Monday, December 20, 2010

വെറും സ്വപ്നങ്ങള്‍ !!!!!!

ഓര്‍ക്കുവാന്‍ കൊതിക്കുന്നു ഞാന്‍
ഓര്‍ക്കുവാന്‍ കൊതിക്കുന്നു ഞാന്‍ നിന്നെയും,
പിന്നെ എന്റെ ബാല്യവും..
എന്റെ പുസ്തകത്തിലെ, മയില്‍പീലിയും, പട്ടിനാക്കും..
ഓര്‍മ്മയുണ്ടോ നിനക്ക് നിന്റെ വളപ്പൊട്ടുകള്‍ ...
നീ ഒരു കുപ്പിയില്‍ സൂക്ഷിച്ച വളപ്പൊട്ടുകള്‍ ..
മഞ്ഞയും ചുകപ്പും, പച്ചയും നീലയും നിന്‍ കുപ്പിയില്‍ ..
പിന്നെയും ഉണ്ടായിരുന്നു ഒരുപാടു വര്‍ണങ്ങള്‍ ‍...

എന്റെ മനസാകുന്ന ക്യാന്‍വാസില്‍ ഞാനൊരു ടാജ്മഹല്‍ പണിതിരുന്നു..
ഒരിക്കല്‍ നിനക്ക് സമ്മാനിക്കാന്‍ ...
പക്ഷെ നീ അത് കണ്ടിട്ടും കാണാതെ പോയതെന്തേ? ..

ഞാന്‍ തന്ന പാരിജാത പൂക്കള്‍ നീ വലിച്ചെറിഞ്ഞു...
അത് എന്റെ മനസാണെന്ന് നീ അറിഞ്ഞില്ല...
ഞാന്‍ നിനക്ക് സമ്മാനിച്ച കടലാസ് തോണികള്‍ നീ മുക്കികളഞ്ഞു..
എന്റെ ഹൃദയമാണ് മുങ്ങിയതെന്ന് നീ അറിഞ്ഞില്ല..
ഞാന്‍ നിനക്ക് സമ്മാനിച്ച മഞ്ചാടികുരുക്കള്‍ നീ പുഴയിലൊഴുക്കി..
ഒഴുകിപോയത്‌ എന്റെ രക്തമായിരുന്നു...
നീ അതും കണ്ടില്ലെന്നു നടിച്ചു...

ഒരിക്കല്‍ ഞാന്‍ നിന്നോട് ചോദിച്ചു..
ഓര്‍ക്കുന്നുവോ ഞാന്‍ നിനക്ക് ആമ്പല്‍ പൂക്കള്‍ പറിച്ചു തന്നതും..
ഇലഞ്ഞി പഴം പറിച്ചു തന്നതും എല്ലാം നീ ഓര്‍ക്കുന്നുവോ എന്ന്..
ഒരു സ്വപ്നത്തില്‍ എന്നെ പോലെ..

നീ എല്ലാം മറന്നു..
നീ എന്നോട് പറഞ്ഞു സ്വപ്നങ്ങള്‍ എല്ലാം മറക്കുമല്ലോ നമ്മള്‍ ..
സ്വപ്നങ്ങള്‍ സ്വപ്‌നങ്ങള്‍ മാത്രമല്ലെ എന്ന്..
നീ മറന്നു നിന്റെ ബാല്യവും..

എന്നെയും,

എന്റെ സ്വപ്നങ്ങളും..
നീ കണ്ടിട്ടും കാണാതെ പോയത് എന്നെയല്ല..
എന്റെ എന്റെ വേദനകള്‍..
അതെനിക്ക് ഇപ്പോഴും സ്വന്തം...
നഷ്ടമായത് കുറെ വെറും സ്വപ്‌നങ്ങള് ‍.. വെറും സ്വപ്‌നങ്ങള്‍ ..

വാരിപുണരുവാന്‍ കൊതിച്ചുനിന്നെ..
ഞാന്‍ എന്റെ ഹൃദയസ്പന്ദനം കേള്‍പ്പിക്കുവാന്‍ കൊതിച്ചു..
ഏതോ ഒരു കൊച്ചു ‍സ്വപ്നത്തില്‍ ..
ഓര്‍ക്കുവാന്‍ കഴിയില്ല എല്ലാം എനിക്ക്..
കാരണം സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍ മാത്രമല്ലെ?
മറക്കുവാന്‍ കഴിയുന്ന മനുഷ്യരല്ലേ നമ്മള്‍ ..
മനസിന്നുടമകള്‍ നല്ല മനുഷ്യരല്ലേ നമ്മള്‍ ..




No comments: