അമ്മെ നിന്‍ പാദം ഒന്നിടറിയാല്‍
വീണിടും ഞങ്ങള്‍ കൂട്ടമായി..
പിന്നെ കായ്യുപിടിച്ചുയര്തുവാന്‍
കഴിയില്ല ഒട്ടുമേ ആര്‍ക്കും തന്നെ!
അമ്മെ നീ അബലയെന്നാര് ചൊല്ലി
"പിതാ രക്ഷതി കൌമാരേ
ഭര്തെ രക്ഷതി യൌവനേ
പുത്രോ രക്ഷതി വര്ധക്യെ
ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി.."
മനു നീ എന്തെ ഇത് ചൊല്ലിയിത്..
അമ്മ നിന്നോട് എന്ത് ചെയ്തു..
മനു നിനക്കൊന്നു തെറ്റിയല്ലോ
എന്തെ നീ ഒന്ന് മറന്നുപോയി..
അമ്മയില്ലാതെ നീയില്ലല്ലോ!
നിന്‍ രക്ഷ നിന്‍ അമ്മ മാത്രം..
ദേഷ്യം ഒട്ടുമേ കാട്ടിടെണ്ട..
അമ്മള്‍ക്ക് നമ്മള്‍ പൊന്‍ മക്കള്‍ തന്നെ..
ഭാരമൊക്കെയും ചുമന്നീടുന്നു..
അമ്മ ഈ വേദനയോക്കെയും സഹിച്ചീടുന്നു..
അമ്മയെ നമ്മള്‍ മറന്നിടുന്നു..
അമ്മയ്ക്ക് വേണ്ടി നമ്മള്‍ എന്ത് ചെയ്തു..
ഒരു തണല്‍ പോലും നല്‍കിയില്ല..
കാലോന്നിടറിയാല്‍ പഴിചാരുന്നു..
അമ്മ ചെയ്തതൊക്കെയും മറന്നിടുന്നു..
ഹിരോഷിമ അവള്‍ക്കു പുത്രിതന്നെ
ജപ്പാന്‍ അവളുടെ മക്കള്‍ തന്നെ..
ഭാരം ഏറെ ചുമന്നതല്ലേ
കാലൊന്നു ഇടറി പോയതല്ലേ?
അമ്മെ നീ അബലയല്ല
നീ മഹാ ശക്തി തന്നെ..
ഒന്ന് നിനക്ക് ക്ഷേമിച്ചുകൂടെ..
നിന്‍ മക്കളോട് ഒന്ന് ക്ഷെമിച്ചു കൂടെ?
തെറ്റുകള്‍ ഞങ്ങള്‍ ചെയ്തീടുന്നു..
അമ്മെ നീ ഒന്ന് ക്ഷെമിക്കുകില്ലേ?
കാത്തുകൊള്ളാം ഞങ്ങള്‍ നിന്നെയിനി
നിന്‍ കാലിടറാതെ കാത്തുകൊള്ളാം
ശല്യങ്ങള്‍ ഒന്നുമേ ചെയ്യുകില്ല..
നിന്നെ ഒരിക്കലും മറക്കുകില്ല..
അമ്മെ നീ യല്ലാതെ മറ്റാരുമില്ല
ഈ മക്കള്‍ക്ക് നീ യല്ലാതെ മറ്റാരുമില്ല..
അച്ഛന്‍ അങ്ങ് അകലയല്ലേ?
അമ്മാവനും അങ്ങ് ദൂരയല്ലേ.?
നിന്‍ മടിത്തട്ട് മാത്രമല്ലെ?
ഒന്ന് ശയിക്കുവാന്‍
ഞങ്ങള്‍ക്കുള്ളൂ..
അമ്മെ നിന്‍ പാദം ഒന്നിടറിയാല്‍
വീണിടും ഞങ്ങള്‍ കൂട്ടമായി..
പിന്നെ കയ്യുപിടിച്ചുയര്തുവാന്‍
കഴിയില്ല ഒട്ടുമേ ആര്‍ക്കും തന്നെ!
No comments:
Post a Comment