കാര്‍മുകില്‍..
............................
കാര്‍മുകിലെ നീ യാത്രയായി
പണ്ടെവിടെയോ കണ്ടൊരു
പരിചയം ഒട്ടുമേ കാട്ടിടാതെ
എന്നെ വിട്ടിട്ടു നീ യാത്രയായി
മന്ദമാരുതനൊപ്പം നീ യാത്രയായി
സൌഹ്രദം ഒക്കെയും നീ മറന്നു പോയോ?
പ്രായമേറെ ചെന്നതോ?
കാലമേറെ കഴിഞ്ഞതോ?
കാര്യം എന്തെന്നറിയില്ല
കാരണവും എനിക്കറിയില്ല!
കാര്‍മുകിലെ നീ യാത്രയായി
എന്നെ വിട്ടിട്ടു നീ യാത്രയായി
നിന്മുഖം വല്ലാതെ കറുത്ത് പോയി!
പെയ്തോഴുകീടുവാന്‍ ഒരുക്കമായോ?
നിനക്ക് തിടുക്കമായോ?
ഞാനല്ലാതെ ഒരു വേഴാമ്പലും
നിന്നെ കാത്തിനി ഉണ്ടാവില്ല
തിടുക്കമൊന്നും വേണ്ട പെണ്ണെ
എന്നെ വിട്ടിട്ടു യാത്രയാവാന്‍
മയിലുകള്‍ ആടാന്‍ തുടങ്ങിയല്ലോ!
പാവം അവ അര്‍ത്ഥമറിയാതെ നൃത്തമാടും
കാക്കകള്‍ കൂട്ടില്‍ ചേകേറിയോ?
ദേശാടന പക്ഷികള്‍ യാത്രയയോ?
പൊട്ട കുളത്തിലെ തവളകളും
അങ്ങ് നിന്നെ കാത്തു വിളി തുടങ്ങി!
ഗോപാലകന്മാരും യാത്രയായി..
കടത്തുവഞ്ചിയും കരയ്ക്കടുത്തു..
കീര്‍ത്തനം കേട്ടു തുടങ്ങിയല്ലോ!
എവിടെനിന്നോ, അമൃതവര്‍ഷിണി രാഗം
ഒഴുകി തുടങ്ങിയല്ലോ!
നിന്റെ നൃത്തം തുടങ്ങാന്‍ സമയമായോ?
അഷ്ടപതി കഴിഞ്ഞുവല്ലോ!
ഇനി അത്താഴ പൂജ ബാകിയുണ്ട്!
തിടുക്കമൊന്നും വേണ്ട പെണ്ണെ
എന്നെ വിട്ടിട്ടു യാത്രയാവാന്‍
ഞാനല്ലാതെ ഒരു വേഴാമ്പലും
നിന്നെ കാത്തിനി ഉണ്ടാവില്ല
ഇനി നിന്നെ കാണുവാന്‍ ഉണ്ടാവില്ല..
.......
എന്‍ വാക്ക് കേള്‍ക്കാതെ യാത്രയായി
നീ ഒരുവാക്ക് മൊഴിയാതെ യാത്രയി..
അമൃതവര്‍ഷിണിയില്‍ നീ ലയിച്ചു പോയോ?
വരുണനില്‍ അലിയുവാന്‍ കൊതിച്ചുപോയോ?
പെണ്ണെ, ഒന്ന് നീയങ്ങ് മറന്നുപോയോ?
നാളെ, അര്‍ക്കകിരണങ്ങള്‍ തലോടുമ്പോള്‍
ഒരുബാഷ്പമായി നീ പുനര്‍ജനിക്കും
വീണ്ടും എന്നില്‍ ഒരു കാര്‍മുകിലായി നീ വന്നുചേരും!
തിടുക്കമൊന്നും വേണ്ട പെണ്ണെ
എന്നെ വിട്ടിട്ടു യാത്രയാവാന്‍
ഞാനല്ലാതെ ഒരു വേഴാമ്പലും
നിന്നെ കാത്തിനി ഉണ്ടാവില്ല
ഇനി നിന്നെ കാണുവാന്‍ ഉണ്ടാവില്ല..
............................
കാര്‍മുകിലെ നീ യാത്രയായി
പണ്ടെവിടെയോ കണ്ടൊരു
പരിചയം ഒട്ടുമേ കാട്ടിടാതെ
എന്നെ വിട്ടിട്ടു നീ യാത്രയായി
മന്ദമാരുതനൊപ്പം നീ യാത്രയായി
സൌഹ്രദം ഒക്കെയും നീ മറന്നു പോയോ?
പ്രായമേറെ ചെന്നതോ?
കാലമേറെ കഴിഞ്ഞതോ?
കാര്യം എന്തെന്നറിയില്ല
കാരണവും എനിക്കറിയില്ല!
കാര്‍മുകിലെ നീ യാത്രയായി
എന്നെ വിട്ടിട്ടു നീ യാത്രയായി
നിന്മുഖം വല്ലാതെ കറുത്ത് പോയി!
പെയ്തോഴുകീടുവാന്‍ ഒരുക്കമായോ?
നിനക്ക് തിടുക്കമായോ?
ഞാനല്ലാതെ ഒരു വേഴാമ്പലും
നിന്നെ കാത്തിനി ഉണ്ടാവില്ല
തിടുക്കമൊന്നും വേണ്ട പെണ്ണെ
എന്നെ വിട്ടിട്ടു യാത്രയാവാന്‍
മയിലുകള്‍ ആടാന്‍ തുടങ്ങിയല്ലോ!
പാവം അവ അര്‍ത്ഥമറിയാതെ നൃത്തമാടും
കാക്കകള്‍ കൂട്ടില്‍ ചേകേറിയോ?
ദേശാടന പക്ഷികള്‍ യാത്രയയോ?
പൊട്ട കുളത്തിലെ തവളകളും
അങ്ങ് നിന്നെ കാത്തു വിളി തുടങ്ങി!
ഗോപാലകന്മാരും യാത്രയായി..
കടത്തുവഞ്ചിയും കരയ്ക്കടുത്തു..
കീര്‍ത്തനം കേട്ടു തുടങ്ങിയല്ലോ!
എവിടെനിന്നോ, അമൃതവര്‍ഷിണി രാഗം
ഒഴുകി തുടങ്ങിയല്ലോ!
നിന്റെ നൃത്തം തുടങ്ങാന്‍ സമയമായോ?
അഷ്ടപതി കഴിഞ്ഞുവല്ലോ!
ഇനി അത്താഴ പൂജ ബാകിയുണ്ട്!
തിടുക്കമൊന്നും വേണ്ട പെണ്ണെ
എന്നെ വിട്ടിട്ടു യാത്രയാവാന്‍
ഞാനല്ലാതെ ഒരു വേഴാമ്പലും
നിന്നെ കാത്തിനി ഉണ്ടാവില്ല
ഇനി നിന്നെ കാണുവാന്‍ ഉണ്ടാവില്ല..
.......
എന്‍ വാക്ക് കേള്‍ക്കാതെ യാത്രയായി
നീ ഒരുവാക്ക് മൊഴിയാതെ യാത്രയി..
അമൃതവര്‍ഷിണിയില്‍ നീ ലയിച്ചു പോയോ?
വരുണനില്‍ അലിയുവാന്‍ കൊതിച്ചുപോയോ?
പെണ്ണെ, ഒന്ന് നീയങ്ങ് മറന്നുപോയോ?
നാളെ, അര്‍ക്കകിരണങ്ങള്‍ തലോടുമ്പോള്‍
ഒരുബാഷ്പമായി നീ പുനര്‍ജനിക്കും
വീണ്ടും എന്നില്‍ ഒരു കാര്‍മുകിലായി നീ വന്നുചേരും!
തിടുക്കമൊന്നും വേണ്ട പെണ്ണെ
എന്നെ വിട്ടിട്ടു യാത്രയാവാന്‍
ഞാനല്ലാതെ ഒരു വേഴാമ്പലും
നിന്നെ കാത്തിനി ഉണ്ടാവില്ല
ഇനി നിന്നെ കാണുവാന്‍ ഉണ്ടാവില്ല..
No comments:
Post a Comment