Monday, November 28, 2011

..മായുന്ന ഓര്‍മ്മകള്‍..

മറഞ്ഞുപോയി മണ്ണില്‍
നാട്ടുവഴി
പൊളിഞ്ഞു പോയി
കളിത്തട്ടും..
പണ്ട് ഞാന്‍ കളിച്ച ആല്‍ത്തറയും
ഹരി ശ്രീ വരച്ച ആശാന്‍റെ കളരിയും
എന്റെ ആശാനും..
മറഞ്ഞു പോയി
മണ്ണില്‍ മറഞ്ഞുപോയ്‌..

ചിതല് കേറാത്ത എന്‍ മനസ്സില്‍ ഇന്നും
ബാകിയുണ്ട്‌ കുറെ ഓലകള്‍
ഞാന്‍
ഹരി ശ്രീ പഠിച്ച യെന്‍എഴുത്തോലകള്‍
പണ്ട് ആശാന്‍ എഴുതിയ
എഴുത്തോലകള്‍..

അന്യം വന്നുപോയ പനയും
പനയോലയും, പനതേങ്ങയും
ആശാന്‍റെ ആരായവും
ഒലെക്കെട്ടും
കോലായില്‍ തൂക്കിയ
ചുവര്‍ ചിത്രത്തില്‍ ബാകിയുണ്ട്‌..
മണ്‍മറിയാതെ ബാകിയുണ്ട്‌
എന്‍മനസിലും..

കളിതട്ടിന്‍ കഴുക്കോലില്‍
കുടില്‍ കെട്ടിയ കരിവണ്ടും
കുത്തിനോവിച്ചപ്പോള്‍ കരിവണ്ട്
പാടിയ നാടന്‍ മൂളിപ്പാട്ടും
ര യില്‍ കുടിയേറും വവ്വാലും
എറുമ്പ് പിടിക്കുന്ന കുഴിയാനയും
എന്‍ മനസ്സില്‍ മായാത്ത ചിത്രമായി..

മാഞ്ഞു പോയി മണ്ണില്‍ അന്നു
ആശാന്‍ എഴുതിയ
അക്ഷരങ്ങള്‍
മണ്ണില്‍ എഴുതിയ അക്ഷരങ്ങള്‍
ആശാന്‍റെ കൂടെ യാത്രയായി
മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന്
യാത്രയായി വെറും ഓര്‍മ്മകള്‍
ബാകി വെച്ച് യാത്രയായി..

...

ഇന്ന്

ഞാനും മറന്നു പോയി
എന്നെയും, എന്‍ ബാല്യവും
ആശാന്‍റെ കളരിയും
നാട്ടുവഴിയും
മനസ്സും മറക്കുന്നു
മണ്ണില്‍ മറയുന്നു
എന്‍ ഓര്‍മ്മകള്‍
ജീവിതഓലയില്‍ കുറച്ചക്ഷരങ്ങള്‍
കുറിച്ചിട്ടു മനസ്സും ശരീരവും
മണ്ണില്‍ മറഞ്ഞുപോകും..
പിന്നെയെന്‍ ഓര്‍മ്മകള്‍ ബാകിയാവും..

1 comment:

meenu shiji vishu said...

ellaavarum ellaam marakkukayaanu jay..manapoorvamalla..jeevithathinte oottapaachilinidayil marannu pokunnu.....
idaykkellaam onnu podi thatti edukkaan kazhinjaal annoru shaanthatha undakum manassil..chilappol swaasathinte gathi maariyennum varaam,,,nashtangale neduveerppil olippikkaan sramikkaarumund...