മാറുന്നു, നമ്മള്‍ മനുഷ്യര്‍
ശാസ്ത്രവും, ജീവിതവും മറക്കുന്നു നമ്മള്‍ പലതും
മാറ്റമില്ലാത്ത പലതും..
സത്യങ്ങളും..
സമ്പത്ത് നമ്മള്‍ക്ക് മുഖ്യലെക്ഷ്യം
നേടുവാന്‍ പലതും ചെയ്തിടുന്നു!
മാറുന്നു ചിന്തകള്‍, ലെക്ഷ്യങ്ങള്‍
നേടുന്നു പലതും മിധ്യയില്‍..
ഓടുന്നു നമ്മള്‍ എങ്ങോട്ടോ!
എന്തിനോ.?
ഇന്നല്ല, മനസ്സില്‍ നാളെ മാത്രം..
സൌധങ്ങള്‍, കാറുകള്‍, സ്ഥാനമാനങ്ങള്‍..
എത്തിപിടിക്കുവാന്‍ മാത്രമായി..
തോന്നി തുടങ്ങി ഇവക ചിന്തകള്‍ ഓരോന്ന്
എന്മനസില്‍..
മറന്നുപോയി ഞാന്‍ ഒന്നുമാത്രം
അഞ്ചാറ് മക്കളെ പെറ്റൊരെന്‍അമ്മയെ
എന്നെ പറക്കമുറ്റിചയെന്‍ പെറ്റമ്മയെ..
എന്നെ വിട്ടിപിരിഞ്ഞുപോയെന്‍
പെറ്റമ്മയെ!
അഞ്ചാറ് മക്കളെ പെറ്റൊരമ്മ
എന്നെ പിച്ച പഠിപ്പിച്ച എന്റെയമ്മ
മച്ചിന്‍പുറത്ത്എങ്ങോ ബാകിയുണ്ട്
എന്റെ തോട്ടില്‍ ചരടുകള്‍ ബാകിയുണ്ട്..
അമ്മതന്‍ താരാട്ടു പാട്ട്എന്മനസ്സിലും..
പട്ടടയില്‍ തീകൊളുത്താന്‍
എത്താന്‍കഴിഞ്ഞില്ല ആര്‍ക്കുമന്നു
ഒരുനോക്കു കാണാന്‍ കഴിഞ്ഞതില്ലാര്‍ക്കും അന്ന്!
അഞ്ചാറ് മക്കളെ പെറ്റൊരമ്മ..
മക്കളെ കാണാതെ യാത്രയി..
അങ്ങേപുറത്തെയ കൊച്ചുപയ്യന്‍
കര്‍മ്മങ്ങള്‍ ഒക്കെയും ചെയ്തിരുന്നു..
പോട്ടിക്കരഞ്ഞുപോയ് പിന്നെയും ഞാന്‍
അവനെ ഒരുനോക്കു കണ്ടപ്പോള്‍
പിന്നയും ഞാന്‍..
മൂവാണ്ടന്‍ മാവു ഞാന്‍ ഓര്‍ത്തുപോയി
തെക്കേപറമ്പിലെ മൂവാണ്ടന്‍ മാവു ഞാന്‍
ഓര്‍ത്തു പോയി.. അതിലമ്മ
ഊഞ്ഞാല് കേട്ടിയതോര്‍ത്തുപോയി...
എനിക്കമ്മ ഊഞ്ഞാല് കേട്ടിയതോര്‍ത്തുപോയി..
മൂവാണ്ടന്‍ മാവും യാത്രയി
അമ്മയോടൊപ്പം യാത്രയി
ഓര്‍മ്മകള്‍ ബാകിവെച്ചു യാത്രയി..
തെക്കെപുറത്തു ഇന്ന് ആളൊഴിഞ്ഞു..
വന്നവര്‍ ഒക്കെയും യാത്രയായി...
നേടിയതെന്ത് ഞാന്‍ നാടുവിട്ടു
അമ്മയെ വിട്ടിട്ടു നേടിയതെന്തെന്നു
ഞാന്‍ ഓര്‍ത്തുപോയി..
നഷടമായെന്നു എനിക്ക് ബോധ്യമായി
വിട്ടുപോയെന്‍ അമ്മയും..
എന്‍ സ്വപ്നങ്ങളും..
കാറും മണിമാളികയും എനിക്ക് വെച്ച്
എന്നെവിട്ടിട്ടമ്മ യാത്രയി..
ഓടുന്നു നമ്മള്‍ എങ്ങോട്ടോ!
എന്തിനോ.?
ഇന്നല്ല, മനസ്സില്‍ നാളെ മാത്രം..
സൌധങ്ങള്‍, കാറുകള്‍, സ്ഥാനമാനങ്ങള്‍..
എത്തിപിടിക്കുവാന്‍ മാത്രമായി..
മാറുന്നു, നമ്മള്‍ മനുഷ്യര്‍
ശാസ്ത്രവും, ജീവിതവും മറക്കുന്നു നമ്മള്‍ പലതും
മാറ്റമില്ലാത്ത സത്യങ്ങളും..
ദൈവ സത്യം, അമ്മ സത്യം!
No comments:
Post a Comment