Monday, February 22, 2010

കണി

"കരാഗ്രേ വസതേ ലക്ഷ്മി കരമധ്യെ സരസ്വതി.
കരമൂലെ തു ഗോവിന്ദ: പ്രഭാതെ കരദര്‍ശനം എന്നാണ് പ്രമാണം.
കൈപ്പത്തിയുടെ ആഗ്ര ഭാഗത്ത്‌ ലക്ഷ്മി വസിക്കുന്നു. മധ്യത്തില്‍ സരസ്വതിയും.
കൈപ്പത്തിയുടെ അടിഭാഗത്ത്‌ സാക്ഷാല്‍ വിഷ്ണുവും ഉണ്ട്
അതുകൊണ്ട് ദിവസവും രാവിലെ കരദര്‍ശനം നടത്തുന്നത് ഐശര്യപ്രദം ആണ് എന്നര്‍ഥം.
ഇങ്ങനെ സ്വന്തം കൈപ്പത്തി രാവിലെ നോക്കുമ്പോള്‍ മനസ്സിനെ ആദ്യം തന്നെ ഏകാഗ്രമാക്കാന്‍
കഴിയുന്നു. അതോടൊപ്പം ഇശ്വരസ്മരണ കൂടി ഉണ്ടാകുന്നു. അപ്പോള്‍ അന്നത്തെ ദിവസം
നല്ല ചിന്തകള്‍ ഉണ്ടാകും. സ്വാഭാവികമായും നല്ല കര്‍മങ്ങള്‍ ചെയ്യും.
നല്ല ഗുണങ്ങള്‍ ഉണ്ടാവുകയും ചെയ്യും."


No comments: