കഥകളി പാട്ടിന്‍റെ ഈണത്തില്‍ ഞാനൊരു
പല്ലവി ചൊല്ലാമല്ലോ...
കഥ ഏതെന്ന് എനിക്കറിയില്ല ...?
ശ്രുതി ഏതെന്ന് എനിക്കറിയില്ല ...!
സീതാ സ്വയംവരമോ, ഉത്തരാ സ്വയംവരമോ?
കഥ ഏതെന്ന് എനിക്കറിയില്ല ...?
രാമനോ, കൃഷ്ണനോ?
ഉത്തരയോ, സീതയോ
വേഷമിതേതെന്നറിയില്ല ?
കഥകളി പാട്ടിന്‍റെ ഈണത്തില്‍ ഞാനൊരു
പല്ലവി ചൊല്ലാമല്ലോ...
പച്ചയോ, കത്തിയോ വേഷം - എനിക്കറിയില്ല..
രൗദ്രമോ, ശ്രിംഗാരമോ ഭാവമിതേതെന്നിനിക്കറിയില്ല ..?
ഇടക്കയോ, ചെണ്ടയോ വാദ്യമിതേതെന്നിനിക്കറിയില്ല..!
ആട്ടം കഴിയാറായി ..
വിളക്കണയാറായി .. തിരശീല വീഴാറായി
പക്ഷെ.. ഇപ്പോഴും
കഥ ഏതെന്ന് എനിക്കറിയില്ല..
.......
ചരണം ഞാന്‍ മറന്നു..
......ജയ്സിന്‍ കൃഷ്ണ....
2 comments:
മലയാളം ബൂലോകത്തേക്ക് സ്വാഗതം...
Hi Natasha, keep watching n post your comments... thanks..jaysin
Post a Comment