയതും നട തുറന്നു..
..ഒരു ത്രിമധുരം മോന്റെ പേരില്‍ നടത്തി..

പുതിയ കുക്കെര്‍ കിട്ടയത് കൊണ്ട് ഇന്ദു വളരെ സന്തോഷത്തില്‍ ആയിരുന്നു..

സാധാരണ അവിടെ അമ്പല മുറ്റത്ത്‌ പത്തു മിനിറ്റ് ഇരുന്നിട്ടാവും അവര്‍ പോരുക ...
കുക്കെര്‍ ‍ കാണാനുള്ള തിരക്കില്‍ ‍ ഇന്ദു പറഞ്ഞു വേഗം പോകാം എന്ന്..
..കളിത്തട്ടില്‍ ഓട്ടം തുള്ളന്‍ ആരംഭിക്കാന്‍ സമയമായി.. മയ്ക്കില്‍ അനൌന്സേമെന്റ്റ് നടക്കുന്നുണ്ട്.. മോന് ഓട്ടം തുള്ളല്‍ വളരെ ഇഷ്ടാണ്.. എങ്കിലും ഇന്ദു അവന്റെ കയ്യ് പിടിച്ചു വേഗത്തില്‍ നടന്നു..

തിരിച്ചു നടന്നപ്പോള്‍ വിനയന്‍ കാര്യങ്ങള്‍ ഒക്കെ ഇന്ടുവിനോട് പറഞ്ഞു..

ഇന്ദുവിന് ദേഷ്യം വന്നു.. കുക്കെര്‍ മറ്റൊരാളുടെ ആണ് എന്ന് കേട്ടപ്പോള്‍ അവളുടെ മുഖത്തെ സന്തോഷം പെട്ടന്ന് ഒലിച്ചു പോയി..

അവള്‍ പറഞ്ഞു വിനയേട്ടന്‍ ഇനി "ഉണ്ണി" എന്നാ ഓട്ടോ തേടി പോവണ്ട..

ആയിരം രൂപയ്ക്ക് കുക്കെര്‍ കിട്ടിയില്ലേ?.. നമുക്ക് കുറച്ചു ദിവസം വെയിറ്റ് ചെയ്യാം

അവന്‍ തിരക്കി ആയിരം രൂപയുമായി വന്നാല്‍ കുക്കെര്‍ കൊടുക്കാം.. അത് മതി..

വിനയയും അവളുടെ അഭിപ്രായത്തോട് യോജിച്ചു..

..വീടെത്തി.. കത്തി എടുത്തു കൊണ്ട് വന്നു അതില്‍ ഒട്ടിച്ചിരുന്ന സെല്ലോ ടേപ്പ്
അവള്‍ മുറിച്ചു മാറ്റി.. തിടുക്കത്തോടെ തുറന്നു..

..... എന്റെ കൃഷ്ണ ഇതെന്താ.. ഇതെന്തു മായ..

വിനയേട്ട.. ഇതുകണ്ടോ.. നിങ്ങളെ ആരോ പറ്റിച്ചു..

ദേ നോക്ക്..

വിനയന്‍ അടുത്ത മുറിയില്‍ നിന്നും എന്താ ഇന്ദു എന്ത് പറ്റി എന്ന് ചോദിച്ചു ഓടിയെത്തി
ആയിരം രൂപയ്ക്ക് മൂന്നു ഇഷ്ടിക..

രണ്ടുപേരും ഒരു നിമിഷം കണ്ണില്‍ കണ്ണില്‍ നോക്കി മിണ്ടാതെ നിന്നു!
വിനയന്‍ അപ്പോഴും വിശ്വാസം കൈവിട്ടില്ല.. ഉണ്ണിയെന്ന ഓട്ടോ ഉണ്ടല്ലോ..

അവനെ പിടിക്കാം.. രാവിലെ തന്നെ "ഉണ്ണിയെ" തേടി പോയെങ്കിലും..ഓട്ടോക്കാരന്

അങ്ങിനെ ഒരാളിനെ അറിയില്ലത്രേ... വിനയന് തട്ടിപ്പ് അപ്പോഴാണ് മനസിലായെ..


കണ്ണന്‍ ‍ എന്ന് തന്നെ ആയിരുന്നു അവന്‍ പറഞ്ഞെ.. അമ്പലപ്പുഴ അല്ലെ.. അപ്പൊ
ഒരു കണ്ണന്‍ ആവട്ടെ എന്ന് വിചാരിച്ചു കാണും... പഠിച്ച കള്ളന്‍ ..


..കള്ളാ കണ്ണാ നീ എന്നെയും പറ്റിച്ചു .. വീട്ടില്‍ തിരിച്ചെത്തി ഇന്ദു കാണാതെ പത്രം എടുത്തു ലോട്ടറി റിസള്‍ട്ട്‌ നോക്കി...പത്തു രൂപ പോലും ഇല്ല.. ഭാഗ്യ ദേവത വന്നപ്പോള്‍

എല്ലായിടത്തും കൂടി എന്ന് വിചാരിച്ചു.. ഇപ്പൊ ഉള്ളതും പോയി..
വിനയന്‍ വീണ്ടും ലോട്ടറി റിസള്‍ട്ട്‌ ഒന്നുകൂടി ഒത്തു നോക്കി.. അപ്പോഴാണ്
ഒരു കാര്യം കൂടി മനസിലായത്..ലോട്ടറി കാരനും പറ്റിച്ചു.. നറുക്കെടുപ്പ് കഴിഞ്ഞു
ഫലം പ്രസിദ്ധീകരിച്ച ലോട്ടറി ആയിരുന്നു..??

വിനയന്‍ പുറത്തു പറയാന്‍ പറ്റാത്ത അമളി ഓര്‍ത്തു കുറച്ചു നേരം വിഷമിച്ചിരുന്നു..

റോഡിലേയ്ക്ക് നോക്കിയിരുന്ന വിനയന്‍ പെട്ടന്നാണ് ഒരു കാര്യം ശ്രെധിച്ചത്
ദേ ഒരു ഓട്ടോ സ്പീഡില്‍ പോകുന്നു.. "ഉണ്ണികണ്ണന്‍‍"... അതാണോ അവന്‍ പറഞ്ഞ
ഓട്ടോ.. ??? 

2 comments:

anamika said...

അത് തന്നെ വേണം..
അത്രേ പറയാനുള്ളൂ...

..Jaysinkrishna.. said...

Thanks Anamika