..भय्या एक fair and lovely देदो! എന്ന് പറയുന്ന കേട്ടാണ് ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കിയത്... അറിയാതെ ചിരിച്ചുപോയെങ്കിലും ഞാന്‍ ചിരി കണ്ട്രോള്‍ ചെയ്തു...
പുറത്തു കാണിച്ചില്ല.. നന്നായി കറുത്ത ഒരു പെണ്‍കുട്ടി.. ഒരു 22 - 24 വയസ്സ് കാണും, മുഖം കുറച്ചു വെളുപ്പിക്കാനുള്ള വെഗ്രത... പക്ഷെ കറുത്തത്ആണെങ്കിലും നല്ല സുന്ദരി തന്നെ അവള്‍ പക്ഷെ കറുപ്പിനെ കുറിച്ച് ഞാന്‍ ഒന്ന് ചിന്തിച്ചു പോയി.. "കറുപ്പിന് ഏഴു അഴകെന്നു" പറഞ്ഞു കേട്ടിട്ടുണ്ട്! കറുപ്പിന് ഏഴു അഴകോ? ഞാന്‍ അതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി.. വീണ്ടും എനിക്ക് ഒരു സംശയം " പഴഞ്ചൊല്ലില്‍ പതിരുണ്ടോ" അറിയില്ല.. എന്റെ സംശയം കൂടി... medicine വാങ്ങി തിരിച്ചു ഞാന്‍ അടുത്തുള്ള സലിം restaurant ന്റെ അടുത്തെത്തി 2 ചിക്കന്‍ ടിക്ക ഓര്‍ഡര്‍ ചെയ്തു, ഓര്‍ഡര്‍ പായ്ക്ക് ചെയ്യാന്‍ 10 മിനിറ്റ് എടുക്കും എന്ന് പറഞ്ഞു.. അവിടെ നില്‍ക്കുമ്പോള്‍ ഞാന്‍ വീണ്ടും വീണ്ടും കറുപ്പിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി... "കറുപ്പിന് ഏഴു അഴക്" എന്ന് പറയുന്നത് സെരിയനെന്നു എനിക്ക് തോന്നിത്തുടങ്ങി.. കറുപ്പിനെ കുറിച്ച് ഒരുപാടു ചിന്തകള്‍ മനസിലേയ്ക്ക് ഓടിയെത്താന്‍ തുടങ്ങി..
മഹാകവി അക്കിത്തം പറഞ്ഞതും അതാണല്ലോ! "വെളിച്ചം ദുഖമാണ്ഉണ്ണീ തമസല്ലോ സുഖപ്രദം" ...ശെരിയാണ് അദ്യേഹം പറഞ്ഞതും ശെരിയാണ്... രാത്രികാലങ്ങള്‍ എത്ര സുന്ദരം..
പിന്നെയും ഞാന്‍ ചിന്തിച്ചു.. കാര്‍കൂന്തല്‍... മനോഹരമായ നീളമുള്ള നല്ല കറുത്ത മുടി... ഏതു സ്ത്രീയുടെയും സ്വപനം തന്നെ.. പിന്നെ പലപ്പോഴും കല്യാണ ആലോചനകള്‍ നടക്കുമ്പോള്‍ കുട്ടിക്ക് നല്ല മുടി ഉണ്ടോ എന്ന് ചില അമ്മമാര്‍ ചോദിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട്.. അപ്പൊ നല്ല കറുത്ത മുടിയും സുന്ദരം തന്നെ.. അല്ലാന്നു പറയാന്‍ പറ്റില്ല... കാരണം.. വെളുത്തത് കറുപ്പിക്കാന്‍ ജനം നന്നായി പാട് പെടുന്നുണ്ട്... എത്ര നാള്‍ മറച്ചു വെയ്ക്കാന്‍ ആവും ആവോ?
പണ്ട് എന്റെ കുട്ടികാലത്ത് ഞാന്‍ കണ്ടിട്ടുണ്ട് "ഉമി കരി" കൊണ്ട് പല്ല് തേക്കുന്നത്... അന്ന് ടൂത്ത് പേസ്റ്റ് വളരെ rare ആയി ആയിരുന്നു ഉപയോഗിച്ചിരുന്നത്... കറുത്തത് ആയതു കൊണ്ടല്ല പറഞ്ഞത്, കറുത്തത് ആണെങ്കിലും അതും ഉത്തമം അല്ലെ? KP നമ്പൂതിരിസ് ദന്ത ധാവനചൂര്‍ണം ഉപയോഗിക്കുമായിരുന്നു... പക്ഷെ കൂടുതല്‍ ഉപയോഗം "ഉമി കരി" തന്നെ.. അപ്പൊ കരി ആണെങ്കിലും കറുത്തതാണ്‌എങ്കിലും "ഉമി കരി" ഉത്തമം തന്നെ!
भाई आपका चिक्केन टिक्का ready എന്ന് പറഞ്ഞപ്പോള്‍ ആണ് "കറുപ്പില്‍" നിന്നും എന്റെ ശ്രെധ ഒരു നിമിഷത്തേയ്ക്ക് മാറിയത്... ചിക്കന്‍ ടിക്കയും വാങ്ങി വീടില്‍ വന്നു ചിക്കന്‍ ടിക്ക ഡൈനിങ്ങ് ടേബിളില്‍ വെച്ചിട്ട് ഞാന്‍ നേരെ terrace ഗാര്‍ഡന്‍ നില്‍ പോയി കസേരയില്‍ ഇരുന്നു ആകാശംതേയ്ക്കു നോക്കി കുറച്ചു നേരം ഇരുന്നു അപ്പോഴാണ് ചന്ദ്രനിലെ "കറുപ്പ്" എന്റെ മനസിലേയ്ക്ക് വന്നത്.. എത്ര വിചിത്രം എന്ന് ഞാന്‍ ചിന്തിച്ചു... പിന്നീടു ഞാന്‍ വീണ്ടും ഓര്‍ത്തുപോയി കരിവളയും കണ്മഷിയും കറുപ്പല്ലേ എന്ന്... കണ്ണെഴുതി പൊട്ടും തൊട്ടു നീണ്ട കാര്‍കൂന്തല്‍ ഉള്ള സ്ത്രീയും സുന്ദരി തന്നെ...അല്ലെ? നല്ല കറുത്ത കണ്ണ് - ആണായാലും പെണ്ണായാലും - ആകര്‍ഷകം തന്നെ.. പിന്നെ ആണിന് നല്ല കറുത്ത മീശയും അലങ്കാരം തന്നെ...??
കറുപ്പിനെ കുറിച്ച് പറഞ്ഞാല്‍ തീരില്ല... ബ്രിട്ടീഷ് ആര്‍മിയിലെ High Land Regimentil - ലെ "ബ്ലാക്ക് വാച്ച്" (കയ്യില്‍ കെട്ടുന്ന വാച്ച് അല്ല) - വളരെ ഫേമസ് ആണ് ....പിന്നെയും എനിക്കൊരു സംശയം.. എന്താ നമ്മുടെ വക്കീലന്മാരും ജഡ്ജ് ഉം ഒക്കെ ബ്ലാക്ക് കോട്ട് ധരിക്കുന്നത്...? പിന്നെ കറുത്ത കാര്‍... വളരെ authorititive ആയും, powerful ആയും symobolize ചെയ്യുന്നു...
പിന്നെയും ഞാന്‍ ഓര്‍ത്തുപോയി.. ഒരിക്കല്‍ ഞങ്ങള്‍ "ദില്ലി ഹട്ടില്‍" പോയത്... അപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ ചോദിച്ചു "ബ്ലാക്ക് ഡോഗ്" വേണോ എന്ന്... ഞാന്‍ ചോദിച്ചു എവിടെ liquor shop ഉണ്ടോ എന്ന്... എന്റെ കൂട്ടുകാരന്‍ പറഞ്ഞു liquor ഇന്റെ കാര്യം അല്ല സാക്ഷാല്‍ "കറുത്ത പട്ടിയുടെ" കാര്യം തന്നെ ആണ് പറഞ്ഞത്.. നാഗാലാന്‍ഡ് - ന്റെ ഫുഡ് സ്ടാളില്‍ കിട്ടും എന്ന്... ഞാന്‍ വീണ്ടും ചോദിച്ചു...പട്ടി ഇറച്ചിയോ എന്ന്? അതെ എന്ന് മറുപടി.. നാഗാലാന്‍ഡ് ഇല്‍ "കറുത്ത മൃഗങ്ങള്‍" പ്രിയംകരം തന്നെ..? കാക്ക ആയാലും, പട്ടിയായാലും, പൂച്ച ആയാലും..
ആഗ്രഹം ഉണ്ടോ... എങ്കില്‍ നഗലണ്ടിലേക്ക് വണ്ടികേറിക്കോ..!!
നമ്മളുടെ NSG black cat cammandos - സൂപ്പര്‍ തന്നെ... ഇനിയും എനിക്ക് പറയാനുണ്ട് "കറുപ്പിനെ" കുറിച്ച്.. തമിള്‍നാട്ടില്‍ ഒരു "കറുപ്പ് സാമി" ഉണ്ട്... നിങ്ങള്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇനി എന്താ "കറുത്തത്" - മറന്നോ നമ്മുടെ "ആന" - ശക്തിമാന്‍, സുന്ദരന്‍ -
മലയാളം സിനിമയിലെ കറുത്ത സുന്ദരിയെ മറന്നോ? സുര്യ...the black pearl.. ആരെങ്കിലും ഒരിക്കല്‍ എങ്കിലും ചിന്തിചിട്ടുണ്ടോ നമ്മുടെ വാഹനങ്ങളുടെ ടയര്‍ എന്തെ കറുത്തത്... ?? മറ്റെന്തെങ്കിലും കളര്‍ ആകാമായിരുന്നു... ഡാര്‍ക്ക് ബ്ലൂ ആക്കാമായിരുന്നു...???
സലിം ഇന്റെ പരസ്യത്തില്‍ പറയുന്ന പോലെ തന്നെ... mouth melting ...really !!! വെളുപ്പിന് അഴകുണ്ട് എന്ന് ഞാന്‍ ഇതുവരെ എങ്ങും വായിച്ചിട്ടില്ല...കേട്ടിട്ടും ഇല്ല.. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട വെളുത്ത സുഹൃത്തുകള്‍ ക്ഷെമിക്കുക.. ഹ ഞാന്‍ പിന്നീടൊരിക്കല്‍ വെളുപ്പിനെ കുറിച്ചും എഴുതാം.. so dont worry !!
ഇനിയും ഞാന്‍ കൂടുതല്‍ പറയാം.. അതിനുമുന്‍പ് ഞാന്‍ ആ ചിക്കന്‍ ടിക്ക ഒന്ന് കഴിച്ചോട്ടെ? നിങ്ങള്‍ വേണമെങ്കില്‍ ഒരു "ബ്ലാക്ക് കോഫി" അല്ലെങ്കില്‍ ഒരു ബ്ലാക്ക് ടീ അതും അല്ലെങ്കില്‍ ഒരു പെഗ് ബ്ലാക്ക് ഡോഗ് തന്നെ ആയിക്കോ..
2 comments:
രസകരമായിട്ടുണ്ട് !!
thanks for visiting my page anamika..
Post a Comment