Tuesday, January 15, 2013

..ദേശാടന പക്ഷി..











ദക്ഷിണായനം കഴിഞ്ഞുവല്ലോ 
കൂട് വിട്ടു പറന്നകലാന്‍ കാലമായി 
ഇന്ന് തുടങ്ങും ഒരു മരീചികയാം 
ഉത്തരായനം തേടി.. 
ഉത്തരശ്രിഗത്തിലെയ്ക്കൊരു  
പാലായനം ..

കാറ്റിനൊപ്പം പറന്നിടുമ്പോള്‍ 
നിശ്ചലമാവും ചിറകുകള്‍.. 
കാഠിന്യകാറ്റിനെതിരായി 
പറന്നിടുമ്പോള്‍, 
തപ്തമാകുന്നെന്‍ 
ചെറു മാറിടം, 

ഓര്‍ത്തു പോകുന്നെന്‍,
കൂട്ടിലുപേക്ഷിച്ച 
പോന്മുട്ടതന്‍ കണ്ണുനീര്‍.. 
നെഞ്ചു തുളച്ചു കയറുന്നു 
വിരിഞ്ഞിറങ്ങാത്ത 
പൈതലിന്‍ രോദനം..

മാനം കാക്കുവാന്‍ 
അല്ലെന്റെ പൈതലേ,
സന്താപമുണ്ടെന്റെ 
മനതാരില്‍ ഒരുപാട്,
സന്തോഷമായിട്ട് പോകുന്നതല്ലഞാന്‍,   
കുന്തിയെപോലെ കാണരുതെന്നെ നീ 
കര്‍ണ്ണനെപ്പോലെ വെറുക്കേണ്ട 
എന്നെ നീ..

നിന്‍ ക്രൊധമാം ധനുസ്സിലെ 
ചോദ്യ ചാപങ്ങളൊക്കെയും 
ഉത്തരമില്ലാതെ തുളഞ്ഞു
കയറുന്നുയെന്‍ ഹൃദയ 
ധമനിയില്‍..

മൂര്‍ച്ചയേറിയ നിന്‍ അസ്ത്രങ്ങള്‍ 
ഏറ്റിട്ടു ഉത്തരമില്ലാതെ 
നെഞ്ചകം പൊട്ടി കരഞ്ഞു പോകുന്നു 
ഞാന്‍, നഷ്ടമായെന്‍ ഉണ്ണിയെ ഓര്‍ത്തിട്ടു 
കണ്ണുനീരില്‍ കഴുകി കളയുന്നു 
യെന്‍സങ്കടമോക്കെയും..

സ്വന്തമയൊന്നില്ലിനിക്ക് 
നീയല്ലാതെ യീ മഹാഭൂമിയില്‍ 
നിന്നെ ഉപേക്ഷിച്ച മരച്ചില്ലയും,
കണ്ണെത്താത്ത ഈ നീലാകാശവും 
ആര്‍ക്കു സ്വന്തം?

ഈ അമ്മക്കിളിയ്ക്ക് 
സ്വാന്തനം എകുവാന്‍ 
ഓര്‍മ്മവെയ്ക്കാത്ത,
നിന്നോര്‍മ്മയല്ലാതെ  
ഈ ലോകത്ത് മറ്റൊന്ന് 
ബാകിയില്ല..

നിന്‍ ചോദ്യചാപങ്ങള്‍ക്ക് 
കൂട്ടേകുവാന്‍ 
വേടന്റെ അമ്പു നോക്കിച്ചിരിക്കുന്നു 
എന്നെയും, പിന്നെ നിന്നെയും..
എന്റെ രുചിയോര്‍ത്തവര്‍ 
അട്ടഹസിക്കുന്നു..
അമ്പേതു നിമിഷവും 
ചങ്കില്‍ തറച്ചിടാം.

No comments: