Sunday, January 20, 2013

..ഇന്നലെ ..


ഇന്നലകള്‍ ഓടി മറഞ്ഞില്ല ഇന്നും 
കാലമെത്ര കടന്നു പോയെങ്കിലും 
മഴവില്ല് കാണുവാന്‍ ഇന്നുമെന്‍ 
മാനസം വല്ലാതെ കൊതിച്ചിടുന്നു..

മഞ്ചാടിക്കുരുവും, കാട്ടിലഞ്ഞിയും 
പൂച്ചമുത്തും, എന്‍ മാനസചെപ്പില്‍ 
ഞാന്‍ കാത്തു വെച്ചു,  
മാമ്പഴം പെറുക്കുവാന്‍ 
തേന്‍മാവിന്‍ ചുവട്ടിലെ 
കാത്തിരിപ്പ്‌,
ഗ്രീഷ്മവും വസന്തവും 
ഏറെ കടന്നിട്ടും 
'ഇന്നലെ'യെന്‍ നിദ്രയില്‍ 
ഓടിയെത്തി..

വാളന്‍പുളിയോന്നു പെറുക്കി നുകരുവാന്‍ 
തെക്കെ പുറത്തേയ്ക്ക് നീ ഓടിയപ്പോള്‍ 
ഇന്നന്യമായാ കാവിന്നരികില്‍ 
നീ ഒരു പാമ്പിന്‍പടം കണ്ടു 
പേടിച്ചതും  'ഇന്നലെ' 
പാതി നിദ്രയില്‍ ഞാന്‍ ഓര്‍ത്തുപോയി.

കാലമിത്രേ കഴിഞ്ഞീടിലും 
കൌതുകത്തോട്‌കൂടി ഞാന്‍
ഓര്‍ത്തു നില്‍പ്പൂ 
ഈ മഹാനഗരത്തിലൊരു 
സൌധത്തിനേഴാം നിലയില്‍ 
ആ 'ഇന്നലെ'യെ..

തിരിഞ്ഞു തിരുഞ്ഞെത്ര നോക്കിയാലും  
തിരിച്ചെത്തീടുവാന്‍ കഴിയില്ലോരിക്കലും 
ആ മോഹനമാം  'ഇന്നല'യിലേയ്ക്ക്
ഇന്നെനിക്ക്, 
ഇ, ന്നിടവത്തില്‍ കൊള്ളിമീന്‍ 
മിന്നുമ്പോള്‍ 'ഇന്നലെ' ഞാന്‍ 
പട്ടം പറത്തിയ പാടത്ത് 
പേടിച്ചീടുവാന്‍ ഇന്ന് 
പാവം ഞാറുകള്‍ ഇല്ലാതെ പോയുവല്ലോ!

ഒക്കയും ഓര്‍ക്കവേ ദുഖിച്ചീടുന്നു 
എന്‍മാനസം വല്ലാതെ..

സങ്കടത്തിന്‍ പുക ചിന്നി പടരുന്നു
എന്‍കണ്‍കളില്‍,
ബാല്യമേ 'ഇന്നലയാം' നിന്‍ 
ഓര്‍മയുംപേറി ഞാന്‍ 
നീലാംബരം പിളര്‍ക്കുന്ന 
ഈ സൌധത്തില്‍ 
തെല്ലുമേ ചലനമില്ലാതെ 
നിന്നെയോര്‍ത്തു  
കരഞ്ഞു പോകുന്നു ഞാന്‍..

ഞാന്‍ പാടിയതോക്കെയും
പഴീരടികളെങ്കിലും
എന്‍ ഹൃത്തിലിപ്പോഴും
കാത്തു സൂക്ഷിക്കുന്നു ഞാന്‍
ഇന്നലെ നിന്നോര്‍മകള്‍..

No comments: