Sunday, March 11, 2012

..കര്‍മയോഗം!!





ആട്ട വിളക്കണയാറായി 
തിരശ്ശീല വീഴാറായി
കഥ എന്തെന്ന് നീ 
അറിഞ്ഞീലയോ?

മൂക്കത്ത് വിരല്‍വെച്ചു 
മൂത്തവര്‍ മൂകരായി 
മരംകോച്ചും മകരത്തില്‍ 
തോറ്റം പാട്ടുകള്‍ കേട്ടിരുന്നു..

ചിരിക്കുന്ന മുഖവും 
ശപിക്കുന്ന മനസ്സുമായി 
പഴകിയ കര്‍മ ബന്ധങ്ങളില്‍ 
നഷ്ടപ്രണയത്തെ ഓര്‍ത്തു നീ 
കരയുന്നുവോ?

മുഖപടം അണിഞ്ഞു 
ആട്ടം തിമിര്‍ത്തപ്പോള്‍
ചുവടുകള്‍ എവിടെയോ 
പിഴച്ചുപോയോ?
പഠിച്ചതൊക്കെയും നീ 
മറന്നുപോയോ?

ഭൂമിയെ രക്ഷിക്കാന്‍ 
കാളകൂടം നിന്‍ ഘണ്ടത്തില്‍  
അത്യുത്തമം നീലഘണ്ടാ 
ശംഭോ ക്ഷമിക്കൂ  
പഞ്ചാക്ഷരം പാവം 
മുടക്കാറില്ല!

കദളികൂമ്പു പോല്‍ ലോലമായ 
നിന്‍ കയ്യ് താരയില്‍ 
പൊന്‍വളകള്‍ അണിഞ്ഞു 
പൊന്‍ താരകമായി 
ആര്‍ത്തുല്ലസിച്ച നീ 
നെഞ്ചകം പൊട്ടുന്ന 
വാക്കിന്റെ ചൂടില്‍ 
ഒരു മഞ്ഞു തുള്ളിപോലെ 
മാഞ്ഞു പോയോ?

കോപാഗ്നിയില്‍ 
നിന്‍ അര്‍ദ്ധം പിളര്‍ന്നു 
രോഷമാം ജീവിത 
ചിതാഗ്നിയില്‍ ഒരു സതിയായ് 
വെറുതെ എരിഞ്ഞണയുന്നതെന്തിനു നീ?
കൊല്ലന്റെ  ആലയില്‍ ഊതി പഴുപ്പിച്ച 
ലോഹത്തെ തല്ലി പരത്തുമ്പോള്‍
നിശബ്ദമാകുന്നു ഒരമ്മതന്‍ 
അസ്ഥി പിളര്‍ക്കുന്ന 
സൃഷ്ടിതന്‍ രോദനം..
കര്‍മയോഗമാം ജീവിത 
ചൂളയില്‍ 
വിങ്ങി നീറുന്ന 
കക്ക-തന്‍ രോഷമോ 
ഈ ദുര്‍ഗന്ധ കാരണം?

വിധിയെ ചെറുക്കുവാന്‍ 
വിയര്‍പോഴിക്കീടുന്നു, 
പാവം 
വിഫലയായി വിഷാദത്തിന്‍ 
കണ്ണുനീര്‍ മഴയില്‍ 
അലിഞ്ഞു ചേര്‍ന്നു.

വിധിയെ പഴിച്ചിട്ട് 
എന്ത് കാര്യം!!
ഇനി എന്ത് നേടാന്‍?

ഞാന്‍ ചൊല്ലിയതോക്കെയും 
അര്‍ഥ ശൂന്യം 
ഒക്കെയും തനിയാവര്‍ത്തനം 
പഠിച്ചു വളരുവാന്‍ ഊര് ചുറ്റി 
പൊട്ടിയ പട്ടം കണക്കെ 
പറന്നകന്നു..

രണ്ടക്ഷരം ചേര്‍ത്താല്‍ 
അര്‍ത്ഥം അറിയാതെ 
നട്ടുച്ച വിണ്ണില്‍ 
കൊടും ചൂട് കാറ്റില്‍ 
നെഞ്ചകം പൊട്ടി 
ക്കരഞ്ഞുപോയി 
ഒരു കാശി തുമ്പപോലെ
വാടിപോയി.

* * * *
മാരീചനാകാന്‍ മായവിയല്ല ഞാന്‍ 
സീതയെ മോഷ്ടിക്കാന്‍ 
രാവണനല്ല ഞാന്‍;  
മോഹിനിയവാന്‍ വിഷ്ണുവുമല്ല ഞാന്‍ 
പച്ചമണ്ണിന്‍ മണമുള്ള 
മാനുഷ്യനാണ് ഞാന്‍.. 

ചൂളപോലെരിയുന്നു മണ്ണും മനസ്സും
ഈ മഹാ നഗരത്തിന്‍ ടാറിട്ട 
പാതയില്‍ മിഴികള്‍ അടഞ്ഞു 
അഞ്ജതയില്‍ വഴുതിവീണ് 
അന്ധകാരത്തിന് അടിമയായി.. 
ഒക്കെയും എന്റെയീ കര്‍മയോഗം 

വിധിയെ പഴിച്ചിട്ട് കാര്യമുണ്ടോ 
ശംഭോ വഴിഒന്നില്ലിനിക്ക്   
ഈ മുള്ളുകള്‍ ചവിട്ടാതെ; 
മുക്തി കിട്ടീടുവാന്‍ 
പഞ്ചാക്ഷരം ചൊല്ലാം ശിഷ്ടകാലം 
....
അനുപല്ലവി പാടി കഴിഞ്ഞതില്ല
കാര്‍മുകില്‍ കൂട്ടിമുട്ടുന്നപോലെ 
ശബ്ദഘോഷത്തോടെ 
നെഞ്ചകം പൊട്ടി പൊഴിയുന്നു 
കണ്ണുനീര്‍ മുത്തുകള്‍..
തിരശ്ശീല വീഴും മുന്നേ അതില്‍ 
ആട്ടവിളക്കണഞ്ഞു പോയി 
കേളി നിലച്ചു അരങ്ങു നിശ്ചലം;
ര യില്‍ കളിക്കുവാന്‍ രാപ്പാടി 
അപ്പോഴും കഥയറിയാതെ 
പറന്നകന്നു;

ഹൃദയ തന്ത്രികളില്‍ എവിടെയോ 
സ്വര്‍ഗ്ഗ രാഗം മീട്ടി പറന്നകന്നു 
ഒക്കെയും എന്റെയീ കര്‍മയോഗം!!

5 comments:

Anonymous said...

കര്‍മ്മയോഗി നന്നായി കവിത.ചില ഇടതു അക്ഷര പിശക് വന്നുവോ എന്നൊരു തോന്നല്‍ ഒന്നുടെ വായിച്ചു നോക്കുക .ഭാവുകങ്ങള്‍ ജയ് .സസ്നേഹം ദേവൂസ് .

..നീലകുറിഞ്ഞി.. said...
This comment has been removed by the author.
..Jaysinkrishna.. said...

thanks Devu.. sure I will try to correct the spelling mistakes..jay

..നീലകുറിഞ്ഞി.. said...

കവിതകള്‍ നന്നായിട്ടുണ്ട് . ആശംസകള്‍ ..
ഇവിടെ ആദ്യ ഭാഗങ്ങളില്‍ ആരെയോ കുറ്റപ്പെടുത്തുകയും ഉപദേശിക്കുകയും,പരിതപിക്കുക്കയും മറ്റും ചെയ്യുന്ന കവി..അവസാന വരികളിലോട്ടെത്തുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതെ പതരിപ്പോകുന്നതുപോലെ തോന്നുന്നു. ഇത്രയൊക്കെ പറഞ്ഞിട്ടവസാനം ഒരു നഷ്ട്ടബോധത്തോടെ സ്വയം പിന്‍ വലിയുകയാണോ ?? "സ്വര്‍ഗ്ഗ രാഗം മീട്ടി പറന്നകന്നു"..ഇങ്ങനെയൊരു സാഷ്ട്ടാന്ഗ്ഗ പ്രണാമം വേണമായിരുന്നോ ആ ആളുടെ മുന്നില്‍.????????? കഷ്ട്ടം തോന്നുന്നു.
അക്ഷര പിശക് ഇവിടെയും എല്ലാത്തിലും വല്ലാതെയുണ്ടല്ലോ..എന്നിട്ടാണോ മറ്റുള്ളവരെ അക്ഷര തെറ്റ് ശ്രദ്ധിക്കണമെന്ന് വിമര്‍ശിക്കുന്നത്!! കൊള്ളാം... neelakurinjee

..Jaysinkrishna.. said...

Neelakurinjee.. thanks for your wonderful comments and appreciate you for assessing the same and reading in depth..this was a reply poem to some other poem.. ivide kavi antharmukhiyum antharmukhiyum aakunnu.. you can say first part is antharmukhi.. second portion is bahumukhi.."സ്വര്‍ഗ്ഗ രാഗം മീട്ടി പറന്നകന്നു".. ithu kadhabeejathinte manassanu.. (a thirdparty.. i said poet is"hahumukhi ennu...)