Tuesday, April 13, 2010

..വെള്ള സാരിയുടുത്ത യെക്ഷി...


...മുന്നോ നാലോ പട്ടികള്‍ പിറകെ കുരച്ചുകൊണ്ടു ഓടിവരുന്നുട്, ദേവന്‍ മോപ്പതുമുക്കോടി ദൈവങ്ങളെയും ഒന്നിച്ചു വിളിച്ചു... പക്ഷെ പട്ടികള്‍ ദേവന്‍ വിടുന്ന ലക്ഷണം ഇല്ല.. സമയം രാത്രി ഏതാണ്ട് മൂന്നു മണി ആയിക്കാണും... കാറ്റില്‍ പനയോലകള്‍ ഉരസുന്ന സില്ക്കാരശബ്ദം ദേവനെ വല്ലാതെ ഭീതിപെടുത്തി...അല്ലെങ്കില്‍ തന്നെ സ്ഥലം അത്ര നല്ലതല്ല... ആള്‍ക്കാര്‍ പറയുന്ന ഓരോ കഥകള്‍ ദേവന്റെ മനസില്‍ ഓടിയെത്തി, എങ്കിലും അല്പം ധയിര്യം സംഭരിച്ചു അമ്മെ ഭഗവതി, ശംഭോ മഹാദേവ എന്ന് വിളിച്ചു സൈക്കിള്‍ സര്‍വ ശക്തിയും ഉപയോഗിച്ച് മുന്നോട്ടുതന്നെ ചവിട്ടി..

കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനു പോയതായിരുന്നു ദേവന്‍.. ദേവന് നാടകം എന്നുവെച്ചാല്‍ അക്കാലത്ത്ഒരു ഹരമായിരുന്നു... ചെണ്ടപുറത്തു കൊല് വൈക്കുന്നിടതെല്ലാം പോകുമെന്ന് പറയുമ്പോലെ... നാടകം ഉള്ള ഉത്സവതിനെല്ലാം ദേവനും കാണും... കാരണം അക്കാലത്ത് നാടകം ദേവന്റെ എല്ലാം ആയിരിന്നു.. ക്ഷേത്രം ദേവന്റെ വീട്ടില്‍നിന്നും ഏതാണ്ട് നാല് കിലോമീറ്റര്‍ അകലെയാണ്.. സൈക്കിള്‍ലാണ് ദേവന് ഉത്സവത്തിനു പോകാറുള്ളത്... ദേവന് ഏതാണ്ട് ഇരുപതു വയസ് പ്രായം കാണും... കോളേജില്‍ പഠിക്കുന്ന സമയം... ഉത്സവത്തിനു ദേവന്റെ അടുത്ത കൂട്ടുകാരെല്ലാം വന്നിരിന്നു..

പട്ടി വിടുന്ന ലക്ഷണം ഇല്ല.. തൊട്ടടുത്ത്‌ തന്നെ ഉണ്ട്.. അതും മൂന്നോ നാലോ.. പറങ്കി മാവും, കരിമ്പനയും, സര്‍പ്പകാവും, വയലും ഒക്കെ ഉള്ള വിജനമായ ഒരു സ്ഥലമാണ്‌.. ആരെയും പകല്പോലും പേടിപെടുത്തുന്ന ഒരു അന്തരീക്ഷം.. ഒരിക്കല്‍ ദേവന്റെ തന്നെ സൈക്ലെന്റെ വീലിന്റെ ഇടയില്‍ ഒരു പാമ്പ് കുടിങ്ങിയതായിരുന്നു..

മനസില്‍ ഒരുപാടു കഥകള്‍ കൂടി ഓടിയെത്തി..അറുകൊല, സര്‍പ്പം, യെക്ഷി, പ്രേതം, ഭൂതം, പട്ടി എല്ലാ ഒരു സ്ക്രീനില്‍ തെളിയുന്ന പോലെ ദേവന്റെ മനസില്‍ തെളിഞ്ഞു. .. ദേവന് വല്ലാതെ പേടിച്ചു.. എങ്കിലും ധയിര്യം കളഞ്ഞില്ല സൈക്കിള്‍ മുന്നോട്ടുതന്നെ ചവിട്ടി..

ഇതെല്ലം ദേവന് പറയുമ്പോള്‍.. കേള്‍ക്കുന്നവര്‍ക്ക് കൂടി പേടി തോന്നും... രോമങ്ങള്‍ എണീറ്റ്‌വരും.

ദേവന്റെ മനസില്‍ മറ്റൊരു കഥകൂടി ഓടിയെത്തി... ദേവന് വന്നവഴിയില്‍.. വേറൊരു ചെറിയ devikshetram കൂടിയുണ്ട്, അതും ഭയങ്കര ശക്തി യുള്ള ദേവിയാണ്, സമീപത്തായി രണ്ടു മൂന്നു മുസ്ലിം വീടുകള്‍ ഉണ്ട്, അവര്‍ക്കും ക്ഷേത്രത്തില്‍ വിശ്വാസം ഉണ്ട്.. ഒരിക്കല്‍ ഹൈദ്രോസ് രാത്രി മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ഒരു സുന്ദരിയായ സ്ത്രീയെ കണ്ടു.. ഹൈദ്രോസ് അവരുടെ പിറകെ കൂടി, സ്ത്രീ വേഗത്തില്‍ നടന്നു, ഹൈദ്രോസും സ്പീഡ് കൂട്ടി, സ്ത്രീ ഓടി അടുത്ത ക്ഷേത്രത്തില്‍ കേറി, ക്ഷേത്രത്തില്‍ കേരിയെന്നാല്‍ ക്ഷേത്രത്തിനു ചുറ്റമ്പലം ഇല്ല, ഒരുചെറിയ ശ്രീകോവില്‍ മാത്രം സ്ത്രീ ശ്രീകോവിലിന്റെ വാതില്‍ തള്ളി തുറന്നു അകത്തു കേറി വാതില്‍ അടച്ചു.. ഹൈദ്രോസ്ഉം വിട്ടില്ല.. പിന്നാലെ ഓടിച്ചെന്നു വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകേറി .. പക്ഷെ ഹൈദ്രോസ് അല്ഭുതപെട്ടുപോയി... സ്ത്രീയെഅകത്തു കാണാനില്ല? ഹൈദ്രോസ് കയ്യിലിരുന്ന തീപെട്ടി കത്തിച്ചു തിരഞ്ഞുപക്ഷെ ആ ചെറിയ ശ്രികൊവിലിനുള്ളില്‍ സ്ത്രീയെ കണ്ടില്ല, ഒളിച്ചിരിക്കാന്‍ സ്ഥലവും ഇല്ല... രാവിലെ നടതുറക്കാന്‍ വന്ന തിരുമേനി അബോധാവസ്ഥയിലുള്ള ഹൈദ്രോസ് നെ കണ്ടു അത്ഭുതപെട്ടു... പിന്നീടു ഹൈദ്രോസ്നുമനസിലായി ഹൈദ്രോസ് കണ്ടത് ഭഗവതിയെ തന്നെ ആയിരുന്നു എന്ന്.. പിന്നീടു ഹൈദ്രോസ് തന്നെ ചവിട്ടിപോളിച്ച വാതില്‍ പനിയിപ്പ നല്‍കി..

അങ്ങനെ ദേവന്റെ ചിന്‍തകള്‍ മാറി മറിഞ്ഞു... എങ്കിലും ദേവന് മുന്നോട്ടു തന്നെ ചവിട്ടി... പെട്ടന്നാണ് ദേവന് ഒരു കാഴ്ച കണ്ടത്... ഏതാണ്ട് പത്തു മീറ്റര്‍ ദൂരത്തില്‍..വെള്ള സാരിയുടുത്ത രണ്ടു യെക്ഷികള്‍... ദേവന് ഒന്നേ നോക്കിയഉള്ളു, ശരിക്കും സുന്ദരിയായ രണ്ടു സ്ത്രീകള്‍ ... ദേവന് മനസില്‍ ഒന്ന് ഉറപ്പിച്ചു, ഇത് യെക്ഷി തന്നെ... വെളുത്ത സാരി കാറ്റില്‍ നന്നായി പറക്കുന്നുണ്ട്.. നിലാവെളിച്ചത്തില്‍ അതു നന്നായി കാണാം... പട്ടി വീണ്ടും കുറയ്ക്കുന്നു.. സൈക്കിള്‍ ന്റെ കാരിയറില്‍ കടിച്ചുതൂങ്ങി.. ദേവന് വല്ലാതെ പേടിച്ചു.. മറ്റൊരുവന്‍ കാലില്‍ കടിക്കാന്‍ ശ്രമം തുടങ്ങി.. ദേവന് കാലെടുത്തു സൈക്ലെന്റെ ഫ്രെയിം വെച്ച്... പിന്നെ കാലെടുത്തു ശക്തിയില്‍ ഒരു ചവിട്ടും കൊടുത്തു..(തുടരും..)

1 comment:

Anonymous said...

- സത്യത്തില്‍ യക്ഷിയെ ഞാന്‍ കണ്ടിട്ടില്ല .എന്നാല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ടത് പോലുള്ള തോനല്‍ .നന്നായിട്ടുണ്ട് .ജയ് അവതരണം ഭാവുകങ്ങള്‍.. sasneham devi.