Wednesday, April 25, 2012

..വേദ വാക്യം..



പറഞ്ഞതൊന്നും  മറന്നതില്ല
അന്നച്ഛന്‍   പറഞ്ഞതൊന്നും
മറക്കുകില്ല..

എൻ‍ മംഗല്യ  നാളിൽ
അഷ്ടമംഗല്യം  മറിഞ്ഞു വീണു
വാൽകണ്ണാടി   ഉടഞ്ഞുപോയി...
താലിചരടും നിലത്തുവീണു..

അമ്മാവൻ‍ പിന്നിൽ പറഞ്ഞിരുന്നു ..
പൊരുത്തം ഒട്ടുമെയില്ലെയെന്നു..

ചോര തിളപ്പിൻ കൊടും ചൂടില്‍
പ്രമാണങ്ങളൊക്കെയും ഭ്രാന്തമായി..
എനിക്ക് വിശ്വാസമൊക്കെയും
അന്ധമായി..

ആരെയോ തോല്‍പ്പിച്ച്
ഇടതു കാല്‍ വെച്ച്
രാഹു കാലത്തു യാത്രപോയീ..

കാലി കുടവും കൈയിലേന്തി
ശുഭ്ര വസ്ത്രം ധരിച്ചു
ജേഷ്ഠത്തി കുളക്കടവിൽ‍,
കരിമ്പൂച്ച വഴിമുറിച്ചു..

അച്ഛന്‍ ഒരുപാടു പറഞ്ഞുനോക്കി
വേണ്ട ഉണ്ണീ
ഒരു യാത്ര ഇന്നു ഇനി വേണ്ടയെന്നു..
കരിമ്പൂച്ച   ഉറപ്പെന്ന് ചൊല്ലിയന്നു..

കേള്‍ക്കാതെ  ഞാന്‍ യാത്രയായി
വണ്ടി ചക്രങ്ങള്‍ക്കു താളം പിഴച്ചു,
ജീവന്‍ ബാക്കിയിട്ടു
ഒരു കാല് കാലൻ  കൊണ്ടു പോയി ..
 
കൃഷ്ണവിഗ്രഹം അന്നുടഞ്ഞു വീണു..
അമ്മ തേങ്ങി കരഞ്ഞുപോയി..


പറഞ്ഞതൊന്നും  മറന്നതില്ല
ചോര തിളപ്പിൻ‍ കൊടും ചൂടിൽ‍ ‍
പ്രമാണങ്ങളൊക്കെയും ഭ്രാന്തമെന്നു
വിശ്വാസമൊക്കെയും അന്ധമെന്നു..
ആരെയോ തോല്‍പ്പിച്ച്
ഇടതു കാല്‍ വെച്ച്
രാഹു കാലത്തു യാത്രപോയീ

അച്ഛന്‍ പറഞ്ഞതോർമ്മവന്നു ..
ഇല്ലം വിട്ടു യാത്രയാവും,
കണ്ടക ശനി കൊണ്ടേ പോകുമെന്നു !
പിണ്ഡം വെയ്ക്കുവാന്‍ ഏറെയില്ല..
പിന്നെയും അച്ഛന്‍ ഒന്നു ചൊല്ലിയന്നു
ഇല്ലം നിനക്ക്  സ്വപ്നമാവും..


പൂരാടം നക്ഷത്രം
രണ്ടാം  പാദത്തിൽ‍ ജനനം 
താത വിയോഗം ഉറപ്പിച്ചു..
മുടങ്ങി മ്രിത്യുംജയഹോമവും പലവട്ടം..

ജാതകം പിഴച്ചില്ല
ജേഷ്ഠനു‍ വിഷം തീണ്ടി
കണ്ണന്  അച്ഛന്‍റെ ചുവർ  ചിത്രം
ബാകി ആയി..



ജേഷ്ഠത്തി പഴി ചാരി
കൃഷ്ണാ നീ വഞ്ചകൻ‍ തന്നെയോ ..
എൻ കണ്ണുനീരൊട്ടുമേ കണ്ടീലയോ ..
ഒരു സതി ഞാൻ അന്നു കൊതിച്ചു പോയി
എന്തിനീ ജീവിതം പാഴാക്കി നീ
കണ്ണാ ഞാന്‍ മഹാ പാപിയോ ?

രാമായണം ഓർമയില്ലേ
രാമൻ‍ പതിനാലു വർഷം വനത്തിലായി
നഷ്ടമായി പിതാവും രാജ്യവും
സ്വപത്നിയും..

സംഭവിച്ചതൊക്കെയും
സത്യമായി..
പറഞ്ഞതൊക്കെയും
സത്യമായി..
ബലി കർമ്മങ്ങൾ‍ ചെയ്തു ഞാൻ‍ ...
അവളും പടിയിറങ്ങി.


തിരിച്ചു വന്നപ്പോള്‍
കേട്ടറിഞ്ഞു..
വെളിച്ചപാടും യാത്രയായി
വാളു മാത്രം ബാകിയായി
പിൻഗാമി ഇല്ലയോ വാളേന്തുവാന്‍


മുറ്റത്തെ കൽവിളക്കണഞ്ഞുപോയി ..
പെരുന്തച്ചന്മാരാരും
ബാകിയില്ലേ?

കൊന്നുവല്ലോ  തന്‍ പുത്രനെ
ഇനി പുത്രകാമേഷ്ടിക്ക് എന്തർത്ഥം!

കൈ അബദ്ധത്തിന്റെ  പേരില്‍ തച്ചൻ‍ കൊടും
ചതി ചെയ്തുവല്ലോ?

പുത്രകാമേഷ്ടി നടത്തുവാന്‍
ഇല്ലത്ത് തന്ത്രികളാരുമേ ബാകിയില്ലേ?


ഈകൊടും ചൂടിലും എന്‍
ധമനിയില്‍ രക്തം  തണുത്തുറഞ്ഞു..
മഹാ വ്യാധികള്‍ പരന്നുവല്ലോ!

ചിത്രകൂടങ്ങള്‍  ഉടഞ്ഞു വീണു
ഗ്രാമം വരണ്ടുണങ്ങിയല്ലോ..
ഒരു പെരുമഴക്കാലം
എന്‍ സ്വപ്നമായി ..

പരിഹാരം തേടി  ഞാന്‍ യാത്രയായി

താളിയോലകള്‍ തപ്പി പെറുക്കി
വേദങ്ങള്‍ മൂന്ന് പരതിനോക്കി
..അതിരാത്രം, സോമയാഗം,യാഗങ്ങൾ‍ 
പലതും ചെയ്തിടേണം  
അല്ലാതെ മറ്റൊന്നും കണ്ടതില്ല ...
സംശയം ഒന്നു വന്നു ചേര്‍ന്നു
ആരോ അഥര്‍വം ചെയ്തിരുന്നോ?
എന്തിനീ കൊടും പാതകം? 
ആര്‍ക്കു വേണ്ടി? 

No comments: