ഓര്‍മ ചീന്തുകള്‍
ഇന്നലയുടെ ഓര്‍മകളിലേയ്ക്ക് എനിക്ക് തിരിഞ്ഞു നോക്കേണ്ട, പക്ഷെ ഇന്നും, നാളെയും, എന്നും നീ ഉണ്ടാവണം എന്റെകൂടെ എന്താ ഉണ്ടാവില്ലേ? മഞ്ഞുതുള്ളികള്‍ വീണു പച്ചപുതപ്പുകള്‍ നനഞ്ഞ ഒരു പ്രഭാതത്തില്‍ ഞാന്‍ നിന്നെ കാണാന്‍ വന്നത് നിനക്ക് ഓര്‍മയില്ലേ? വെറുതെ ഒരുനോക്കു കാണാന്‍ മാത്രം! വിശാലമായ ആ കയല്പരപ്പിലെയ്ക്ക് നോക്കിയപ്പോള്‍ നിന്മുഖം മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്, ഞാന്‍ ആ കയല്പരപ്പിലെയ്ക്ക് ഒരു കല്ലെടുത്ത് എറിഞ്ഞു, അതു നിന്റെ മുഖത്ത് കൊണ്ടത്‌പോലെ നീ നാണത്തോടെ മുഖതിരിച്ചു, നിനക്ക് എന്നോട് എന്തൊക്കെയോ പറയണമായിരുന്നു, നിന്റെ മനസ് അതിനുവേണ്ടി വല്ലാതെ വെമ്പല്‍ കൊള്ളുന്നുണ്ടായിരുന്നു, ആര്‍ക്കകിരണങ്ങള്‍ തഴുകിയ മഞ്ഞുതുള്ളികള്‍ പവിഴമുത്തുകളെ പോലെ എനിക്ക് തോന്നി, അതിലൂടെ നോക്കിയപ്പോള്‍ നിന്റെ മുഖം ഒരു വിരിഞ്ഞ മഴവില്ലായും, പക്ഷെ ഞാന്‍ തിരിഞ്ഞു നടന്നപോള്‍ മഴവില്ല് പെട്ടെന്ന് മഞ്ഞു പോയി, കാര്‍മേഘം വന്നു മൂടുന്നപോലെ എനിക്ക് തോന്നി, പെട്ടെന്ന്, ആ മിഴികളിലെയ്ക്ക് നോക്കാനുള്ള ശക്തി എനിക്ക് നഷ്ടമായതുപോലെ തോന്നി, കായല്‍ പരപ്പുകളിലെയ്ക്ക് എന്റെ കണ്ണ് പതറി, അവിടവിടായി പാതി അടഞ്ഞ ആമ്പല്‍ പൂക്കള്‍ , ആ പൂക്കളുടെ കണ്ണിലെ വിഷാദവും ഞാന്‍ അറിഞ്ഞു, ഒരുരാത്രി മുഴുവന്‍ സല്ലപിച്ചു, ഏഴര വെളുപ്പിന് ഞാന്‍ പിന്നെ വരാം എന്ന് പറഞ്ഞു യാത്രയായ ചന്ദ്രന്റെ മുഖമായിരുന്നു ആ പൂക്കളുടെ മനസിലും, ആ വേദന അവയുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു, അവ നിന്നെ പോലെ തന്നെ നിസ്സഹാതയോടെ നോക്കി നിന്ന്.. ഞാനും..കയ്യെത്തും ദൂരത്തു ഒരുവാക്ക് മിണ്ടാതെ നീയും ഞാനും..കണ്ണുകള്‍ കഥപറഞ്ഞു...മനസുകൊണ്ട് വാരിപുണര്‍ന്നു...ചിരിക്കാനോ, കരയാനോ കഴിഞ്ഞില്ല! വിട പറയാനും..എന്തിനാ ഒരു വിട പറച്ചില്‍ .. ഞാനില്ലേ നിന്റെ കൂടെ?
No comments:
Post a Comment