മഴത്തുള്ളികള്‍
മഴ.. കൊടും വേനലില്‍ നീ ഒരു മഴയായി പെയ്തു നീ എന്നില്‍ .. ഒരു കുളിര്‍മയായി, തലോടലായി, സ്വാന്തനമായി..മഴ ഇത്ര മനോഹരമ്മെന്നു ഞാന്‍ അറിഞ്ഞില്ല, കുടചൂടുന്നതിന്റെ സുഖവും.. നിറം ഇല്ലെങ്കിലും പവിഴമുത്തുകള്‍ പോലെ നീ എന്നില്‍ വീണപ്പോള്‍ ഞാന്‍ സന്തോഷത്താല്‍ വീര്‍പ്പുമുട്ടി.. പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു സുഖം..മനസ് ശാന്തമായി.. ഓരോ രാത്രിയും പകലിന്റെ തനിയാവര്‍ത്തനങ്ങളോ അതോ പകല്‍ രാത്രിയുടെയോ..അറിയില്ല, ഇന്നലെ അടച്ചിട്ട ജാലകങ്ങള്‍ തുറന്നപ്പോള്‍ ആണ് നീ ഇത്ര സുന്ദരി എന്ന് എന്നിക്ക് മനസിലായത്.. നീ എന്നില്‍ ഒരു കുളിര്‍ മഴയായി പെയ്തപ്പോള്‍ ... കഴിഞ്ഞ വേനലിലെ ചൂടുപോലും ഞാന്‍ മറന്നു.. ഒരിറ്റു ജലത്തിനായി കാത്തിരുന്ന ഒരു വേഴാമ്പലിനെ പോലെ.. നീ ഇത്ര സുന്ദരിയോ ഞാന്‍ അറിഞ്ഞില്ല.. ബാല്യകാലത്തെ ഓര്‍മ്മകള്‍ ചിലത് ഓടിയെത്തുന്നു എന്നില്‍ .. നിന്നിലൂടെ.. ചിരട്ടയില്‍ മണ്ണപ്പം ചുട്ടതും... നിന്നമ്മവാന്‍ വന്നു എന്നെ നുള്ളി നോവിച്ചതും.. കടലാസുതോണികള്‍ ഉണ്ടാക്കി അതില്‍ ഉറുമ്പിനെ വെച്ച് നമ്മള്‍ ഒഴുക്കിവിട്ടതും.. പള്ളിക്കൂടം വിട്ടുവന്നപ്പോള്‍ ... ഒരിക്കല്‍ ഒരു നല്ല മഴയത് ഒരു ചേമ്പിലകീഴില്‍ നമ്മള്‍ കെട്ടിപിടിച്ചു വന്നതും.. നിനക്ക് ഓര്‍മ്മയില്ലേ.. നമ്മളുടെ പുസ്തകങ്ങള്‍ നനഞ്ഞതും, വീട്ടില്‍ വന്നപ്പോള്‍ അമ്മ വഴക്ക് പറഞ്ഞതും.. പുസ്തകത്തില്‍ നീ സൂക്ഷിച്ച മയില്‍പീലി നനഞ്ഞതോര്‍ത്തു നീ പൊട്ടിക്കരഞ്ഞതും..എല്ലാം എനിക്ക് ഓര്‍മയുണ്ട്... നീ പറഞ്ഞില്ലേ, നിന്റെ പുസ്തകത്തിലെ മയില്‍പീലി ഒരുക്കല്‍ പ്രസവിക്കും എന്നും, രണ്ടു കുട്ടികള്‍ ഉണ്ടാവും എന്നും.. ആണ് നിനക്കും പെണ്ണ് എനിക്കും എന്ന് നീ പറഞ്ഞതും.. നീ മറന്നോ..? നിനക്ക് ഒരു മഞ്ഞുതുള്ളിയെ താങ്ങാനുള്ള ശക്തി ഇല്ലായിരുന്നു..നീ ഒരു പുല്‍ക്കൊടിയയിരുന്നു..പക്ഷെ നീ രാത്രിയോട് ആവശ്യപെട്ടത് നക്ഷത്രങ്ങള്‍ ആയിരുന്നു...എന്നാല്‍ നീ എന്നില്‍ ഒരു നിലാവായിരുന്നു എന്ന കാര്യം നീ മറന്നു പോയി... പക്ഷെ എനിക്ക് ഓര്‍മയുണ്ട്.. പള്ളികൂടം വിട്ടു നാട്ടു വഴിയിലൂടെ വരുമ്പോള്‍.. ഇടക്കുള്ള പാലം കേറാന്‍ നിനക്ക് പേടിയായിരുന്നു.. നീ എന്റെ കയ്യില്‍ മുറുക്കെ പിടിക്കുമായിരുന്നു...ഇല്ലെ? നീ മറന്നു അല്ലെ.. ഞാന്‍ പറിച്ചിടുന്ന ഇലഞ്ഞിപഴങ്ങള്‍ക്ക് നല്ലമധുരമാണ് എന്ന് നീ എന്നോട് പറഞ്ഞിട്ടുണ്ട്..ഒരിക്കല്‍ നമ്മള്‍ വഴക്കിട്ടതും..നിന്റെ കയ്യില്‍ മുറുകെ പിടിച്ചപ്പോള്‍ നിന്റെ കുപ്പിവളകള്‍ പൊട്ടിപോയതും.. നിന്റെ കയ്യ് മുറിഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു.. നീ എല്ലാം മറന്നു.. ഇന്നലയും..എന്നെയും... ഇല്ല നീ മറന്നിട്ടില്ല, വെറുതെ...നീ എന്റെ മാത്രാ...
1 comment:
hmmmm pranayamo virahamo ..........
Post a Comment