Sunday, February 21, 2010

മാറ്റം..

കല്‍പ്പടവില്‍ നിന്ന് സോപ്പ് തെച്ചുകൊണ്ടിരുന്നപ്പോള്‍ ആണ് ദേവന്‍ പെട്ടന്ന് ക്ഷേത്രത്തിലേക്ക് നോക്കിയത്...ദേവന്‍ വല്ലാതെ അല്ഭുതപെട്ടുപോയി...ആ കാഴ്ച തികച്ചും അവിസ്സനീയം ആയിരുന്നു... കാരണം കുളിച്ചു ചന്ദനകുറിയും തൊട്ടു ക്ഷേത്രത്തില്‍ നിന്നും ഇറങ്ങി വരുന്നത് മറ്റാരുമല്ല...

നമ്മളുടെ സ്വന്തം സഖാവ് .... ആനന്ദ്‌ ... ആനന്ദ്‌ തന്നെ അല്ലെ അത്? ...ദേവന്‍റെ മനസ്‌ മന്ത്രിച്ചു... ദേവന്‍ ഉറപ്പിച്ചു അതെ...ആനന്ദ്‌ തന്നെ... ഒരു സംശയവും ഇല്ല..!! പക്ഷെ കുടവയറു ലേശം കുറഞ്ഞിട്ടുണ്ട്.. മുടി വെള്ളികെട്ടി തുടങ്ങി.. പ്രയതിന്റെതായ മാറ്റം... അതും അനിവാര്യം തന്നെ!

ശനിയാഴ്ച ക്ഷേത്രത്തില്‍ വലിയ തിരക്കാണ് , കാരണം ശിവനാണ് പ്രതിഷ്ഠ... ഉഗ്ര മൂര്‍ത്തി...

ദേവന്‍റെ സംശയം മാറിയില്ല.. ആനന്ദിന് എന്ത് പറ്റി.. മാറ്റത്തിന്റെ കാരണം എന്താ? ..എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല..

ആനന്ദ്‌ ഒരു അസ്സല്‍ ഇടതന്‍ ആയിരുന്നല്ലോ?? പിന്നെ എപ്പോള്‍ എന്ത് പറ്റി...

പെട്ടന്നായിരുന്നു ഒരു വിളി... എടാ.. ദേവ.. നീ ഇതു എപ്പോള്‍ വന്നു? നിന്‍റെ ഒരു വിവരവും ഇല്ലല്ലോ?
നീ ഈനാടൊക്കെ മറന്നു പോയോ?


കണ്ണില്‍ സോപ്പ് ആയിരിന്നു... അതുകാരണം പെട്ടന്ന് ആള്‍ ആരെന്നു മനസിലായില്ല...

നാലാമത്തെ സ്റെപ്പില്‍ നിന്നും നേരെ കുളത്തിലേക്ക്‌ ഒന്ന് ചാടി.. ഏറെ നാളായി ഒന്ന് നീന്തി കുളിച്ചിട്ട് , എന്ന് പൈപ്പ് വെള്ളത്തിലെ കുളിയല്ലേ? വെള്ളം അത്ര നല്ലതല്ലെങ്കിലും.. മനസിനും ശരീരത്തിനും വല്ലാത്തൊരു കുളിര്‍മ.. ഒന്ന് മുങ്ങി തിരിഞ്ഞു നോക്കിയപ്പോള്‍മനസിലായി വിളിച്ചിതു മറ്റാരുമല്ല... സാക്ഷാല്‍ അക്കേട്ടന്‍
തന്നെ...

"രുദ്രാഭിഷേകം കഴിഞ്ഞു സ്വര്‍ണ രുദ്രാക്ഷ മാലകള്‍ അണിഞ്ഞു ശിവപുരാണം പാടി അണഞ്ഞു" എന്നാപാട്ട് മൈക്കില്‍ കേള്കുന്നുണ്ട് ...

അക്കഏട്ടാ ... ഞാന്‍ ഇന്നലെ വന്നു? എന്താവിശേഷങ്ങള്‍ ?എല്ലാവരും സുഖമായിരിക്കുന്നോ?

അക്കഏട്ടാ.. ഇപ്പോള്‍ അമ്പലത്തില്‍ നിന്നും ഇറങ്ങിവന്നത് നമ്മുടെ ആനന്ദ്‌ അല്ലെ?

അതെ അതെ .. ആനന്ദ്‌ തന്നെ... അക്കേട്ടന്‍ സംശയം മാറ്റി..

അക്കഏട്ടാ..ഈ ആനന്ദിന് എന്താ പറ്റിയത്? റഷ്യഇലേക്ക് നോക്ക്, ചൈന യിലേക്ക് നോക്ക് എന്നൊക്കെ ആഖോരം പ്രസംഗിച്ച ആ ധീര പുരുഷന്‍ അല്ലെ ഇതു? എന്താ.. സഖാവ് സ്വയം അങ്ങ് മാറിയോ?
ദേവനും തോന്നി ഒരു മാറ്റം അനിവാര്യം തന്നെ..

501 സോപ്പ് ചകിരിയില്‍ പതപ്പിച്ചു വൈറ്റ് പാരഗോന്‍ ചെരുപ്പില്‍ ഉരച്ചുകൊണ്ടു പണിക്കന്‍ ഞങ്ങള്‍രണ്ടു പേരെയും മാറി മാറി നോക്കുന്നുണ്ട് .. പക്ഷെ ചെരുപ്പ് വെളുപ്പിക്കുന്നതിന്റെ തിരക്കില്‍ പണിക്കന്‍ കമന്റ് ഒന്നും പറഞ്ഞില്ല...

ദേവന്‍ തുടര്‍ന്നു..
അക്കഏട്ടാ..അക്കഎട്ടന് ഓര്‍മ ഉണ്ടോ ? കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് നമ്മുടെ ആനന്ദിന്‍റെ പ്രസംഗം... നോക്കിക്കോ ഞങ്ങള്‍ ഇ വരാനിരിക്കുന്ന അസംബ്ലി തിരാന്നെടുപ്പിലും ജയിക്കും... ജയിച്ചുവന്നാല്‍... ഈ അമ്പലം എല്ലാം പൊളിച്ചു ഞങ്ങള്‍ വായനശാല പണിയും.. അല്ലെങ്കില്‍ വല്ല ആശുപത്രി പണിയും... കൊറേ വിശ്വാസികള്‍??

അക്കേട്ടന്‍ ഒന്നും മിണ്ടാതെ ഒന്ന് നീട്ടി ചിരിച്ചു... ചിരി അയല്‍വക്കത്തെ വീടുകളില്‍ ഇരുന്നാലും നന്നായി കേള്‍ക്കാം, സമീപവാസികല്‍ക്കെല്ലാം സുപരിചിതമാണ് അക്കെട്ടന്റെ ചിരി.. ചിലര്‍ പറയും "അതെ മണി ചിരിക്കുന്നു എന്ന് " കാരണം ഏതാണ്ട് കലാഭവന്‍ മണിയുടേത് പോലുള്ള ചിരിയാണ് അക്കെട്ടെന്റെയും.,

ഇതിനിടയില്‍ പണിക്കരുടെ ഒരു കമന്റ്‌ .,.അക്കഏട്ടാ..വീട്ടുകാര്‍ക്കോ പ്രയോജനം ഒന്നും ഇല്ല .. എങ്കില്‍ നാട്ടുകര്‍ക്കെങ്കില്‍ഉം ഒരു ഉപകാരം ചെയ്യ്‌... എന്റെ ഈചെരുപ്പു ഒന്ന് തെച്ചുതന്നൂടെ? ആര്കെങ്കിലും ഒരു പ്രയോജനം ഉണ്ടാവട്ടെ?


കുറുപ്പ് ഒരുവെള്ള മുണ്ടും ഉടുത്തു തോളില്‍ ഒരു തോര്‍ത്തുമുണ്ടും ഇട്ടു കുളക്കടവിലെയെക്ക് നോക്കി ഇരിപ്പുണ്ട്.. കഴുത്തിലെ നീളമുള്ള സ്വര്‍ണമാല ദൂരയ്ക്കെകാണാം!..


ദേവന്റെ സംസാരം വീണ്ടും ആനന്ദ്‌ലേയ്ക്ക് മാറി, അക്കഏട്ടാ.. ആനന്ദിന്റെ മാറ്റത്തിന്റെ കാരണം എന്താണ്?


ദേവന്‍, അതൊരു വലിയ സംഭവമാണ് സഖാവിന്റെ മോള്‍ക്ക്‌ ചില്ലറ അസുഖങ്ങള്‍ ഉണ്ടായി... പിന്നീടാണ് മനസിലായത് ഹാര്‍ട്ട്‌ കംപ്ലൈന്റ്റ്‌ ആണെന്ന് ... ഒരുപാടു ചികിത്സ നടത്തി ..ഏതോ ട്യൂബ്നായിരുന്നു കുഴപ്പം... ഒപ്പം സഖാവിന്റെ ഭാര്യക്കും വയ്യാതായി...നടഊ വേദന ... രണ്ടുപേര്‍ക്കുമായി ഒരുപാടു പൈസ മുടക്കി പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല... ഒരുപാടു കഷ്ടപെട്ടൂ, സഖാവ് ആകെ തളര്‍ന്നു പോയി ... പ്രഗല്‍ഭരായ എല്ലാ ഡോക്ടര്‍ മാരെയും കണ്ടു പക്ഷെ അസുഖം മാറിയില്ല.. ആനന്ദിന്റെ ആനന്ദം പാടെ ഇല്ലാതായി! പിന്നീടു നമ്മുടെ വിശ്വന്‍ ചേട്ടന്‍ പറഞ്ഞതനുസരിച്ച് ഒരു ജോത്സ്യന്റെ അടുത്തുപോയി പ്രശ്നം വെപ്പിച്ചു.. പിന്നീടു ജോത്സ്യന്‍ പറഞ്ഞ പ്രകാരം ക്ഷേത്ര ചന്തേ പോയിചെന്തെനടത്തിയപ്പോള്‍ രണ്ടുപേരുടെയും അസുഖം പൂര്‍ണമായും ഗലഅല നിങ്ങള്‍ നിങ്ങള്‍ നിങ്ങള്‍.

... വിശ്വസിക്കാതിരിക്കാന്‍ കഴിയില്ല കാരണം കണ്മുന്‍പില്‍ നടന്ന സംഭവം..

ദേവനും അതൊരു അത്ഭുതംമായി തോന്നി..

"പിള്ളേരെ നിങ്ങള്‍ ഒന്ന് വേഗം കുളിച്ചു മാറൂ, ജാജമ്മ ചേച്ചി വീണ്ടും... ചേച്ചീ ഞങ്ങള്‍ ഒരു ഒരുമണിക്കൂര്‍ കൂടി എടുക്കും... ചേച്ചി ഒന്ന് ചന്തേപോയിട്ട് വാ, പൂജ കഴിയാറായി മക്കളെ ഒന്ന് എളുപ്പം ആകട്ടെ എനിക്കൊന്നു കുളിക്കണം..

അക്കെട്ടന്റെ കമന്റ്‌ "ചേച്ചി ദേവന്‍ ഒന്ന് നല്ലപോലെ കുളിക്കട്ടെ ..അവന്‍ വല്ലപ്പോഴും വരുന്നതല്ലേ, ഒന്ന് നീന്തി കുളിക്കട്ടെ മതിവരെ..

ദേവന്‍ നീന്തുന്നടിനിടയിലും ചിന്തിച്ചത് ആനന്ദിനെ മാറ്റത്തെ കുറിച്ചും വിശ്വാസത്തെകുറിച്ചുംമായിരുന്നു...

ജാജമ്മ ചേച്ചി വീണ്ടും വീണ്ടും വിളിക്കുന്നു ...എന്റെ ദേവ ഒന്ന് വേഗം ആകട്ടെ ...

അക്കേട്ടന്‍ ഇതുകേട്ട് വീണ്ടും ഒന്ന് നീട്ടി ചിരിച്ചു, ................

ദേവന്‍ ആമ്പലിന്റെ ഇടവിലൂടെ നീന്തികൊണ്ടേ ഇരുന്നു...

"നട അടയ്ക്കാന്‍ സമയമായെന്ന് തോന്നുന്നു, കുറുപ്പിന്റെ കൊട്ട് കേള്‍ക്കാം ........... (തുടരും) ..................


No comments: