Thursday, April 1, 2010

ജ്യോതിഷം

ജ്യോതിഷത്തില്‍ നിങ്ങള്ക്ക് വിശ്വാസം ഉണ്ടോ? ഉണ്ടെങ്കില്‍ ഒരു വണ്ടി വാങ്ങാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഒരു നല്ല ദിവസം നോക്കുന്നതും നല്ലതാണു..
ഒരു വാഹനം വാങ്ങുന്ന കാര്യം നമുക്ക്  എല്ലാവര്ക്കും വളരെ സന്തോഷം ഉള്ള കാര്യമാണ്
എന്നാല്‍ വാഹനം വാങ്ങാന്‍ നല്ലദിവസം ഇതാണ് എന്ന് ചിലരൊക്കെ ജോത്സ്യനെ കൊണ്ട്  നോക്കാറുണ്ട് പ്രശനം വെച്ച് നോക്കാറുണ്ട്.. വിശ്വാസം ഇല്ലാത്തവര്‍ക്ക് അതിന്റെ ആവശ്യം ഇല്ല..

വെള്ളിയാഴ്ച പൊതുവേ മോശ ദിവസം എന്നൊരു ധാരണ ഉണ്ട്. എന്നാല്‍ അതു തെറ്റാണ്. ശുക്രന്‍ ജ്യോതിഷപ്രകാരം ശുഭഗ്രഹം ആണ്. ശുക്രന്‍ വാഹനത്തിന്‍റെ കാരകനുമാണ്. അതുകൊണ്ട്  വെള്ളിയാഴ്ച ദിവസം വാഹനം വാങ്ങാന്‍ നല്ലതാണു. വാഹനം വാങ്ങി പൂജ ചെയ്യിച്ച ശേഷം കിഴക്കോട്ടു ഓടിച്ചുകൊണ്ട് പോകുന്നത് കൂടുതല്‍ ഉത്തമം എന്നും ഹിന്ദു മത വിശ്വാസികള്‍ വിശ്വസിക്കുന്നു.. ആദ്യമായുള്ള  തെക്കോട്ടുള്ള യാത്ര അത്ര ശുഭം ആയി കാണുന്നില്ല..

വെള്ളിയാഴ്ച കൂടാതെ അശ്വതി, രോഹിണി, പുണര്‍തം, മകം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരിവോണം, ഉതൃട്ടാതി, എന്നി നാളുകളും വാഹനം വാങ്ങാന്‍ നല്ലതാണ്. മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, മീനം രാശികളും നല്ലതാണ്. വാഹനം വാങ്ങാന്‍ വാങ്ങുന്ന ആളിന്റെ സമയം നല്ലതാണോ എന്ന് കൂടി നോക്കണം. ജാതക പ്രകാരം ശനി തുടങ്ങിയ മോശ സമയം ആണെങ്കില്‍ വങ്ങതിരിക്കുന്നതാണ് കൂടുതല്‍ ഉത്തമം.. ഇത് കൂടാതെ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണി മുതല്‍ 1 മണി വരെ ഉള്ള അഭിജിത്ത് മുഹൂര്‍ത്തവും നല്ലതാണു വാഹനം വാങ്ങാന്‍.  

No comments: