Tuesday, January 25, 2011

...നിനക്കായി...


രാധേ, ഞാന്‍ പൂത്തിരിനുന്നു, 
നിനക്കായി മാത്രം, 
ഒരു നീല കുറിഞ്ഞി ആയി! 
പക്ഷെ നീ മാത്രമെന്തേ വന്നതില്ല ? 
എന്നെ ഒരുനോക്കു കാണുവാന്‍ വന്നതില്ല ?
നിന്നെ ഒരുനോക്കു കാണുവാന്‍, 

നിന്‍ തേന്മൊഴി കേള്‍ക്കുവാന്‍
ഞാന്‍ കൊതിച്ചിരുന്നു.. 

നിന്റെ പന്ത്രണ്ടാം വയസ്സില്‍,
നിന്‍ പാവാട പ്രായത്തില്‍ ഞാന്‍ വിരിഞ്ഞിരുന്നു... 
രാധേ നിനക്കായി മാത്രം.. 
പിന്നെ ഞാന്‍ പൂത്തു ഒരു തുളസി കതിരായി! 
അപ്പോഴും നീ അറിഞ്ഞതില്ല, 
കണ്ടതില്ല നിന്റെ കണ്ണനെ, 
കണ്ണന്റെ മനസ്സിനെ..? 
നിന്‍ കാര്‍കൂന്തലില്‍ ഞാന്‍ തലചായ്ച്ചിട്ടും 
എന്റെ ഗന്ധവും സ്പന്ദനവും നീ അറിഞ്ഞില്ല.. 
രാധേ എന്തെ നീ അറിയാതെ പോയി നിന്‍ കണ്ണനെ?
അരയാല്‍ത്തറയില്‍ കാത്തിരുന്ന്.. 
നിനക്കായ്‌ ഞാന്‍ പുല്ലാംകുഴല്‍ മീട്ടിയില്ലേ?, 
നീ നിന്‍ കണ്ണനെ കണ്ടിട്ടും കാണാത പോയതെന്തേ? 
എന്‍ പുല്ലാംകുഴല്‍ നാദം കേട്ടിട്ടും 
നീ നോക്കാതെ പോയതെന്തേ?
കേള്കാതെ പോയതെന്തേ?

രാധേ?, 
ഇനിയും വിരിയും ഞാന്‍ 
നിനക്കായി മാത്രം.. 
നിന്‍ ഇരുപത്തിനാലാം വയസ്സില്‍ ഒരു നീലകുറിഞ്ഞി ആയി.. 
നീ കാത്തിരിക്കു.. നിനക്കായി ഞാനും..
നിന്‍ കണ്ണീരിന്ഉപ്പ് ഞാനറിഞ്ഞിരുന്നു, 

തുടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ നീ പറഞ്ഞു..
കരഞ്ഞതല്ല അഞ്ജനം കണ്ണില്‍ വീണതെന്ന്..
പിന്നീടു, ഒരു കുംഭമാസത്തില്‍ 
ഞാന്‍ പെയ്തിറങ്ങി
നിനക്കായി മാത്രം.. അപ്പോഴും നീ മൊഴിഞ്ഞു 
പ്രകൃതിക്കും എന്നോട് രോഷമോന്നു?
 
കേള്‍ക്കാതെ പോയതെന്തേ? 
രാധേ നീ എന്നെ കാണാതെ പോയതെന്തേ..? 
നിന്‍ പ്രണയത്തിനായി, 
പ്രണയിക്കാനായി, 
ഞാന്‍ കാത്തിരിക്കും 
ഈ അരയാല്‍ ചുവട്ടില്‍ 
ഞാന്‍ കാത്തിരിക്കും.. 
നിനക്കായി മാത്രം..
എന്നും നിനക്കായി മാത്രം...


No comments: