വല്ലാത്ത ഒരു അവസ്ഥയില്‍ കയ്യിലുണ്ടായിരുന്ന രണ്ടായിരത്തി അഞ്ഞൂറ് രൂപയില്‍ നിന്നും
രണ്ടായിരം എടുത്തു നീട്ടി അയാള്‍ പറഞ്ഞു എന്റെ കയ്യി ഇത്രേ ഉള്ളു..
ദയവായി എന്നെ ഉപദ്രവിക്കരുത്, നിങ്ങള്ക്ക് ഒരു ഉപകാരം ചെയ്യാന്‍ പോയതാണ് ഞാന്‍.
പക്ഷെ അവള്‍ വിട്ടില്ല, അങ്കിള്‍ ഗിവ് മി ദാറ്റ് 500 ആള്‍സോ! ഇത് എനിക്ക് ഒരു അത്യാവശ്യം ഉണ്ട്..
ഒരു കൂസലും കൂടാതെ അവള്‍ വീണ്ടും പറഞ്ഞു ആദ്യം ഞങ്ങളുടെ അത്യാവശ്യം നടക്കട്ടെ..
എന്നിട്ട് മതി ബാകി കാര്യങ്ങള്‍ ..
ആ അഞ്ഞൂറ് രൂപയും കൂടി കയ്യില്‍നിന്നും പിടിച്ചു വാങ്ങി അവളും കൂട്ടുകാരിയും ഗുഡ് നൈറ്റ് പറഞ്ഞു..
..അവരെ ഇറക്കി വിട്ടപ്പോള്‍ എന്തോ ഒരു ഭാരം ഇറക്കി വെച്ചപോലെയുള്ള ഒരു ആശ്വാസവും ഒപ്പം ദേഷ്യവും സങ്കടവും ഒക്കെ തോന്നി..
ഒട്ടും സമയം കളയാതെ കാര്‍ മുന്നോട്ടു എടുത്തു തൊട്ടു മുന്നില്‍ ഉള്ള റെഡ് സിഗ്നലില്‍ കാര്‍ നിര്‍ത്തിയപ്പോള്‍
വെറുതെ rear view mirror ലൂടെ ഒന്നുകൂടി അവരെ നോക്കി,
എന്നെ മണ്ടന്‍ ആക്കിയതോര്‍ത്തു ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പെട്ടന്ന് അടുത്ത്
കണ്ട ഓട്ടോയില്‍ കയറി അവര്‍ യാത്രയായി..
ഗ്രീന്‍ സിഗ്നല്‍ ആയിട്ടും എന്ത് ചെയ്യണം എന്നറിയാതെ അയാള്‍ ഒരു നിമിഷം പകച്ചുപോയി..
പിറകിലുള്ള കാര്‍ ഹോര്ന്‍ അടിക്കുംപോഴാണ് സിഗ്നല്‍ ഗ്രീന്‍ ആയതു അയാള്‍ക്ക് ഓര്‍മവന്നത്
ഏതാണ്ട് ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ടു ഓടിച്ചു, വല്ലാതെ ഒരു അവസ്ഥ..
അയാള്‍ കാര്‍ സൈഡ് ചേര്‍ത്ത് നിര്‍ത്തി എന്നിട്ട് മൊബൈല്‍ ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു..
....ഹല്ലോ ഹരി ഇത് ഞാനാണ് മേനോന്‍..
എന്താ സാറെ പേര് പറഞ്ഞാലേ ഞാന്‍ അറിയോ? എന്റെ മൊബൈലില്‍ സാറിന്റെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ട്..
അല്ലെങ്കില്‍ തന്നെ സാറിന്റെ ശബ്ദം എനിക്ക് മനസിലാവും.. ഹ അത് പോട്ടെ, എന്തുണ്ട് വിശേഷം?
സുഖം തന്നെ ഹരി, നീ എവിടെയാണ്.. ഒന്ന് കാണാന്‍ പറ്റുമോ?
എന്താ സാര്‍ അത്യാവശ്യം എന്തെങ്കിലും?? DMA (ഡല്‍ഹി മലയാളി അസോസിയേഷന്‍) യുടെ എന്തെങ്കിലും പരിപാടി ഉണ്ടോ?
ഹേ അതൊന്നുമാല്ലടോ.. താന്‍ ഇപ്പൊ തന്നെ ഒന്ന് വാ ഒന്ന് കാണണം..
പത്തു പതിനഞ്ചു വര്‍ഷമായി ഹരിക്ക് മേനോന്‍ സാറിനെ അറിയാം.. ഒരു ബഹുമാനം കൊണ്ടാണ് സര്‍ എന്ന് വിളിക്കുന്നത്..
ഒരുപാടു സോഷ്യല്‍ വര്‍ക്ക് ഒക്കെ ചെയ്യുന്ന ഒരാളാണ്.. ഏതാണ്ട് അമ്പത് വയസിനു മേളില്‍ പ്രായം ഉണ്ട്
നോര്‍ത്ത് ബ്ലോക്കില്‍ എവിടെയോ ഒരു മിനിസ്ട്ര്യില്‍ ആണ് ജോലി.. പ്രായത്തില്‍ വളരെ വെത്യാസം ഉണ്ടെങ്കിലും ഹരി മേനോന്‍ സാറുമായി നല്ല സൌഹൃദം പങ്കുവെയ്ക്കുന്നു.. ഒരു നല്ല കുടുംബ സുഹൃത്താണ്..
ഹരി സമയം നോക്കാന്‍ മൊബൈല്‍ ഫോണിലോട്ടു നോക്കി..
ഹോ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സമയം കാണാന്‍ പറ്റില്ല..
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയമുതല്‍ ഹരി വാച്ച് കെട്ടുന്ന ഹാബിറ്റ് നിര്‍ത്തി..
പിന്നെ എന്താണ് സര്‍?
ഹരി കാരണം തിരക്കി..
നീ വാ നമുക്ക് രണ്ടു പെഗ് അടിക്കാം..
അത്രേ ഉള്ളു.. ഇന്ന് എന്തോ ഒരു മൂഡ്..
ഇന്ന് വേണോ സര്‍? ലേറ്റ് ആവില്ലേ?
താന്‍ വാടോ.. പെട്ടന്ന് പിരിയാം..
സര്‍, നാളെ ഫ്രൈഡേ ആണ് നാളെ പോരെ..
നോ നോ, നോ excuse ഓക്കേ.
ഓക്കേ സര്‍, എങ്കില്‍ ആവാം, ഞാന്‍ വരാം.
മേനോന്‍ സര്‍ ഇപ്പൊ സമയം എന്തായി.?
ഇപ്പൊ 6 :40 ആയി..?
നീ ഓഫീസില്‍ നിന്നും ഇറങ്ങിയോ?
ഇല്ല സര്‍ ഞാന്‍ ഇറങ്ങാന്‍ പോകുവാണ്.
അപ്പൊ എവിടെ വരാനാണ് സര്‍? താന്‍ R K പുരം വരൂ എന്നിട്ട് ആലോചിക്കാം..
നീ ബൈക്കില്‍ ആണോ? അതോ കാറിലോ?
ഞാന്‍ ബൈക്കില്‍ ആണ് കാരണം ഇവിടെ പാര്‍ക്കിംഗ് സ്പേസ് കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടാണ്..
അതുകൊണ്ട് മിക്കവാറും ഞാന്‍ ബൈക്ക് ആണ് ഉപയോഗിക്കാറ്..
ഹരി നെഹ്‌റു പ്ലസില്‍ ഒരു MNC യില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു..
വിവാഹിതനാണ്, ഒരു കുട്ടിയും ഉണ്ട്..
എങ്കില്‍ ഞാന്‍ ഇതാ വരുന്നു..
നീ സെക്ടര്‍ ഒന്നിലെ സര്‍ദാര്‍ജിയുടെ ധാബയുടെ അടുത്ത് വരുക..
ഓക്കേ ഇരുപതു മിനിറ്റ്നു ഉള്ളില്‍ ഐ വില്‍ ബി ദയര്‍..
ഹരി ലാപ്ടോപ് പായ്ക്ക് ചെയ്തു..
ഏഴാം നിലയില്‍ നിന്നും നിന്നും പെട്ടെന്ന് ലിഫ്റ്റ് വഴി താഴെ പാര്‍കിങ്ങില്‍ എത്തി..
അപ്പോള്‍ ഹരിയുടെ ഓഫീസിലെ വിനോദും പാര്‍കിങ്ങില്‍ ഉണ്ട്..
കയ്യില്‍ ഇരിക്കുന്ന സിഗരറ്റ് ഒന്നുകൂടി വലിച്ചു..
പുക പറത്തികൊണ്ട് വിനോദിന്റെ വക ഒരു കമന്റ്..
ഹരീ നീ കാര്‍ വാങ്ങി മൂടി വീട്ടില്‍ ഇട്ടിട്ടു
ഈ കോച്ചുന്ന തണുപ്പത്തും നീ ബൈക്കില്‍ നടന്നു സേവ് ചെയ്യുവാണോ?
വിനോദ് ഹരിയുടെ സഹപ്രവര്‍ത്തകന്‍ ആണ്..
ഹേ വിനോദ് എന്ത് സേവിംഗ്? .. ദിസ് ഈസ് മോര്‍ convenient അതുകൊണ്ട് മാത്രാ
ഞാന്‍ ബൈക്ക് ഉപയോഗിക്കുന്നേ..
അല്ലാതെ പൈസ സേവ് ചെയ്യാന്‍ അല്ല മാഷെ..
ഓക്കേ ദെന്‍ സീ യു ഗുഡ് നൈറ്റ് എന്ന് പറഞ്ഞു
ഹരി പെട്ടന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു മേനോന്‍ സാറിന്റെ അടുത്തേയ്ക്ക് വിട്ടു..
ഭികാജി കാമ പ്ലയ്സ് മേല്‍പാലം കയറുമ്പോള്‍
ലെഫ്റ്റ് സൈഡ്ഇല്‍ ഉള്ള Engineers India യുടെ കെട്ടിടത്തിന്റെ മുകളില്‍
ഡിജിറ്റല്‍ പാനലില്‍ സമയം 7 : 14 , താപനില 7 . 2 ഡിഗ്രി,
ഹരി മേല്‍പാലം ഇറങ്ങി ലെഫ്റ്റ് എടുത്തു RK പുരം മാര്‍ക്കറ്റ് ഇന്റെ അടുത്ത് എത്തി..
മേനോന്‍ സര്‍ എന്തോ ഭയങ്കര അസ്വസ്ഥതയില്‍ ആണ്.. എന്തുപറ്റി സാറെ വല്ലാതെ ഒരു ടെന്‍ഷന്‍ മുഖത്ത്..
ഒന്നും പറയേണ്ടടോ ഒരു അബദ്ധം പറ്റി..
എന്താ സര്‍, വല്ല അപകടവും? കാര്‍ എവിടെയേലും മുട്ടിയോ? ഹ ഇതും ഒരു accident തന്നെ !!
താന്‍ ബൈക്ക് ഇവിടെ പാര്‍ക്ക് ചെയ്യൂ എന്നിട്ട് കാറില്‍ കയറു..
പിന്നെ എന്റെ കയ്യില്‍ ഒറ്റ പൈസ ഇല്ല, ഇനി ഇപ്പൊ അടുത്ത് ATM ഇല്ല,
അതുകൊണ്ട് താന്‍ എനിക്ക് ഒരു ആയിരം രൂപ തരൂ,
ഞാന്‍ തനിക്കു പിന്നീടു തരാം..
ഹരി പെട്ടെന്ന് പോക്കറ്റില്‍ നിന്ന് രണ്ടു അഞ്ഞൂറ് രൂപ എടുത്തു മേനോന്‍ സാറിന് കൊടുത്തു..
മേനോന്‍ സര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടയില്‍ ഹരി ചോദിച്ചു സര്‍ എങ്ങോട്ടാ പോവുന്നെ?..
എടൊ ഹരീ തന്നോട് ഞാന്‍ പല പ്രാവശ്യം പറഞ്ഞു ഈ സര്‍ വിളി നിര്‍ത്താന്‍..
ഞാന്‍ നിന്നെ എവിടെയാണ് പഠിപ്പിച്ചേ.?
സ്കൂളിലും കോളേജ്ഇലും പടിപ്പിചില്ലെങ്കിലും സാറില്‍ നിന്നും ഞാന്‍ പലതും പഠിച്ചു..
ദേ പിന്നയും സാര്‍, താന്‍ നന്നാവില്ലെടോ
ഹരി ചിരിച്ചു..
സര്‍ ഇതെങ്ങോട്ടാ?
മേനോന്‍ സര്‍ പറഞ്ഞു നമുക്ക് ചാണക്യപുരി വരെ പോവാം.. മോഹന്‍ സിംഗ് പാലസ്!!
ഓ അപ്പൊ അല്കുരെഷ യിലേയ്ക്കു ആണ് അല്ലെ?
അതെ.. അതാവുമ്പോള്‍ ബാറിലെ അത്ര പൈസയും ആവില്ല..
നല്ല ആഹാരവും..
ഓക്കേ ഓക്കേ നോട്ട് എ പ്രോബ്ലം.. മതി.. നല്ല സ്ഥലാണ് എനിക്കും ഇഷ്ടാണ് ഹരി പറഞ്ഞു..
കാര്‍ പാര്‍ക്ക് ചെയ്തു അടുത്തുള്ള liquor ഷോപ്പില്‍ നിന്നും
ഒരു blenders pride പയ്ന്റും, വാങ്ങി അല്കുരെഷയില്‍ എത്തി
ഒരു ചില്ലി ചിക്കന്‍ ഡ്രൈ ഓര്‍ഡര്‍ ചെയ്തു..
ഹരീ മറ്റെന്തെങ്കിലും വേണോ?
ഹരിക്ക് ആകാംഷ.. സര്‍ ശെരിക്കും എന്താ പറ്റിയ..
സര്‍ വല്ലാത്തെ ടെന്‍ഷന്‍നിലാണ്..
എടൊ ജീവിതത്തില്‍ ഇന്നാദ്യമായി ഞാന്‍ ലോകമണ്ടനായി!!
എന്താ ഉണ്ടായതു സര്‍?
വെയിറ്റര്‍ രണ്ടു സ്റ്റീല്‍ ഗ്ലാസ് എടുത്തു വെച്ച് അതിനകത്ത് ഓരോ പ്ലാസ്റ്റിക് disposible ഗ്ലാസും വെച്ച് തന്നു..
സര്‍ സോടയോ? മിനെറല്‍ വാട്ടര്‍ഓ, ഹരിയാണ് മറുപടി പറഞ്ഞത്..
രണ്ടു സോഡയും ഒരു മിനറല്‍ വാട്ടറും..
എടൊ, ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങാന്‍ ഇന്ന് കുറച്ചു വയ്കി, വരുന്ന വഴിക്ക് സരോജി നഗര്‍ എത്തിയപ്പോള്‍ ഒരു സംഭവം ഉണ്ടായി..
കണ്ടാല്‍ ഐശ്വര്യമുള്ള, ഏതാണ്ട് ഇരുപതു ഇരുപത്തിനാല് വയസു പ്രായം വരുന്ന രണ്ടു പെണ്‍പിള്ളേര് എന്റെ കാറിനു കയ്യ് കാണിച്ചു..
അങ്കിള്‍ കാന്‍ യു പ്ലീസെ ഡ്രോപ്പ് അസ് ഇന്‍ RK പുരം എന്ന് ചോദിച്ചു..
ഞാന്‍ പറഞു തീര്‍ച്ചയായും..
ഒരാള്‍ മുന്നിലും മറ്റെയാള്‍ ബാക്ക് സീറ്റിലും കയറി....
എന്താണ്ട് എന്റെ മോളുടെ പ്രായമുള്ള കുട്ടികള്‍,
കാര്‍ സ്റ്റാര്‍ട്ട് ചെയ്തു ഏറെ മുന്നോട്ടു പോകുന്നതിനു മുന്നേ തന്നെ മുന്നില്‍ ഇരുന്നവള്‍
ചോദിച്ചു അങ്കിള്‍ ഇന്‍റെ കായില്‍ പൈസ എത്രയുണ്ട്?
ഞാന്‍ പറഞ്ഞു എന്റെ കയ്യില്‍ പൈസ ഇല്ല..
എന്തിനാ ഒരു അത്യാവശ്യം ആണ് അങ്കിള്‍, ബാക്ക് സീറ്റില്‍ ഇരുന്നവളും ഏറ്റു പറഞ്ഞു..
ഞാന്‍ വീണ്ടും പറഞ്ഞു എന്റെ കയ്യില്‍ പൈസ ഇല്ലാന്ന്..
..തണുത്തുറഞ്ഞ ഒരു സന്ധ്യ സമയത്ത് പാവം രണ്ടു പെണ്‍കുട്ടികള്‍ക്ക് സഹായം ചെയ്യാന്‍ പോയ ഞാന്‍ എന്നെ തന്നെ ശപിച്ചു...ശരീരത്തോട് ഒട്ടിപിടിച്ചു കിടക്കുന്ന ടിഷര്‍ട്ട്, ജീന്‍സ് വേഷം കണ്ടാല്‍ ഏതോ നല്ല വീട്ടില്‍ ജനിച്ച കുട്ടികള്‍..
ആര്‍ക്കും ഒരു സംശയവും തോന്നില്ല..
വീണ്ടും മുന്‍സീറ്റില്‍ ഇരുക്കുന്നവല്‍ പറഞ്ഞു.. സ്ഥലം ഉണ്ടെങ്കില്‍ ഞങ്ങള്‍ റെഡി.. പക്ഷെ പൈസ കൂടും..
ഇപ്പൊ താങ്കള്‍ എന്ത് ചെയ്താലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് പൈസ വേണം..
അപ്പോഴാണ് എനിക്ക് ബോധം വന്നത്, അബദ്ധം എനിക്ക് മനസിലായി, ഞാന്‍ കാര്‍ സൈഡ് ചേര്‍ത്ത് ചവിട്ടി നിര്‍ത്തി..
പൈസ തന്നില്ലങ്കിലോ?.. സര്‍ വെറുതെ രോഷം കൊള്ളണ്ട
തന്നില്ലെങ്കില്‍ വാങ്ങിക്കാന്‍ ഞങ്ങള്‍ക്ക് നന്നായി അറിയാം..
ദേ നോക്ക് അടുത്ത് തന്നെ പോലീസ് പട്രോളിംഗ് വണ്ടി ഉണ്ട്.. അല്ലെങ്കില്‍ നൂറിലോട്ടു ഒരു കാള്‍..
ഞങ്ങള്‍ ഒച്ചയുണ്ടാക്കും, ലിഫ്റ്റ് ചോദിച്ച ഞങ്ങളെ കാറില്‍ കേറ്റി, എന്നിട്ട് പീടിപിച്ചു..
താങ്കള്‍ അകത്ത്, നാളത്തെ ന്യൂസ് പേപ്പര്‍, ടെലിവിഷന്‍, എല്ലാവര്ക്കും ചൂടുള്ള വാര്‍ത്ത..
അത് കൊണ്ട് താങ്കള്‍ ശാന്തനാവൂ, ബുദ്ധി മോശം കാട്ടരുത്..
..അവര്‍ ഒന്നുകൂട് ഓര്‍മിപ്പിച്ചു ഭാര്യ, മക്കള്‍, കൂട്ടുകാര്‍ ഇവരൊക്കെ അറിഞ്ഞാല്‍ ആര്‍ക്കാ മോശം??
ഞാന്‍ ചിന്താകുഴപ്പതിലായി
സ്വന്തം മോള്‍, ഓഫീസ്, ഭാര്യ, നാട്ടുകാര്, വീട്ടുകാര് എല്ലാം മനസ്സില്‍ ഓടിയെത്തി..
പിന്‍ സീറ്റില്‍ ഇരുന്നവള്‍ പറഞ്ഞു സര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യ്.. ഇത് നോ പാര്‍ക്കിംഗ് ഏരിയ ആണ്..
പോലീസ് ചെല്ലാന്‍ കട്ട് ചെയ്യും..
ഞാന്‍ വണ്ടി വീണ്ടു മുന്നോട്ടു എടുത്തു..
കുറച്ചു മുന്നോട്ടു പോയപ്പോള്‍ മുന്‍ സീറ്റില്‍ ഇരുന്നവള്‍ പറഞ്ഞു കാര്‍ നിര്‍ത്താന്‍, ഞാന്‍ നിര്‍ത്തി...
കയ്യിലുള്ള പൈസ കാട്ടാന്‍ പറഞ്ഞു..
നിവൃത്തിയില്ലാതെ ഞാന്‍ പേഴ്സ് എടുത്തു.. അത് തുറന്നു കാട്ടാന്‍ അവര്‍ പറഞ്ഞു..
ആകെ ഉണ്ടായിരുന്ന രണ്ടായിരത്തി അഞ്ഞൂറ് രൂപയില്‍ നിന്നും ആയിരം കൊടുത്തു..
അവര്‍ സമ്മതിച്ചില്ല, പിന്നെ രണ്ടായിരം കൊടുത്തു..
രക്ഷയില്ല..
മുഴുവന്‍ വാങ്ങി..
അങ്ങിനെ പേര്‍സില്‍ ഉണ്ടായിരുന്ന 2500 അവളുമാര്‍ അടിച്ചു..
ഞാന്‍ തടി ഊരി, തല്ലാനും പോലീസിനെ വിളിക്കാനും ഒക്കെ ഞാന്‍ ആലോചിച്ചു..
പിന്നെ കേസ് തിരിഞ്ഞാലോ എന്ന പേടി മനസ്സില്‍ കയറി..
അങ്ങിനെ 2500 കൊടുത്തു തലയൂരി, വെപ്രാളത്തോടെ ഞാന്‍ രക്ഷപെട്ടു..
അതിനു ശേഷം എന്റെ BP അങ്ങ് കൂടി അപ്പോഴാണ് നിന്നെ വിളിക്കാന്‍ തോന്നിയത്..
ഹരി ഒരു സിനിമ കഥ കേള്‍ക്കുന്ന ലാഖവത്തോടെ മേനോന്‍ സാറിന്റെ മുഖത്തേയ്ക്കു നോക്കി ഇരിക്കുന്നുണ്ടായിരുന്നു..
..മേനോന്‍ സാറിന് പറ്റിയ അമളി ഓര്‍ത്തു ഹരി ഒരു നിമിഷം പൊട്ടിച്ചിരിച്ചു....
കൂടെ അവന്റെ ഒരു ഉപദേശം വയസാം കാലത്ത് പെണ്‍പിള്ളേരുടെ പിറകെ പോയാല്‍ ഇതൊക്കെ സംഭവിക്കും..
വെയിറ്റര്‍: സര്‍, ഇനി എന്തെങ്കിലും വേണോ.. വേണ്ട താങ്ക്സ്, ബില്‍ തരൂ..
ഹരി ഫിനിഷ് ഓഫ് ഫാസ്റ്റ്..ലെറ്റ് അസ് ഗോ..
ബില്‍ പേ ചെയ്തു എണീറ്റ് നടക്കുന്നതിനിടയില്‍ മേനോന്‍ സാറ് എന്തൊക്കെയോ പിറു പിറുത്തു..
തണുത്തുറഞ്ഞ തിരക്ക് പിടിച്ച നഗരത്തിന്റെ മറ്റൊരു കോണില്‍ നായാട്ടു നായയുടെ മനസുമായി മറ്റൊരു ഇരയെ തേടി
അവര്‍ ഇപ്പോള്‍ നില്‍പ്പുണ്ടാവും... അല്ലെ ഹരീ! ഹരി ഒന്നും മിണ്ടിയില്ല..
നിശബ്ദനായി ഹരി മുന്‍സീറ്റില്‍ ഇരുന്നു.. മേനോന് സാറും ഒന്നും മിണ്ടിയില്ല..
മേനോന്‍ സര്‍ പഠിപ്പിചിട്ടിലെങ്കില്‍ കൂടി പുതിയ ഒരു പാഠം കൂടി പഠിച്ചു.. ഗുഡ് നൈറ്റ് പറഞ്ഞു ഹരി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു തിരക്ക് പിടിച്ച റോഡിലേയ്ക്ക് ഇറങ്ങിയപ്പോലും ശപിക്കപ്പെട്ട ജന്മങ്ങളെ കുറിച്ചായിരുന്നു ഹരിയുടെ ചിന്ത..